ന്യൂയോര്‍ക്ക് ബെല്‍റോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ വി. യൂഹാനോന്‍ ശ്ശീഹായുടേയും വി. ഗീവര്‍ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍

09:01am 01/5/2016 ന്യൂയോര്‍ക്ക്: ബെല്‍റോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ വി. യൂഹാനോന്‍ ശ്ശീഹായുടേയും വി. ഗീവര്‍ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ 2016 മെയ് 6,7 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ദിനങ്ങളായ ആറാം തീയതി വൈകിട്ട് 6.30-നു സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും തുടര്‍ന്ന് ആശീര്‍വാദവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ. പൗലോസ് പീറ്റര്‍, റവ.ഫാ. തോമസ് പോള്‍, റവ.ഫാ. എല്‍ദോ ഏലിയാസ് എന്നിവര്‍ നേതൃത്വം Read more about ന്യൂയോര്‍ക്ക് ബെല്‍റോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ വി. യൂഹാനോന്‍ ശ്ശീഹായുടേയും വി. ഗീവര്‍ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍[…]

ഹൂസ്റ്റന്‍ ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു

09:00am 01/5/2016 ഹൂസ്റ്റന്‍: സാര്‍വ്വ ജനീനമായ ആകര്‍ഷണീയതയും സര്‍വ്വതല സ്പര്‍ശിയുമായ സമത്വദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന്‍ ആധുനിക ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ യഥാര്‍ത്ഥ മനുഷ്യനെയും ദൈവത്തെയും ഗുരുദേവന്‍ പുന:സൃഷ്ടിച്ചു . ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-വംശ വെറിയുടെ പേരില്‍ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലീന വിഷമ വൃത്തത്തില്‍ നിന്ന് കൊണ്ട് ജാതി ഭേദവും മത ദ്വേഷവുംഇല്ലാത്ത ആ മാതൃകാ സ്ഥാനം തേടിയുള്ള ഒരു തീര്‍ഥാടനമാണ് ഈ ഒരു എളിയ സംരംഭത്തിലൂടെ നാം ലക്ഷ്യമാക്കുന്നത്. തീക്ഷ്ണമായ ദര്‍ശനം.. ഊഷ്മളമായ സഹജീവി സ്‌നേഹം Read more about ഹൂസ്റ്റന്‍ ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു[…]

എസ്.എസ്.എല്‍.സി വിജയം: സജി സഹോദരിമാര്‍ക്കൊപ്പം ആഹ്ലാദത്തില്‍; ദൈവസ്തുതികള്‍ പാടി ഫാ. ബാബ

08:59am 01/5/2016 ജോയിച്ചന്‍ പുതുക്കുളം ബാല്യത്തില്‍ തന്നെ അനാഥത്വത്തിന്റെ കയ്പറിഞ്ഞ സജി, കേരള എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ തരക്കേടില്ലാത്ത വിജയവുമായി മുംബൈയിലെത്തി സഹോദരിമാര്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു. സജിയുടെ വിജയത്തില്‍ സന്തുഷ്ടനായ വളര്‍ത്തുപിതാവ് ഫാ. ബാബ (ഫാ. ജോര്‍ജ് കാവുകാട്ട്) യാത്രയ്ക്കിടയില്‍ അമേരിക്കയിലെ ടെക്‌സസില്‍ നിന്നും സജിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ബാല്യത്തിലെ തിക്താനുഭവങ്ങളും, തിരസ്‌കരണവും മൂലമുണ്ടായ അസ്ഥതകള്‍ മൂലം പല സംസ്ഥാനങ്ങളിലായി ആറോളം സ്‌കൂളുകളിലേക്ക് വളര്‍ത്തുമകനെ മാറ്റേണ്ടി വന്നു. അവസാനം ഔദാര്യപൂര്‍വ്വം സജിയെ പരീക്ഷയ്ക്കിരുത്തിയ പീച്ചി ഗവണ്‍മെന്റ് Read more about എസ്.എസ്.എല്‍.സി വിജയം: സജി സഹോദരിമാര്‍ക്കൊപ്പം ആഹ്ലാദത്തില്‍; ദൈവസ്തുതികള്‍ പാടി ഫാ. ബാബ[…]

എം.പി.മാരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

08:57am 01/5/2016 ന്യൂഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ്‌ ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ്‌ യോഗി ആദിത്യനാഥ്‌ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്‌ ആലോചന. മുന്‍ എം.പി.മാരുടെ പെന്‍ഷന്‍ തുകയില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനവും ശിപാര്‍ശയിലുണ്ട്‌. നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചു. ശമ്പള വര്‍ധന ബില്‍ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കും. എം.പി.മാരുടെ മാസ വേതനം നിലവില്‍ 50,000 രൂപയും മണ്ഡല അലവന്‍സ്‌ 45,000 രൂപയുമാണ്‌. എന്നാല്‍ Read more about എം.പി.മാരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ[…]

ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി

08:56am 01/5/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ആലുവ ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ (78) ഏപ്രില്‍ 23-നു ഷിക്കാഗോയില്‍ നിര്യാതനായി. ഭര്‍ത്താവ് പരേതനായ സി.കെ. കുര്യന്‍. മകള്‍: പരേതയായ അന്ന ശാന്തി ജോണ്‍. മരുമകന്‍: ഡോ. ജോണ്‍ അലക്‌സാണ്ടര്‍. കൊച്ചുമകള്‍: സെറീന ജോണ്‍ അലക്‌സാണ്ടര്‍ (യു.എസ്.എ). പരേത പിറവം ഈരാളില്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 25-ന് ലെംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ ശുശ്രൂകള്‍ക്കുശേഷം എല്‍മസ്റ്റ് മൗണ്ട് എംബ്ലം സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. Read more about ചക്കുപുരയ്ക്കല്‍ ലില്ലി കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി[…]

സാറാമ്മ ഏബ്രഹാം റോക്ക്‌ലാന്റില്‍ നിര്യാതയായി

08:53am 01/5/2016 ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) റോക്ക്‌­ലാന്റിലെ ഓറഞ്ച്ബര്‍ഗില്‍ ഇന്നലെ നിര്യാതയായി. ശവസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം (914 954 0918), സണ്ണി (917 756 4589

മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി

08:51am 01/5/2016 – പി.പി.ചെറിയാന്‍ ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): നിലവിലുള്ള സ്‌ക്കൂള്‍ ഡ്രസ് കോഡിന് വിരുദ്ധമായി മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി. ആര്‍ലിംഗ്ടണ്‍ ന്യൂമാന്‍ ഇന്റര്‍നാഷ്ണല്‍ അക്കാദമി വിദ്യാര്‍ത്ഥിയോട് ജൂണ്‍ 1 ന് മുമ്പു സ്‌ക്കൂളില്‍ നിന്നും വിട്ടുപോകണമെന്ന് കാണിച്ചു നോട്ടീസ് നല്‍കിയിരുന്നു. നാലുവര്‍ഷമായി നീട്ടി വളര്‍ത്തിയ മുടിയെകുറിച്ചു സ്‌കൂള്‍ അധികൃതര്‍ നാളിതുവരെ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പരാതിപ്പെട്ടു. ആണ്‍കുട്ടികളുടെ മുടി കണ്‍പുരികത്തിനു താഴെ വളര്‍ത്തരുതെന്ന അക്കാദമിയിലെ ഡ്രസ് Read more about മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി[…]

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 28ന് യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യും.

08:50am 01/5/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ജൂണ്‍ 8ന് ചേരുന്ന യു.എസ്. കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിസംബോധന ചെയ്യുമെന്ന് ഹൗസ് സ്പൂക്കര്‍ പോള്‍ റയന്‍ ഇന്ന്(ഏപ്രില്‍ 28 വ്യാഴം) വാഷിംഗ്ടണില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. 2005 നു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ഇന്ത്യയുമായി ആനുകാലികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരസ്പരം സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് പോള്‍ Read more about ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 28ന് യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യും.[…]

തീയറ്റര്‍ സമരം പിന്‍വലിച്ചു

01.25 AM 01-05-2016 കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ മെയ് രണ്ട് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മെയ് രണ്ടിനകം സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്മേല്‍ രണ്ട് മാസത്തെ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ Read more about തീയറ്റര്‍ സമരം പിന്‍വലിച്ചു[…]

കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു

01.17 AM 01.05.2016 കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു. മലയാളിയുടെ മത്സ്യ ഭക്ഷണശിലത്തില്‍ പ്രധാനിയായിരുന്ന മത്തിക്കൂട്ടം തീന്‍മേശയിലേക്ക് അത്രവേഗമെത്തില്ല. കേരളത്തില്‍ മത്തിയുടെ ലഭ്യത പകുതിയിലേറെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) തയാറാക്കിയ സ്ഥിതിവിവരക്കണക്കുകളിലാണു കേരള തീരത്തു മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനത്തിന്റെ കുറവു വന്നതായി കണ്ടെത്തിയത്. 2014ല്‍ ഒന്നരലക്ഷം ടണ്‍ മത്തി ലഭ്യമായ സ്ഥാനത്ത് 68,000 ടണ്‍ മാത്രമാണ് 2015ല്‍ കേരള തീരത്തു Read more about കേരളത്തിന്റെ പ്രിയ വിഭവമായ മത്തി കേരള തീരത്തോട് വിടപറയുന്നു[…]