നഴ്‌സ് റിക്രൂട്ട്‌മെന്റ് : സ്വകാര്യ ഏജന്‍സികളെ വീണ്ടും പരിഗണിച്ചേക്കും

08:49am 8/4/2016 ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി പരിഗണിച്ചായിരിക്കും വിജ്ഞാപനം ഭേദഗതി ചെയ്യുകയെന്നു പ്ര?ട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നഴ്‌സ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണു പ്ര?ട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി Read more about നഴ്‌സ് റിക്രൂട്ട്‌മെന്റ് : സ്വകാര്യ ഏജന്‍സികളെ വീണ്ടും പരിഗണിച്ചേക്കും[…]

വധശിക്ഷ; കണക്കുകള്‍ ചൈന രഹസ്യമായി സൂക്ഷിക്കുന്നു

08:47am 8/4/2016 ലണ്ടന്‍: രാജ്യത്ത് നടത്തുന്ന വധശിക്ഷയുടെ കണക്കുകള്‍ ചൈന രഹസ്യമാക്കി സൂക്ഷിക്കുന്നതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി. വധശിക്ഷയുടെ എണ്ണം ചൈന പുറത്തുവിടുന്നില്ലെന്നും ആംനെസ്റ്റി പറയുന്നു. വധശിക്ഷകള്‍ രാജ്യത്തിന്റെ രഹസ്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. 2015 ല്‍ ലോക രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉത്തരകൊറിയ മനുഷ്യാവകാശ സംഘടനകളുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ലോകത്ത് ഏറ്റവുമധികം ആളുകളെ വധിച്ച രാജ്യം ചൈനയാണെന്നാണ് Read more about വധശിക്ഷ; കണക്കുകള്‍ ചൈന രഹസ്യമായി സൂക്ഷിക്കുന്നു[…]

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിപി.എസ്.ജി സമനില (22)

08:45am 8/4/2016 വോള്‍ഫ്‌സ്ബര്‍ഗ് (ജര്‍മനി): എല്‍ക്‌ളാസിക്കോയില്‍ ബാഴ്‌സലോണയെ മലര്‍ത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ പന്ത് തട്ടാനിറങ്ങിയ റയല്‍ മഡ്രിഡിന് അടിപതറി. സ്വന്തം തട്ടകത്തില്‍ കരുത്തുകാട്ടിയ ജര്‍മന്‍ ക്‌ളബ് വോള്‍ഫ്‌സ്ബുര്‍ഗ് 20ത്തിനാണ് സിനദിന്‍ സിദാന്റെ ശിഷ്യരെ കീഴടക്കിയത്. 25 മിനിറ്റിനിടെ വീണ രണ്ടു ഗോളുകളാണ് 12 വര്‍ഷത്തിനുശേഷം ആദ്യമായി അവസാന എട്ടിലെ പോരാട്ടത്തില്‍ റയലിന് തോല്‍വി സമ്മാനിച്ചത്. 18ാം മിനിറ്റില്‍ റിക്കാഡോ റോഡ്രിഗസും 25ാം മിനിറ്റില്‍ മാക്‌സ് ആര്‍ണോള്‍ഡുമാണ് ഫോക്‌സ്വാഗന്‍ അറീനയില്‍ ആവേശം Read more about ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിപി.എസ്.ജി സമനില (22)[…]

ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈകമീഷണര്‍

08:43am 8/4/2016 ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമാധന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാകിസ്താന്‍. പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്ന ധാരണയിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതെന്നും പാക്? ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മാധ്യമപ്രവര്‍ത്തകരുടെ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാക്? ഹൈകമീഷണര്‍. അസ്വാരസ്യങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്നും കശ്മീര്‍ പ്രശ്‌നമാണ് സമാധാന ശ്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശ ബന്ധമുള്ള നിരവധി Read more about ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാക് ഹൈകമീഷണര്‍[…]

ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന് ഹൈകോടതിയുടെ വിമര്ശം

08:38am 08/04/201 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്രസര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശം. മാര്‍ച്ച്? 28 ന് നടക്കാനിരുന്ന വിശ്വാസവോട്ട് തടഞ്ഞുകൊണ്ട് ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തിടുക്കം കാട്ടിയതെന്താണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട്? കോടതി ചോദിച്ചു. കേന്ദ്രം കുറച്ചുകൂടി കാത്തിരുന്നെങ്കില്‍ കോടതി നടപടികളു?െട ആവശ്യമുണ്ടാകില്ലായിരുന്നു. ഏപ്രില്‍ 19 വരെ വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 18 ന്? മുമ്പ്? ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ കപടതന്ത്രങ്ങള്‍ Read more about ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന് ഹൈകോടതിയുടെ വിമര്ശം[…]

ആന ഇടഞ്ഞു രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു

08:35am 8/4/2016 കറുകച്ചാല്‍(കോട്ടയം): തടിപിടിക്കുന്നതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. നെടുങ്ങാടപ്പള്ളി ശാന്തിപുരം സന്തോഷ്ഭവനില്‍ ഗോപിനാഥന്‍ (58), ചങ്ങനാശേരി ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ അഖില്‍ മനു (കണ്ണന്‍ 26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കറുകച്ചാല്‍ തൊമ്മച്ചേരി സുബാഷ് സ്‌കൂളിന് സമീപത്താണ് നാടിനെ നടുക്കിയ ദുരന്തം. സ്‌കൂളിന് സമീപത്തെ പുരയിടത്തില്‍ തടിപിടിക്കാനത്തെിയ ചാന്നാനിക്കാട് രാജനാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. തടിപിടിച്ചുകൊണ്ട് നില്‍ക്കവെ ഇടഞ്ഞ ആനയെ തളക്കാന്‍ ചങ്ങലയുമായി ഒന്നാം പാപ്പാനായ ഗോപിനാഥന്‍ Read more about ആന ഇടഞ്ഞു രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു[…]

ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:31am 8/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2016 ഏപ്രില്‍മാസം ഒമ്പതാം തീയതി ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വച്ചു നടക്കുന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു. രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം. 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകൃതമായിരിക്കുന്ന ഇപ്പോഴത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ ഈ Read more about ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ദേശീയ പതാകയെ അവഹേളിച്ചു; മോഡിക്കെതിരായ പരാതി കോടതിയില്‍

02:52pm 07/04/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ പതാകയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി ഡല്‍ഹി കോടതി പരിഗണനക്കെടുത്തു. ദേശീയ യോഗ ദിനത്തിലും യു.എസ് പര്യടന വേളയിലും നരേന്ദ്ര മോഡി ദേശീയ പതാകയെ അവഹേളിച്ചെന്നാണ് പരാതി. മോഡിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് പരാതിക്കാരനായ ആശിഷ് ശര്‍മ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹരജി ഗൗരവത്തില്‍ എടുക്കുന്നതായും മെയ് ഒമ്പതിന് ഇത് പരിഗണിക്കുമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സനിഗ്ധ സാര്‍വര്യ പറഞ്ഞു. പരാതിക്കാരനോട് തക്കതായ തെളിവുകള്‍ ഹാജരാക്കാനും Read more about ദേശീയ പതാകയെ അവഹേളിച്ചു; മോഡിക്കെതിരായ പരാതി കോടതിയില്‍[…]

യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം

02:50pm 7/4/2016 പി.പി.ചെറിയാന്‍ ജോര്‍ജിയ: യോഗാ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നതിന് മുമ്പ് ‘നമസ്‌തെ’ പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഈമെയില്‍ സന്ദേശം അയച്ചു. ജോര്‍ജിയ ബുള്ളാര്‍ഡ് എലിമെന്ററി സ്‌ക്കൂളിലെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചു പ്രിന്‍സിപ്പാളിന് കത്തയച്ചത്. ക്രിസ്‌തേതര വിശ്വാസം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നു മാതാപിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്താണ് സ്‌ക്കൂള്‍ അധികൃതര്‍ തീരുമാനം എടുത്തത്. കൈകള്‍ കൂപ്പിപിടിച്ച് നമസ്‌തെ പറയുന്നത് യോഗാ ക്ലാസ്സില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് Read more about യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം[…]

മരുമകളുടെ മരണം: ബി.എസ്.പി എം.പി നരേന്ദ്ര കശ്യപ് അറസ്റ്റില്‍

02:47pm 07/04/2016 ഗാസിയാബാദ്: മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി.എസ്.പി) എം.പി നരേന്ദ്ര കശ്യപും ഭാര്യയും മകനും അറസ്റ്റില്‍. രാജ്യസഭാംഗമാണ് നരേന്ദ്ര കശ്യപ്. ഇന്നലെയാണ് കശ്യപിന്റെ മരുമകള്‍ ഹിമാന്‍ഷി (26) വെടിയേറ്റ് മരിച്ചത്. ഹിമാന്‍ഷിയെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കശ്യപും ഭാര്യയും മകനും പീഡിപ്പിച്ചിരുന്നു എന്ന് ഹിമാന്‍ഷിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃ വീട്ടുകാര്‍ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എംപിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗാസിയാബാദ് സിറ്റി എസ്.പി സല്‍മാന്‍ Read more about മരുമകളുടെ മരണം: ബി.എസ്.പി എം.പി നരേന്ദ്ര കശ്യപ് അറസ്റ്റില്‍[…]