കെജ് രിവാളിന് നേരെ ഷൂ ഏറ്

10:45pm 09/04/2016 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിന് നേരെ ഷൂ ഏറ്. ഏപ്രില്‍ 15മുതല്‍ ഒറ്റഇരട്ട ട്രാഫിക് പരിഷ്‌കരണം വീണ്ടും നടപ്പാക്കുന്നത് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അജ്ഞാതന്‍ ഷൂ എറിഞ്ഞത്. ഷൂ കെജ് രിവാളിന്റെ ദേഹത്ത് തട്ടിയില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയ ആം ആദ്മി സേനയില്‍പെട്ടയാളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിനു നേരെ ഷൂ എറിഞ്ഞയാള്‍ ആക്രമണത്തിന് മുന്‍പ് ബിജെപി നേതാവുമായി ടെലിഫോണില്‍ സംസാരിച്തിരുന്നു. Read more about കെജ് രിവാളിന് നേരെ ഷൂ ഏറ്[…]

ഉത്തര കൊറിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു

10:39pm 09/04/2016 സോള്‍: ഉത്തരകൊറിയ പുതിയ മിസൈല്‍ എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചു. ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചത്. ഇത് അമേരിക്കക്ക് ആണവ ഭീഷണി ഉയര്‍ത്തുന്നതാണെന്ന്? ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ പ്രസിഡന്റ്? കിം ജോങ് ഉന്നിന്റെ മേല്‍ നോട്ടത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ യു.എന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്തരാഷ്ട്ര തലത്തില്‍ കൂടുതല്‍ Read more about ഉത്തര കൊറിയ മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു[…]

ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഭൂരിഭാഗത്തെയും വിട്ടയച്ചു; നാലു പേരെ വധിച്ചു”

10:37pm 9/4/2016 ബെയ്‌റൂട്ട് ഇസ്!ലാമിക് സ്‌റ്റേറ്റ് സിറിയയില്‍നിന്നു തട്ടിക്കൊണ്ടു പോയ 300 പേരില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചു. നാലു പേരെ വധിച്ചു. ബന്ദികളുടെ മതം നോക്കിയാണ് ഭീകരര്‍ മോചിപ്പിച്ചത്. ആരെല്ലാമാണ് മുസ്!ലിംകള്‍ എന്നും ആരൊക്കെയാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്നും ചോദിച്ചറിഞ്ഞ ശേഷമാണ് ന്യൂനപക്ഷ വിഭാഗമായ ഡര്‍സ് സെക്ടിലെ നാലു പേരെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 20 പേര്‍ ഇപ്പോഴും ബന്ദികളാണെന്നും ഐഎസ് അറിയിച്ചു. സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസിന് 50 കിലോമീറ്റര്‍ അകലെയുള്ള ബാദിയ സിമന്റ് ഫാക്ടറി Read more about ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഭൂരിഭാഗത്തെയും വിട്ടയച്ചു; നാലു പേരെ വധിച്ചു”[…]

അധികാരത്തിലെത്തിയാല്‍ മദ്യ നിരോധം നടപ്പാക്കും ജയലളിത

10:35pm 09/04/2016 ചെന്നൈ: വീണ്ടും അധികാരത്തിലത്തെിയാല്‍ മദ്യ നിരോധം നടപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത.ശനിയാഴ്ച ചെന്നൈയില്‍ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്നാണ് അവര്‍ പറഞ്ഞത്. മദ്യ ശാലകളും ഔട്ട്‌ലറ്റുകളും കുറച്ചു കൊണ്ടു വരുമെന്നും ബാറുകള്‍ അടച്ചിടുമെന്നും പുനരധിവാസ് സ്ഥാപനങ്ങള്‍ തുറക്കുമെന്നും ജയലളിത വ്യക്തമാക്കി. ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മദ്യ നിരോധവുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

താന്‍ നിയമം അനുസരിക്കുന്ന പൗരനെന്ന് ബച്ചന്‍

05:12pm 09/04/2016 മുംബൈ: താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്നും വാണിജ്യനികുതി വകുപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിനിമ നടന്‍ അമിതാഭ് ബച്ചന്‍. ആറ് വര്‍ഷത്തോളമായി ബച്ചന്‍ വാണിജ്യ നികുതിവകുപ്പിന്‍േറയും ആദായ നികുതിവകുപ്പിന്‍േറയും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന പത്ര റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ കൃത്യമായി ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്കും നോട്ടീസുകള്‍ക്കും മറുപടി നല്‍കുന്ന വ്യക്തിയാണെന്നും ബച്ചന്‍ പറഞ്ഞു. അതേ സമയം വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ തനിക്കു ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പാനമ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതു പോലെ Read more about താന്‍ നിയമം അനുസരിക്കുന്ന പൗരനെന്ന് ബച്ചന്‍[…]

വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി സ്‌പേസ് എക്‌സ്

05:10pm 09/04/2016 ഫ്‌ലോറിഡ: വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി യു.എസ് സ്വകാര്യ ബഹിരകാശ പര്യവേക്ഷണ കമ്പനിയായ സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിക്കാനുള്ള ‘വികസിപ്പിക്കാവുന്ന മുറി’ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചതിന് ശേഷമാണ് റോക്കറ്റ് കപ്പലില്‍ തിരിച്ചിറങ്ങിയത്?. ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളുമായി വെള്ളിയാഴ്ചയാണ് കേപ കനവെരലിലെ കെന്നഡി സ്?പേസ്? സെന്ററില്‍ നിന്ന് ഫാല്‍കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്? ബിഗലോ എയ്‌റോസ്‌പേസ് കമ്പനി നിര്‍മിച്ച ബീം (ബിഗലോ എക്‌സ് പാന്‍ഡബ്ള്‍ ആക്ടിവിറ്റി മോഡ്) അഥവാ ‘വികസിപ്പിക്കാവുന്ന Read more about വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി സ്‌പേസ് എക്‌സ്[…]

ബി.ജെ.പി ഭീകര തട്ടിപ്പ് പാര്‍ട്ടിയെന്ന് മമത

05:06pm 09/04/2016 അന്‍സോള്‍: ബി.ജെ.പി എന്നാല്‍ ഭയാനക് ജാലി പാര്‍ട്ടി (ഭീകരമായ തട്ടിപ്പ് പാര്‍ട്ടി) യാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ പറഞ്ഞതിന്റെ പേരില്‍ ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നും മമത വെല്ലുവിളിച്ചു. പശ്ചിമബംഗാളിലെ അന്‍സോളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവെച്ചാണ് മോദി മമതക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. താന്‍ ആരുടേയും മുമ്പില്‍ തല കുനിക്കാറില്ല. തലയുയര്‍ത്തിയാണ് പോരാടുക. താന്‍ മോദിയുടെ വേലക്കാരിയല്‌ളെന്നും മമത തിരിച്ചടിച്ചു. മോദി Read more about ബി.ജെ.പി ഭീകര തട്ടിപ്പ് പാര്‍ട്ടിയെന്ന് മമത[…]

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

05:04pm 09/04/2016 തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. കയ്പമംഗലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കും. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും ദേവികുളത്ത് എ.കെ. മണിയും മത്സരിക്കും. ദേവികുളത്ത് ആര്‍. രാജാറാമിന് പകരമാണ് എ.കെ. മണിയെ മത്സരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഹൈകമാന്‍ഡ് നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. സീറ്റ് വിഷയത്തില്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും സുധീരന്‍ പറഞ്ഞു. കല്യാശേരിയില്‍ അമൃത രാമകൃഷ്ണന്‍, Read more about കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി[…]

വിചാരവേദിയില്‍ കവിതാവിചാരവും കവിയരങ്ങും

05:02pm 9/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയ്യതി ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദിയില്‍ ഫിലദല്‍ഫിയയില്‍ നിന്നുള്ള യുവ കവയിത്രി സോയാ നായരുടെ കവിതാ സമാഹാരമായ ‘ഇണനാഗങ്ങള്‍’ ചര്‍ച്ച ചെയ്യുന്നതാണ്. ഡോ. ശശിധരന്‍, ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ശബരിനാഥ് നായര്‍ നയിക്കുന്ന കവിയരങ്ങില്‍ അമേരിക്കയിലെ പ്രശസ്തരായ കവികള്‍ പങ്കെടുന്നു.

ഹാമില്‍ട്ടണ്‍ കൈരളി ടൂര്‍ണമെന്റ് മെയ് എഴു മുതല്‍

04:58pm 9/4/2016 ജോയിച്ചന്‍ പുതുക്കുളം ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണിലെ പ്രമുഖ കായിക സംഘടനയായ കൈരളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് കൈരളി എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വിവിധ കായിക മത്സരങ്ങള്‍ (വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റന്‍) മെയ് 7,8,21 തീയതികളില്‍ ഹാമില്‍ട്ടണിലെ ബിഷപ്പ് റയാന്‍, സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച് നടത്തുന്നതാണ്. നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായിക പ്രേമികളേയും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ www.kairaliclub.com .സമശൃമഹശരഹൗയ.രീാ എന്ന വെബ്‌സൈറ്റില്‍ 2016 ഏപ്രില്‍ Read more about ഹാമില്‍ട്ടണ്‍ കൈരളി ടൂര്‍ണമെന്റ് മെയ് എഴു മുതല്‍[…]