കോപയിൽ പെറുവിന് ജയം

08:40 AM 05/06/2016 സിയാറ്റ്: ശതാബ്ദി കോപ അമേരിക്ക ഫുട്‌ബാളിലെ ഗ്രൂപ്പ്-ബി മത്സരത്തില്‍ ഹെയ്തിക്കെതിരെ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു കോപയിലെ കന്നിക്കാരായ ഹെയ്തിയെ പരാജയപ്പെടുത്തിയത്. 61-ാം മിനിറ്റില്‍ ഫോർവേഡ് പൗലോ ഗ്വെരെരോയാണ് പെറുവിന്‍റെ വിജയ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ കളഞ്ഞ ശേഷമാണ് ഒരു ഗോള്‍ നേടി പെറു ഗ്രൂപ്പ്-ബി ജേതാക്കളായത്. കോപ അമേരിക്കയിൽ പെറുവിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ (11 ഗോൾ) നേടിയ താരവുമായി പൗലോ ഗ്വെരെരോ. മത്സരം അവസാനിക്കുന്നതിന് Read more about കോപയിൽ പെറുവിന് ജയം[…]

സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് ഉജ്വല വിജയം

08:40am 5/6/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സാമൂഹ്യ പ്രതിബദ്ധതയോടെ നിസ്തുല സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന എക്കോയുടെ (ECHO) നൂതന കര്‍മ്മപരിപാടിയായ സൗജന്യ കാന്‍സര്‍ അവയര്‍നെസ് ക്യാമ്പ് മെയ് 22-ന് ഞായറാഴ്ച വിജയകരമായി നടത്തപ്പെട്ടു. എക്കോയോടൊപ്പം ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, എച്ച്.എഫ്.സി.സി എന്നീ സംഘടനകള്‍ കൈകോര്‍ത്ത ഈ നൂതന സംരംഭത്തില്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍, ഇതര ചികിത്സാസമ്പ്രദായത്തിലെ പരിചയസമ്പന്നര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമൂഹത്തിലെ മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യവും വന്‍ ജനപങ്കാളിത്തവും ക്യമ്പിനെ Read more about സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് ഉജ്വല വിജയം[…]

റവ.ഫാ. രാജു എം. ദാനിയേല്‍ സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനര്‍

08:37am 5/6/2016 ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനറായി റവ.ഫാ. രാജു എം. ദാനിയേലിനെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിയമിച്ചു. ഡാളസ് സെന്റ് മേരീസ് വലിയപള്ളി വികാരിയും ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമാണ് റവ.ഫാ. രാജു എം. ദാനിയേല്‍. ഭദ്രാസന ആസ്ഥാനത്തു നിര്‍മ്മിക്കുന്ന ചാപ്പല്‍, ഓര്‍ത്തഡോക്‌സ് വില്ലേജ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുവാന്‍വേണ്ടിയാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ നറുക്കെടുപ്പ് നടത്തുന്ന റാഫിള്‍ ടിക്കറ്റ് എടുത്തു സഹകരിക്കണമെന്ന് അദ്ദേഹം Read more about റവ.ഫാ. രാജു എം. ദാനിയേല്‍ സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനര്‍[…]

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം കൊണ്ടാടുന്നു

08:36am 5/6/2016 – സന്തോഷ്­ പിള്ള ഡാളസ്: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷ്ടാദിന ആഘോഷത്തിന്റെ ഭാഗമായി, മഹാഗണപതി ഹോമം, ഭഗവതി സേവ, ആചാര്യവരണം, മഹാമൃത്യുഞ്ജയ ഹോമം, ഗണപതി പൂജ, വാസ്തു കലശ അഭിഷേകം, കലശ അഭിഷേകം, ശ്രീഭൂത ബലി, വിളക്കാചാരം എന്നീ ചടങ്ങുകള്‍ ക്ഷേത്ര മുഖ്യ തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നിര്‍വഹിക്കുന്നതായിരിക്കും. ക്ഷേത്ര ശന്തിക്കാരായ നീലമന വിനയന്‍ നമ്പൂതിരി, ഇരിഞ്ഞാടപള്ളി പദ്മനാഭന്‍ നമ്പൂതിരി, കരിയന്നുര്‍ നാരായണന്‍ നമ്പൂതിരി, കോടനാട് വാസുദേവന്‍­ നമ്പൂതിരി, എന്നിവരും Read more about ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം കൊണ്ടാടുന്നു[…]

മുഖ്യമന്ത്രി പിണറായി വിജയനെ പീറ്റര്‍ കുളങ്ങര സന്ദര്‍ശിച്ചു

08:35am 5/6/2016 കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോമാ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കാനും പ്രവാസികളുടെ ആശംസകള്‍ നേരുവാനും ചിക്കാഗോ എല്‍.ഡി.എഫ് കണ്‍വീനര്‍ പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചപ്പോള്‍…

ഇന്ത്യ പ്രസ് ക്ലബിന് മൂക്കു കയറിടാനുള്ള ഫോമാ നേതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ് ­ തോമസ് കൂവള്ളൂര്‍

08:35am 5/6/2016 തോമസ് കൂവള്ളൂര്‍ ചെയര്‍മാന്‍, ജസ്റ്റിസ് ഫോര്‍ ഓള്‍. ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന മാധ്യമ പ്രസ്ഥാനത്തിന് നേരേ ഈയിടെ ഫോമായിലെ ചില നേതാക്കള്‍ ഉയര്‍ത്തി വിട്ടു കൊണ്ടിരിക്കുന്ന വിമര്‍ശന ശരങ്ങള്‍ മാധ്യമങ്ങളിലൂടെ കാണാനിടയായി. മാധ്യമങ്ങള്‍ക്കു നേരേയുള്ള ഇത്തരത്തിലുള്ള കടന്നാക്രമണങ്ങള്‍ വെറും കൈയോടെ നോക്കി നില്‍ക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിഞ്ഞെന്നു വരികയില്ല. മാധ്യമങ്ങളുടെ അന്തസത്ത മനസ്സിലാക്കാതെ അവരുടെ സ്വതന്ത്ര പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്കു നേരേയുള്ള കടന്നാക്രമണം പക്വതയുള്ള ഒരു സംഘടനയ്ക്കും ചേര്‍ന്നതല്ല. Read more about ഇന്ത്യ പ്രസ് ക്ലബിന് മൂക്കു കയറിടാനുള്ള ഫോമാ നേതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ് ­ തോമസ് കൂവള്ളൂര്‍[…]

മലങ്കര കാതലിക് ബൈബിള്‍ കണ്‍വെന്‍ഷനും മാര്‍ ഇവാനിയോസ് ശ്രാദ്ധപ്പെരുന്നാളും ജൂലൈ 8,9,10

08:35 5/6/2016 – മോഹന്‍ വര്‍ഗീസ് മലങ്കര കാതലിക് ബൈബിള്‍ കണ്‍വെന്‍ഷനും മാര്‍ ഇവാനിയോസ് ശ്രാദ്ധപ്പെരുന്നാളും നാലാമത് മലങ്കര കാത്തലിക് സുവിശേഷ കണ്‍വെന്‍ഷന്‍ ഈ വരുന്ന ജൂലൈ മാസം 8.9.10 തിയതികളിലായി സമാധാനരാജി സീറോ മലങ്കര ഭദ്രാസനത്തിന്റെ എല്‍മണ്ട് ഭദ്രാസന ദൈവാലയത്തില്‍ നടക്കുന്നു. പ്രമുഖ സുവിശേഷ പ്രാസംഗകനും കപ്പൂപ്പില്‍ സെന്റ് തോമസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ആയ ബഹുമാനപ്പെട്ട ജോസഫ് പുത്തന്‍ പുരത്തിങ്കല്‍ അച്ചനാണ് വചനം പ്രസംഗിക്കുന്നത്. തിരുവചനത്തിന്റെ അന്താസത്ത ചോരാതെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളെപ്പറ്റിയും Read more about മലങ്കര കാതലിക് ബൈബിള്‍ കണ്‍വെന്‍ഷനും മാര്‍ ഇവാനിയോസ് ശ്രാദ്ധപ്പെരുന്നാളും ജൂലൈ 8,9,10[…]

ബിജു മാത്യു, ജോര്‍ജ് ചാണ്ടി, റ്റോമി ജോസഫ്, തോമസ് കുര്യന്‍, ജോണ്‍ കണ്ടത്തില്‍ എന്നിവര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍മാര്‍

08;34am 5/6/2016 ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ മാര്‍ക്കം ഹില്‍ട്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാന്‍മാരായി ബിജു മാത്യു, ജോര്‍ജ് ചാണ്ടി, റ്റോമി ജോസഫ്, തോമസ് കുര്യന്‍ (ഷാജി), ജോണ്‍ കണ്ടത്തില്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന് ടോമി കോക്കാട്ട്, സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ Read more about ബിജു മാത്യു, ജോര്‍ജ് ചാണ്ടി, റ്റോമി ജോസഫ്, തോമസ് കുര്യന്‍, ജോണ്‍ കണ്ടത്തില്‍ എന്നിവര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍മാര്‍[…]

ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ പതിനെട്ടാം തിയതി

08:33am 5/6/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്: ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരം എന്നും ദേശിയ ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള ഒരു മത്സരം ആണ്. ഇതിനു വേണ്ടി എല്ലാ റീജനുകളിലും മല്‍സരങ്ങള്‍ ടത്തുന്നതാണ്.ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ പതിനെട്ടാം തിയതി ശനിയാഴിച്ച രണ്ടുമണി മുതല്‍ സഫേണ്‍ റെസ്‌റൊറെന്റ്‌റില്‍ (97 S Route 303 ,Congers , NY 10920)നടത്തുന്നതാണ്ന്ന് റീജനല്‍ Read more about ന്യൂയോര്‍ക്ക് റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ പതിനെട്ടാം തിയതി[…]

ഓര്‍മ്മകള്‍ മേയുന്ന ഗാന സന്ധ്യയുമായി ശ്രുതിലയ ഫോക്കാന കണ്‍വെന്‍ഷനില്‍

08:33m 5/6/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ കണ്‍വന്‍ഷനു ഒരുക്കങ്ങള്‍ പുര്‍ത്തിയാവുമ്പോള്‍ സംഗീത സാന്ദ്രമാകുന്ന ഗാനശേഖരവും ആയി എത്തുന്നു ശ്രുതിലയ. 1950 മുതല്‍ ഉള്ള മലയാളത്തിലെയും ഹിന്ദി, തമിഴ് ഭാഷകളിലേയും മറക്കാനാകാത്ത ഒര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും ആണ്. തത്സമയ ലൈവ് 12 പീസ് ഓര്‍ക്കെസ്ട്രയോടെ അരങ്ങേറുന്ന ഗാന സന്ധ്യ ചിക്കാഗോ ആസ്ഥാനമായ ശ്രുതിലയ Read more about ഓര്‍മ്മകള്‍ മേയുന്ന ഗാന സന്ധ്യയുമായി ശ്രുതിലയ ഫോക്കാന കണ്‍വെന്‍ഷനില്‍[…]