ഒളിമ്പിക്സ് സ്വപ്നം അവസാനിക്കുന്നില്ല; മേരികോമിന് വൈൽഡ് കാർഡ് പ്രവേശനത്തിന് ഇന്ത്യ
07:05 PM 01/06/2016 ന്യൂഡൽഹി: ഒളിമ്പിക്സ് പ്രതീക്ഷകൾ അസ്തമിച്ചെന്ന് കരുതിയ എം.സി. മേരികോമിന് പ്രതീക്ഷയേകി രാജ്യം. രാജ്യത്തിൻെറ അഭിമാനമായ വനിതാ ബോക്സർക്ക് വൈൽഡ് കാർഡ് പ്രവേശനം തരപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ തോറ്റതോടെയാണ് മേരികോമിന്‍െറ പ്രതീക്ഷകൾ അസ്തമിച്ചത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോമിൻെറ തോല്‍വി ഇന്ത്യന്‍ കായികലോകത്ത് ഞെട്ടലുളവാക്കിയിരുന്നു. ചൈനയുടെ റെന്‍ കാന്‍കാനാണ് അഞ്ചുവട്ടം ലോകജേത്രിയായ മേരിയെ മലര്‍ത്തിയടിച്ചത്. ഒളിമ്പിക് പ്രവേശനത്തിനുള്ള Read more about ഒളിമ്പിക്സ് സ്വപ്നം അവസാനിക്കുന്നില്ല; മേരികോമിന് വൈൽഡ് കാർഡ് പ്രവേശനത്തിന് ഇന്ത്യ[…]










