2015ല്‍ കഴുമരമേറിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന –ആംനസ്റ്റി

09:05am 07/04/2016 ന്യൂയോര്‍ക്: 2015ല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. വധശിക്ഷക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണിത്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് 54 ശതമാനത്തോളം വര്‍ധനയാണ് വധശിക്ഷയുടെ എണ്ണത്തിലുണ്ടായത്. 1989നുശേഷം ആദ്യമായാണ് വധശിക്ഷയുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ഇറാന്‍, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വധശിക്ഷയുടെ എണ്ണം വര്‍ധിപ്പിച്ചതില്‍ 90 ശതമാനവും പങ്കുള്ളതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 25 രാജ്യങ്ങളില്‍ 1634 പേരെയാണ് കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയത്. 2014ല്‍ 22 രാജ്യങ്ങളിലായി 1061 പേരുടെ Read more about 2015ല്‍ കഴുമരമേറിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന –ആംനസ്റ്റി[…]

കശ്മീരില്‍ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

09:02am 07/04/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി.

എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം –ബാബാ രാംദേവ്

08:59am 07/04/2016 കോഴിക്കോട്: ജാതി മത വിശ്വാസങ്ങള്‍ക്കതീതമായി എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രാംദേവ്. കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഏതെങ്കിലും മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതക്കാരും ഇത് വിളിക്കാന്‍ തയാറാകണം. കേരളത്തിലെ പ്രത്യേക സാഹചര്യത്താല്‍ ഹിന്ദുത്വയില്‍നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള ബാധ്യതയുണ്ട്. ഹിന്ദുസ്ഥാനില്‍ ജീവിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു Read more about എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം –ബാബാ രാംദേവ്[…]

സൗജന്യ അരി വിതരണത്തിന് കേന്ദ്രത്തില്‍ നിന്നും അനുമതി

08:57am 7/4/2016 തിരുവനന്തപുരം: സൗജന്യ അരി വിതരണത്തിന് ഉപാധികളോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കി. പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനോ നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന അളവില്‍ വര്‍ധന വരുത്താനോ പാടില്‌ളെന്ന വ്യവസ്ഥ കമീഷന്‍ ഏര്‍പ്പെടുത്തി. തീരുമാനത്തിന് സര്‍ക്കാര്‍ തലത്തില്‍ പ്രചാരണം നല്‍കാനോ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ പാടില്‌ളെന്നും വ്യവസ്ഥയുണ്ട്. ഉപാധികളോടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് കമീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഹൈകോടതിയെ സമീപിക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ Read more about സൗജന്യ അരി വിതരണത്തിന് കേന്ദ്രത്തില്‍ നിന്നും അനുമതി[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണാഭമായി

08:53am 7/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ‘കലാമേള 2016’ മത്സരാര്‍ത്ഥികളുടെ എണ്ണംകൊണ്ടും അവതരിപ്പിച്ച പരിപാടികളുടെ ഉയര്‍ന്ന നിലവാരംകൊണ്ടും പ്രത്യേകം ശ്രദ്ധേയമായി. സീറോ മലബാര്‍ കത്തീഡ്രല്‍ അല്‍ഫോന്‍സാ ഹാളില്‍ നിലവിലുള്ള കലാപ്രതിഭ ആന്‍സല്‍ മുല്ലപ്പള്ളിയും കലാതിലകം റിയാ രവിയും, പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, കലാമേള ചെയര്‍മാന്‍ രജ്ഞന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശീല Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണാഭമായി[…]

പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്

06:00pm 6/4/2016 ന്യൂഡല്‍ഹി: സ്‌ഫോടക വസ്തുക്കളുമായി മൂന്ന് പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് പഞ്ചാബ് പൊലീസ്. ജെ.കെ01എ.ബി2654 എന്ന നമ്പറിലുള്ള ഗ്രേ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഇന്ന് രാത്രി ജമ്മു കാശ്മീരിലെ ബനിഹാല്‍ തുരങ്കം വഴിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുകയെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരമനുസരിച്ചാണ് പഞ്ചാബ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഡല്‍ഹി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനപ്പെട്ട സര്‍ക്കാര്‍ മന്ദിരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ചന്തകള്‍, Read more about പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്[…]

എന്‍.സി.ആര്‍.ഐ ചെയര്‍മാന്‍: തൊഴില്‍ മന്ത്രിയുടെ ശിപാര്‍ശ വെട്ടി സ്മൃതി ഇറാനി

04:34pm 6/4/2016 ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബംദാരു ദത്തത്രേയയുടെ ശിപാര്‍ശ വകവെക്കാതെ നാഷണല്‍ കൗണ്‍സില്‍ ഓഫ് റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.സി.ആര്‍.ഐ) ചെയര്‍മാനായി ഡോ. ജി. പ്രസന്നകുമാറിനെ നിയമിച്ചു. മാനവ വിഭവശേഷി വകുപ്പ് മന്തി സ്മൃതി ഇറാനിയുടേതാണ് തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ച അന്തിമ പട്ടികയില്‍ മൂന്നാളില്‍ ഒരാള്‍ ബംദാരു ശിപാര്‍ശ ചെയ്ത കെ. സുധാകര്‍ ആയിരുന്നു. ഫെബ്രുവരി ഒമ്പതിന് നടന്ന അഭിമുഖത്തില്‍ 11പേരില്‍ നിന്ന് കെ. സുധാകര്‍, പ്രസന്നകുമാര്‍, ഐ. ലോകാനന്ദ റെഡ്ഡി എന്നിവരടങ്ങിയ Read more about എന്‍.സി.ആര്‍.ഐ ചെയര്‍മാന്‍: തൊഴില്‍ മന്ത്രിയുടെ ശിപാര്‍ശ വെട്ടി സ്മൃതി ഇറാനി[…]

കൊല്‍ക്കത്ത മേല്‍പാല ദുരന്തം: നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

04:30pm 6/4/2016 ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ 26പേരുടെ മരണത്തിനും 90റോളം പേരുടെ പരിക്കിനും ഇടയാക്കിയ മേല്‍പാല ദുരന്തത്തില്‍ നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍. ഐ.വി.ആര്‍.സി.എല്‍ കമ്പനിയുടെ രഞ്ജിത് ഭട്ടാചാര്യയെ ആണ് കൊല്‍ക്കത്ത പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 31ന് മേല്‍പാലം തകര്‍ന്ന സമയത്ത് ഭട്ടാചാര്യ തലകറങ്ങി വീഴുകയും ആശുപത്രിയില്‍ ആവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. അറസ്റ്റ് ചെയ്ത ഭട്ടാചാര്യയെ കൊല്‍ക്കത്ത പൊലീസിന്റെ ആസ്ഥാനത്തത്തെിച്ചു. കൊലപാതകം അടക്കമുള്ള വിവിധ വകുപ്പുകള്‍ Read more about കൊല്‍ക്കത്ത മേല്‍പാല ദുരന്തം: നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍[…]

എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ് കോടിയേരി

04:28pm 6/4/2016 തിരുവനന്തപുരം: മദ്യനിരോധം വിപരീതഫലം ഉണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യനിരോധം പ്രായോഗികമല്ലെന്ന് തന്നെയാണ് എല്‍.ഡി.എഫ് നിലപാട്. മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് നയം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബാറുകള്‍ തുറന്നു കൊടുക്കുമെന്ന് സി.പി.എം എവിടെയും പറഞ്ഞിട്ടില്ല. ഇവ പൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ സി.പി.എം അന്നുതന്നെ സ്വാഗതം ചെയ്തിരുന്നതാണ്. കൈക്കൂലി വാങ്ങിക്കുന്നതിനാണ് ബാറുകള്‍ പൂട്ടിയതെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ Read more about എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ് കോടിയേരി[…]

ഹൈദരാബാദ് സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധം; നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

04:26am 6/4/2016 ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്കിടയാക്കിയ അധികൃതരുടെ സമീപനത്തിനെതിരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആരംഭിച്ച സമരം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ‘ചലോ എച്ച്.സി.യു ‘ എന്ന പേരില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് നടത്തിയ പ്രകടനം പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞു. നിരവധി വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു. കനത്ത സുരക്ഷാ വലയം ഭേദിച്ച് വിദ്യാര്‍ഥികള്‍ അപ്പാ റാവുവിന്റെ ഓഫീസിനുനേര്‍ക്ക് കുതിച്ചുവെന്നും ഇവര്‍ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് Read more about ഹൈദരാബാദ് സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധം; നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍[…]