ഭഗത് സിങ്ങിന്റെ പേരില്‍ വിമാനത്താവളം

1:57pm 1/4/2016 ചണ്ഡിഗഢ്: നിര്‍മാണം പൂരോഗമിക്കുന്ന ഹരിയാനയിലെ വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ പേരിടാന്‍ തീരുമാനം. ഹരിയാന നിയമസഭ ഐക്യകണ്‌ഠേനെയാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന വകുപ്പിന്് കത്തയക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി റാം ബിലാസ് ശര്‍മ അറിയിച്ചു. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നല്‍കുന്നതിനോട് എതിര്‍പ്പില്‌ളെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പഞ്ചാബ്ഹരിയാന സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് Read more about ഭഗത് സിങ്ങിന്റെ പേരില്‍ വിമാനത്താവളം[…]

ചാര വിവാദം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പാകിസ്താന്‍ നീക്കം

1:54pm 1/4/2016 ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കി ചാര വിവാദം പുതിയ തലത്തിലേക്ക്. പാകിസ്താനില്‍ ഇന്ത്യന്‍ ചാരനെ പിടികൂടിയതായ ആരോപണം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താനാണ് പാകിസ്താന്‍ നീക്കം നടത്തുന്നത്. നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചാര വിവാദം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പാകിസ്താന്റെ ബാലിശ ആരോപണമെന്ന നിലയിലാണ് വിഷയം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യക്കാരനായ കുല്‍ഭൂഷന്‍ യാദവ് എന്നയാള്‍ പിടിയിലായ വിവരം പാകിസ്താന്‍ പുറത്തുവിട്ടത്. ഇയാള്‍ ഇന്ത്യന്‍ നാവിക സേനയില്‍ അംഗമാണെന്നും Read more about ചാര വിവാദം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പാകിസ്താന്‍ നീക്കം[…]

കാര്‍ ബോംബ് സ്‌ഫോടനം; ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരുക്ക്

09:26am 1/4/2016 അങ്കാര: ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദിയാര്‍ബാക്കിറില്‍ പോലീസ് ബസിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. തിരക്കേറിയ ബസ് സ്‌റ്റേപ്പിന് അടുത്തായിരുന്നു സ്‌ഫോടനം നടന്നത്. ബസ് സ്‌റ്റോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന കാര്‍ പോലീസ് ബസ് കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 13 പോലീസുകാര്‍ക്കും 14 സാധാരണക്കാര്‍ക്കുമാണ് പരുക്കേറ്റത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും Read more about കാര്‍ ബോംബ് സ്‌ഫോടനം; ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരുക്ക്[…]

ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ് 2016 ഫൈനാന്‍സ് കമ്മിറ്റിക്ക് പൂര്‍ണ്ണരൂപമായി

09:23am 1/4/2016 ബിനോയി കിഴക്കനടി ഷിക്കാഗോ: ദശാബ്ദി വര്‍ഷമാചരിക്കുന്ന പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയവും, നോര്‍ത്തമേരിക്കന്‍ ക്‌നാനായ സമൂഹത്തിന്റെ അഭിമാനമായ ഷിക്കാഗോയിലെ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണത്തിനായി മെയ്ണ്ടമാസം 6 ന് ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന ണ്ട’ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ്’ സ്‌റ്റേജ് ഷോയുടെ ഫൈനാന്‍സ് കണ്‍ണ്ടവീനറായി കുര്യന്‍ നെല്ലാമറ്റത്തേയും, ജോ. കണ്‍ണ്ടവീനര്‍മാരായി കുഞ്ഞുമോന്‍ നെടിയകാല, മാത്യു ഇടിയാലി, സുജ തൊട്ടിച്ചിറ എന്നിവരേയും, കമ്മിറ്റിയിലേക്ക് റ്റോണി പുല്ലാപ്പള്ളി, ജോബി ഓളിയില്‍, ഷിബു മുളയാനിക്കുന്നേല്‍, Read more about ഷിക്കാഗോ സ്റ്റാര്‍സ് നൈറ്റ് 2016 ഫൈനാന്‍സ് കമ്മിറ്റിക്ക് പൂര്‍ണ്ണരൂപമായി[…]

എം.പി വീരേന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

09:21am 1/4/2016 ന്യൂഡല്‍ഹി: ജനതാദള്‍ നേതാവ് എം.പി വീരേന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഗുഡ്ഗാവിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീരേന്ദ്ര കുമാറിനെ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ ആശുപത്രിയിലെത്തി

മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു

09:18am 1//4/2016 കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്‌നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 300 സൈനികരെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെ കൊല്‍ക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. നിരവധി ആളുകളും വാഹനങ്ങളും പാലത്തിനടിയില്‍ Read more about മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു[…]

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബച്ചനെ നാമനിര്‍ദേശം ചെയ്യുമെന്ന് മോദി

09:15am 1/4/2016 ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം.പിയുമായ അമര്‍ സിങ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യ 24ഃ7 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിങ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലി വഴിയാണ് താന്‍ നരേന്ദ്ര മോദിയെ പരിചയപ്പെട്ടതെന്ന് പറഞ്ഞ അമര്‍ സിങ്, ബച്ചനെ മോദിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും അവകാശപ്പെട്ടു.

കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

09:13am 1/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് (www.keralavisionusa.com) സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ‘ജസ്റ്റീസ് ഫോര്‍ ഓള്‍’ എന്ന സംഘടനയുടെ സ്ഥാപക ചെയര്‍മാനുമായ ശ്രീ. തോമസ് കൂവള്ളൂര്‍ ലോഞ്ച് ചെയ്തു. ഫിലിപ്പ് മാരേട്ടിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റുഡിയോ ട്രൈസ്‌റ്റേറ്റില്‍ 1999 മുതല്‍ ഫോട്ടോഗ്രഫി വീഡിയോ പ്രൊഡക് ക്ഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ തല്‍ സമയ സംപ്രേക്ഷണം (ലൈവ് വീഡിയോ കൂടി ആരംഭിച്ചിരിക്കുന്നു ന്യൂയോര്‍ക്ക് Read more about കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു[…]

ദുബൈയില്‍ എജുകഫെ എപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍

09:09 1/4/2016 ദുബൈ: ‘ഗള്‍ഫ് മാധ്യമം’ ദുബൈയില്‍ വിദ്യാഭ്യാസകരിയര്‍ മേള ഒരുക്കുന്നു. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ മേള ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസിലാണ് നടക്കുക. പ്‌ളസ് ടു പഠനത്തിനുശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ‘എജു കഫെ’യില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും പങ്കെടുക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തദ്ദേശ സ്വയംഭരണ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, Read more about ദുബൈയില്‍ എജുകഫെ എപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍[…]

വിമാനാപകടത്തിനു ശേഷം നേതാജി മൂന്നു തവണ റേഡിയോ പ്രക്ഷേപണം നടത്തിയെന്നു രഹസ്യരേഖകള്‍.

09:05am 01/4/2016 ന്യൂഡല്‍ഹി: 1945ല്‍ തായ്വാനിലുണ്ടായ വിമാന ദുരന്തത്തിനു ശേഷം നേതാജി സുഭാഷ് ചന്ദ്രബോസ് റേഡിയോ പ്രക്ഷേപണം നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യരേഖകള്‍. ബംഗാളിലെ ഗവര്‍ണര്‍ ഹൗസില്‍ നിന്നും ലഭിച്ച രഹസ്യ ഫയലുകളിലാണ് വിമാനാപകട ശേഷം മാസങ്ങള്‍ക്കിടെ മൂന്നു തവണ നേതാജി റേഡിയോ സന്ദേശം നല്‍കിയതായി പറയുന്നത്. 1945 ഡിസംബര്‍ 26ന് നടത്തിയ ആദ്യ പ്രക്ഷേപണത്തില്‍ ലോക വന്‍ശക്തികളുടെ തണലിലാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യക്കായി തന്റെ ഹൃദയം പിടക്കുകയാണെന്നും പറയുന്നുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ മൂന്നാം ലോകയുദ്ധമുണ്ടാകുമെന്നും യുദ്ധത്തിന്റെ Read more about വിമാനാപകടത്തിനു ശേഷം നേതാജി മൂന്നു തവണ റേഡിയോ പ്രക്ഷേപണം നടത്തിയെന്നു രഹസ്യരേഖകള്‍.[…]