ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന കല്ലറ പുതുക്കിപ്പണിയുന്നു.

04:02pm 7/6/2016 ജെറുസലേം: ക്രിസ്തുവിന്റെ കല്ലറ പുതുക്കിപ്പണിയുന്നു ജെറുസലേമില്‍ സ്ഥിതിചെയ്യുന്ന പൗരാണികമായ കല്ലറയാണ് വിദഗ്ധ സംഘങ്ങള്‍ പുനരുദ്ധരിക്കുന്നത്. 200 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കല്ലറയില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നത്. 1810ലുണ്ടായ അഗ്നിബാധയേ തുടര്‍ന്നാണ് കല്ലറ ഒടുവില്‍ പുതുക്കിപ്പണിതത്. കല്ലറ ദൃഢപ്പെടുത്തി സംരക്ഷിക്കണമെന്ന ജെറുസലേമിലെ പുനരുത്ഥാന സഭയുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതുക്കിപ്പണിയല്‍ നടക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കാത്തലിക്, അര്‍മേനിയന്‍ സഭകള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് പുനരുദ്ധാരണ ജോലികള്‍ ഇത്രയും വൈകിയത്. ഭിന്നതകള്‍ മറികടന്ന് മൂന്നു സഭകളും Read more about ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന കല്ലറ പുതുക്കിപ്പണിയുന്നു.[…]

ദളപതി സിനിമ കണ്ടിട്ടുണ്ടോ.

04:00pm 7/6/2016 ദളപതി സിനിമ കണ്ടിട്ടുണ്ടോ.. അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് രക്ഷകനായി എത്തുന്നത്. ധനുഷും കീര്‍ത്തി സുരേഷം ഒന്നിക്കുന്ന പുതിയ ചിത്രമായ തൊടാരിയില്‍ ധനുഷ് പറയുന്ന ഡയലോഗാണിത്. സൂപ്പര്‍താരം ധനുഷും, കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് തൊടാരി. തൊടാരിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുംകി, മൈന എന്നീ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ പ്രഭു സോളമനാണ് സംവിധായകന്‍. റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് Read more about ദളപതി സിനിമ കണ്ടിട്ടുണ്ടോ.[…]

ഹിന്ദു പുരോഹിതനെ തീവ്രവാദികള്‍ വധിച്ചു

03:40pm 7/6/2016 ധാക്കാ: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ക്രൂരമായ ആക്രമണം തുടരുന്നു. പശ്ചിമ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ അജ്ഞാത സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. ആനന്ദ് ഗോപാല്‍ ഗാംഗുലി (70)യാണ് ചൊവ്വാഴ്ച ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയായത്. നൊള്‍ഡാംഗയിലെ വീടിനു സമീപമുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ഭവനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഇന്നു രാവിലെ പോയ ആനന്ദിനെ തലയറുത്ത നിലയില്‍ കര്‍ഷകരാണ് വയലില്‍ നിന്ന് കണ്ടെടുത്തത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും കൊലപാതകത്തിന്റെ രീതിവച്ച് Read more about ഹിന്ദു പുരോഹിതനെ തീവ്രവാദികള്‍ വധിച്ചു[…]

സ്ഥാനചലനം: സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം 24ന്

03:40pm 7/6/2016 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ ടി.പി സെന്‍കുമാര്‍ ഐ.പി.എസ് നല്‍കിയ പരാതിയില്‍ കേന്ദ്ര അഡ്മീനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ മാസം 24ന് വാദം കേള്‍ക്കും. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഒരു മാസം സാവകാശം വേണമെന്ന്‌സ ര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് ആവശ്യപ്പെട്ടുവെങ്കിലും ട്രൈബൂണല്‍ അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഈ മാസം 17നകം വാദം കേള്‍ക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. തന്നെ സ്ഥാനംമാറ്റുകയല്ല, തരംതാഴ്ത്തുകയാണ് ചെയ്തതെന്നും Read more about സ്ഥാനചലനം: സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വാദം 24ന്[…]

കെപിഎംഎസ് കലക്‌ട്രേറ്റ് ഉപരോധം നാളെ

03:33pm 7/6/2016 കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിയുടെ ഘാതകരെ ഉടന്‍ കണ്ടെത്തണമെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കെപിഎംഎസിന്റെ നേതൃത്വത്തില്‍ നാളെ കലക്‌ട്രേറ്റ് ഉപരോധം സംഘടിപ്പിക്കുമെന്ന് ജില്ലാസെക്രട്ടറി എം എ വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിലേ നിരാഹാര സമരമുള്‍പ്പെടെ മറ്റ് സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

01:38pm 7/6/2016 ന്യുഡല്‍ഹി: മഥുരയില്‍ 29 പേരുടെ മരണത്തിനിടയാക്കി അടുത്തകാലത്തുണ്ടായ കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ പി.സി ഘോഷ്, അമിതവ മറായ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനും ബി.ജെ.പിയുടെ ഡല്‍ഹിയിലെ വക്താവുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സംഘര്‍ഷത്തിന്റെ ഗൗരവം പരിഗണിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കോടതി സ്വമേധയാ സി.ബി.ഐ Read more about മഥുര കലാപം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി[…]

അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളി കിംബോ സ്ലൈസ് അന്തരിച്ചു

01:33pm 7/6/2016 ഫ്‌ളോറിഡ: പ്രമുഖ അമേരിക്കന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എം.എം.എ) പോരാളിയും നടനുമായ കിംബോ സ്ലൈസ് (42) അന്തരിച്ചു. സൗത്ത് മിയാമിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാത്രിയാണ് സ്ലൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വീട് പോലീസ് സീല്‍ ചെയ്തു. അസ്വഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കെവിന്‍ ഫെര്‍ഗൂസണ്‍ എന്നാണ് സ്ലൈസിന്റെ യഥാര്‍ത്ഥപേര്. ബഹാമാസിലെ നാസ്സൗവില്‍ ജനിച്ച കെവിന്‍ 1974ല്‍ അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. 2009ല്‍ യു.എഫ്‌സിയുമായി കരാറില്‍ ഏര്‍പ്പെട്ടാണ് സ്ലൈസ് Read more about അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളി കിംബോ സ്ലൈസ് അന്തരിച്ചു[…]

മദ്യപിച്ച് വാഹനമോടിച്ചു; ബില്‍ ക്ലിന്റന്റെ സഹോദരന്‍ അറസ്റ്റില്‍

01:30pm 7/6/2016 വാഷിംഗ്ടണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയയില്‍ നിന്നാണ് റോജര്‍ ക്ലിന്റനെ പിടികൂടിയത്. തുടര്‍ന്ന് റെഡേണ്ടോ ബീച്ച് ജയിലില്‍ അടച്ച റോജര്‍ 15,000 ഡോളര്‍ പിഴയടച്ച ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സെപ്തംബര്‍ രണ്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ജയിലിലെ പരിശോധനകളോട് റോജര്‍ സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ അലസമായി വാഹനമോടിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി റോജറെ കസ്റ്റഡിയില്‍ എടുത്തത്. ഇതാദ്യമായാല്ല റോജര്‍ വെള്ളമടിച്ച് Read more about മദ്യപിച്ച് വാഹനമോടിച്ചു; ബില്‍ ക്ലിന്റന്റെ സഹോദരന്‍ അറസ്റ്റില്‍[…]

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി

11:22 AM 07/06/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി റിപ്പോർട്ട്. നാമനിര്‍ദേശത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 2383 ഹിലരി പിന്നിട്ടതായി വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എ.പി നടത്തിയ സർവെയിലാണ് ഹിലരി പ്രസിഡന്‍റ് സ്ഥാനാർഥിയാകുമെന്ന് വ്യക്തമാക്കുന്നത്. ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എ.പി വാർത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്‍റൻ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേർത്തു. ന്യൂജഴ്സിയിലെ ഇന്നത്തെ പ്രൈമറികൾ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് Read more about യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി[…]

നരേന്ദ്ര മോദി അമേരിക്കയിലെത്തി‍.

11:19 AM 07/06/2016 ന്യൂയോര്‍ക്: അഞ്ചു രാഷ്ട്രങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി‍. മൂന്ന് ദിവസം അമേരിക്കയില്‍ തങ്ങുന്ന മോദി പ്രസിഡന്‍റ് ബറാക് ഒബാമ അടക്കമുള്ളവരുമായി തന്ത്രപ്രധാനകാര്യങ്ങളില്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച മോദിയുടെ ബഹുമാനാര്‍ഥം ഒബാമ പ്രത്യേക ഉച്ചവിരുന്നൊരുക്കും. അമേരിക്കയിലെ വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കും. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും. യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. യു.എസില്‍ നിന്ന് മെക്സികോയിലേക്കാണ് മോദിയുടെ യാത്ര.