സ്വർണവില പവന് 21,640 രൂപ

10:37 AM 07/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 21,640 രൂപയിലും ഗ്രാമിന് 2,705 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് ആറിനാണ് പവൻ വില 21,720ൽ നിന്ന് 21,640 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.03 ഡോളർ താഴ്ന്ന് 1,243.50 ഡോളറിലെത്തി.

മലപ്പുറം മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി

11:10am 7/6/2016 മലപ്പുറം: മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി. രാവിലെ ഏഴു മണിയോടെ എ.ഇ.ഒ ആഷിഷിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്‌ഥരാണ്‌ സ്‌കൂള്‍ പൂട്ടിയത്‌. ഓഫീസ്‌ മുറിയുടെ താഴ്‌ തകര്‍ത്താണ്‌ ഉദ്യോഗസ്‌ഥര്‍ അകത്ത്‌ കടന്നത്‌. രേഖകള്‍ എടുത്തശേഷം സ്‌കൂളിന്റെ ഓഫീസ്‌ പൂട്ടി സീല്‍ ചെയ്‌തു. അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നിതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്‌. സ്‌കൂള്‍ പൂട്ടാന്‍ എത്തിയ ഉദ്യോഗസ്‌ഥരെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ പോലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കി. കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ Read more about മലപ്പുറം മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി[…]

ആര്‍. ശ്രീലേഖ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവി

11:05am 7/6/2016 തിരുവനന്തപുരം: കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവിയായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ നിയമിതയായി. ഇതുള്‍പ്പെടെ പിണറായി സര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ പോലീസ്‌ അഴിച്ചുപണിയില്‍ ജയില്‍ ഡി.ജി.പി: ഋഷിരാജ്‌സിങ്ങിനടക്കം 23 ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനചലനം. ഋഷിരാജിനെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചു. ആംഡ്‌ ബറ്റാലിയന്‍ മേധാവി അനില്‍കാന്താണു പുതിയ ജയില്‍ മേധാവി. ഇവര്‍ക്കുപുറമേ, നാല്‌ എ.ഡി.ജി.പിമാര്‍, നാല്‌ ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, 13 എസ്‌.പിമാര്‍ എന്നിവര്‍ക്കാണു മാറ്റം. ബാര്‍നിരോധനത്തിന്റെ പശ്‌ചാത്തലത്തില്‍ അനധികൃതമദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ വ്യാപനം കര്‍ശനമായി Read more about ആര്‍. ശ്രീലേഖ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവി[…]

സലിംകുമാറിന്റെ രാജിനാടകം മാധ്യമശ്രദ്ധനേടാന്‍ ഗണേശ്‌

11:00am 7/6/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ നടന്‍ സലിംകുമാര്‍ നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്ന്‌ നടനും എംഎല്‍എ യുമായ ഗണേശ്‌കുമാര്‍. രാജി പ്രഖ്യാപനം നടത്തി നാളുകള്‍ കഴിഞ്ഞിട്ടും ഇതുവരെ അമ്മയ്‌ക്ക് രാജിക്കത്ത്‌ നല്‍കിയിട്ടില്ലാത്ത താരം കഴിഞ്ഞ മാസം അമ്മയില്‍ നിന്നുള്ള ആനുകൂല്യം പറ്റുകയും ചെയ്‌തതായും ആരോപിച്ചു. സലിംകുമാര്‍ ഇതുവരെ രാജിക്കത്ത്‌ അയച്ചില്ല. അമ്മയുടെ നടന്ന പല കമ്മറ്റിയിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും ഇതുവരെ രാജിക്കത്ത്‌ എന്നെന്ന്‌ നല്‍കിയിട്ടില്ല. ഒരിക്കല്‍ രാജിവെച്ചാല്‍ പിന്നെ പുതിയതായി Read more about സലിംകുമാറിന്റെ രാജിനാടകം മാധ്യമശ്രദ്ധനേടാന്‍ ഗണേശ്‌[…]

കോപ്പ അമേരിക്ക; ബൊളീവിയയ്‌ക്കെതിരെ പാനമയ്‌ക്ക് വിജയം

10:59am 7/6/2016 കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്‌ക്കെതിരെ പാനമയ്‌ക്ക് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ പാനമയുടെ വിജയം. അന്റോണിയോ പെരസിന്റെ ഇരട്ടഗോളാണ്‌ പാനമയ്‌ക്ക് ജയമൊരുക്കിയത്‌. പതിനൊന്നാം മിനിറ്റില്‍ പെരസിലൂടെ പാനമ മുന്നിലെത്തി. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ്‌ ആര്‍കെയിലൂടെ ബൊളീവിയ ഒപ്പമെത്തി. എഴുപത്തിയേഴാം മിനിറ്റില്‍ പെരസ്‌ പാനമയുടെ വിജയഗോള്‍ നേടുകയായിരുന്നു.

ലോസ് ആഞ്ചലസിലെ പരമ്പര കൊലയാളിക്ക് വധശിക്ഷ

10:59am 7/6/2016 ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിനെ ഭീതിയിലാഴ്ത്തിയ പരമ്പര കൊലയാളി ‘ഗ്രിം സ്ലീപ്പര്‍’ എന്നറിയപ്പെട്ടിരുന്ന ലോണീ ഡേവിഡ് ഫ്രാങ്ക്‌ലിന്‍ ജൂനിയറിന് (63) വധശിക്ഷ. 1985 മുതല്‍ 2007 വരെ 10 സ്ത്രീകളെയാണ് ഇയാള്‍ വകവരുത്തിയത്. ഇതില്‍ ഒരാള്‍ പതിനഞ്ചുവയസ്സുകാരിയായിരുന്നു. മൃതദേഹങ്ങള്‍ ഇടവഴികളില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ആക്രമണത്തിനിടെ ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. പത്തു കൊലക്കേസുകളിലും കോടതി വധശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കറുത്ത വംശജരായ സ്ത്രീകളാണ് ഫ്രാങ്ക്‌ലിന്റെ ആക്രമണത്തിന് ഇരയായവര്‍. ഇവരെ Read more about ലോസ് ആഞ്ചലസിലെ പരമ്പര കൊലയാളിക്ക് വധശിക്ഷ[…]

സഭാ പിതാവായ വിശുദ്ധ എഫ്രേമിനെ അനുസ്മരിക്കുമ്പോള്‍….. – റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത

10:57am 7/6/2016 “പരിശുദ്ധാത്മാവിന്റെ വീണ’, “കിഴക്കിന്റെ സൂര്യന്‍’ എന്നീ വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ എഫ്രേമിന്റെ ഓര്‍മ്മ ദിനമാണ് ജൂണ്‍ 9. വിദ്യ അഭ്യസിക്കുന്ന എല്ലാവരുടേയും മധ്യസ്ഥനായിട്ടാണ് വിശുദ്ധ എഫ്രേം സാര്‍വത്രിക സഭയില്‍ വണക്കപ്പെടുന്നത്. ക്രിസ്തുവര്‍ഷം 306-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ നിസിബിസ് പട്ടണത്തില്‍ ജനിച്ച എഫ്രേം, 373 ജൂണ്‍ ഒമ്പതാം തീയതി എദ്ദേസായില്‍ മരിച്ചു. ക്രിസ്തുവിജ്ഞാനീയത്തില്‍ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായ വിശുദ്ധ എഫ്രേം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും നിസിബിസ് കേന്ദ്രമാക്കിയുള്ള സഭയില്‍ സത്യവിശ്വാസ പ്രബോധകനായും, Read more about സഭാ പിതാവായ വിശുദ്ധ എഫ്രേമിനെ അനുസ്മരിക്കുമ്പോള്‍….. – റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത[…]

ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍ നഴ്‌സസ് ദിനം അവി­സ്മ­ര­ണീ­യ­മായി

10:53am 7/6/2016 – എ.­സി. ജോര്‍ജ് ഹ്യൂസ്റ്റണ്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റണ്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് അമേ­രി­ക്ക, ഹ്യൂസ്റ്റണ്‍ ആകര്‍ഷ­ക­മായ വിവിധ പരി­പാ­ടി­ക­ളോടെ കഴിഞ്ഞ മേയ് 21­-ാം തിയ്യതി വാര്‍ഷിക നേഴ്‌സസ് ദിനം സമു­ചി­ത­മായി ആഘോ­ഷി­ച്ചു. ഹ്യൂസ്റ്റ­നിലെ ഷു­ഗര്‍ലാന്‍ഡി­ലുള്ള മദ്രാസ് പവ­ലി­യന്‍ ഇന്ത്യന്‍ റസ്റ്റോ­റന്റില്‍ ­ വച്ച് രാവിലെ 10 മണി­യോടെ ആഘോ­ഷ­ങ്ങ­ളുടെ തിരി തെളി­ഞ്ഞു. നഴ്‌സസ് അസോ­സി­യേ­ഷന്‍ സെക്ര­ട്ടറി ലൗലി എല്ല­ങ്ക­യില്‍ സദ­സ്യര്‍ക്ക് സ്വാഗ­ത­മര്‍പ്പിച്ചു പ്രസം­ഗി­ച്ചു. മറി­യാമ്മ തോമ­സി­ന്റയേും സാലി രാമാ­നു­ജ­ത്തി­ന്റേയും Read more about ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍ നഴ്‌സസ് ദിനം അവി­സ്മ­ര­ണീ­യ­മായി[…]

ഒരുമ ബാസ്കറ്റ്‌ബോള്‍ ലീഗ്

10:40am 7/6/2016 കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ്‌ബോള്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ ഈ വരുന്ന ജുണ്‍ 11-നു ശനിയാഴ്ച, കൊളമ്പസ് ടസ്റ്റിന്‍ ജിംഓഡിറ്റോറിയത്തില്‍ (17522 Beneta Way, Tustin, CA 92780) വെച്ചു നടത്തപ്പെടുന്നു. റൗണ്ട് റോബിന്‍ മാത്രുകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരവിജയികള്‍ക്ക് ഒരുമ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നതാണ്. പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേതാണ്. Read more about ഒരുമ ബാസ്കറ്റ്‌ബോള്‍ ലീഗ്[…]

ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

10:39am 7/6/2016 പി.പി.ചെറിയാന്‍ ന്യു ജെഴ്‌സി: ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിലെ റിട്ട. വൈദികന്‍ ഫാ. ജോസഫ് മുകളേല്‍ (86) അന്തരിച്ചു. കോട്ടയം മുകളേല്‍ വര്‍ക്കിയുടെയും ത്രേസ്യായുടെയും മകനാണ്. പരേതയായ മേരി, എത്സമ്മ, ചാക്കോ എന്നിവര്‍ സഹോദരരാണ്. ആലുവ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 15-നു വൈദികനായി. 1973-ല്‍ അമേരിക്കയില്‍ എത്തി. ന്യു ജെഴ്‌സിയിലെ മേപ്പിള്‍വുഡ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, റോഷല്‍ പാര്‍ക്ക് അസംഷന്‍, റാവേ സെന്റ് മേരീസ് എന്നിവിടങ്ങളില്‍ Read more about ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു[…]