കൊച്ചിയില്‍ കായല്‍ കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യക്കെതിരെ കേസെടുക്കണം: കോടതി

01:30pm 25/2/2016 മൂവാറ്റുപുഴ: നടന്‍ ജയസൂര്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ചലച്ചിത്ര നടന്‍ ജയസൂര്യ 3.7 സെന്റ് സ്ഥലം കൈയേറിയതായാണ് ആരോപണം. ജയസൂര്യക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പിയോട് കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശ്ശേരി ഞാലകംകര പുന്നക്കാടന്‍ വീട്ടില്‍ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപത്ത് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും Read more about കൊച്ചിയില്‍ കായല്‍ കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യക്കെതിരെ കേസെടുക്കണം: കോടതി[…]

ചാമ്പ്യന്‍സ് ലീഗ്

01:21pm 25/2/2016 ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഡൈനാമോ കിയവിനെ കീഴടക്കി.3-1 എന്ന സ്‌കോറിനാണ് പെല്ലഗ്രിനിയുടെ സംഘം വിജയതീരത്തെത്തിയത്. 15ാം മിനിട്ടില്‍ സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കോര്‍ണറില്‍ നിന്നും കിട്ടിയ പന്ത് അര്‍ജന്റീനന്‍ താരം ക്യത്യമായി വലക്കകത്താക്കുകയായിരുന്നു. 40ാം മിനിട്ടില്‍ ഡേവിഡ് സില്‍വ രണ്ടാം ഗോള്‍ നേടി സിറ്റിയുടെ ലീഡ് നില വര്‍ധിപ്പിച്ചു. 58ാം മിനിട്ടില്‍ വിറ്റാലി ബയാല്‍സ്‌കിയിലൂടെ ഡൈനാമോ കിയവ് ആദ്യഗോള്‍ നേടി. മത്സരം അവസാനിക്കാനിരിക്കെ 90ാം Read more about ചാമ്പ്യന്‍സ് ലീഗ്[…]

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

01:10pm 25/2/2016 മിസൂറി: അണ്ഡാശയ കാന്‍സര്‍ ബാധിച്ച് യുവതി മരിച്ചത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉല്‍പന്നം ഉപയോഗിച്ചാണെന്ന പരാതി ശരിവെച്ച് 7.2 കോടി യു.എസ് ഡോളര്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി കമ്പനി നല്‍കണമെന്ന് മിസൂറി സ്റ്റേറ്റ് കോടതി വിധി. മഗ്‌നീഷ്യം സിലിക്കേറ്റ് കലര്‍ന്ന കുട്ടികളുടെ പൗഡറും ഷവര്‍ ആന്‍ഡ് ഷവറും ഉപയോഗിച്ചാണ് തനിക്ക് രോഗം ബാധിച്ചതെന്ന് ചൂണ്ടിക്കാട്ടി അലബാമയിലെ ജാക്വലിന്‍ ഫോക്‌സ് മൂന്നു വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ രോഗം മൂര്‍ച്ഛിച്ച് ഇവര്‍ Read more about കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി[…]

പവന് പൊളളുന്ന വില 21,280 രൂപ

01:12am 25/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു. 80 രൂപ കൂടി 21,280 രൂപയിലാണ് ഇന്ന് വ്യപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 2,660 രൂപയാണ് വില.

റെയില്‍വെ ബജറ്റ്‌

01:08pm  25/2/2016 2000 സ്റ്റേഷനുകളില്‍ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20,000 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ തിരുവനന്തപുരത്തു നിന്ന് സബര്‍ബന്‍ സര്‍വീസ് റയില്‍വേ കൂലികള്‍ ഇനി ‘സഹായക്’ എന്നാവും അറിയപ്പെടുക. ഡല്‍ഹി സര്‍ക്കാറുമായി ചേര്‍ന്ന് റിംഗ് റെയില്‍വെ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ ലൈന്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ടിക്കറ്റ് കൈകൊണ്ട് വിതരണം ചെയ്യുന്നതിനുള്ള ടെര്‍മിനലുകള്‍ എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും സി.സി.ടി.വി സംവിധാനം വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റുകള്‍ തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ ‘ഉദയ്’ എക്‌സ്പ്രസുകള്‍ Read more about റെയില്‍വെ ബജറ്റ്‌[…]

കേരളത്തില്‍ നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

01:03pm 25/2/2016 കൊച്ചി: കേരള വ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ഇന്നു പമ്പുകളില്‍ കരിദിനം ആചരിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ നിറയ്ക്കാന്‍ Read more about കേരളത്തില്‍ നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും[…]

ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കംമായി

10:32am 25/2/2016 പത്തനംതിട്ട: ശബരിമല കാടുകളുടെ മനോഹാരിതയിലലിഞ്ഞ് ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കം. കേരളത്തിലേക്ക് ആദ്യമായെത്തിയ ദേശിയ റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് മണ്ണാറക്കുളഞ്ഞി-പമ്പ പാതയില്‍ 27 വരെ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങളാണ് ആരംഭിച്ചത്. വ്യക്തിഗത മത്സരങ്ങളാണ് ആദ്യം നടന്നത്. മെന്‍ എലൈറ്റ് (19 വയസിനു മുകളില്‍), മെന്‍ അണ്ടര്‍ 23, മെന്‍ ജൂനിയേഴ്സ് (17-18), മെന്‍ സബ് ജുനിയേഴ്സ് (15-16), യൂത്ത് (12-14) എന്നിങ്ങനെ പുരുഷ വിഭാഗത്തിലും എലൈറ്റ് വനിതാ (19 വയസിനു മുകളില്‍), Read more about ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കംമായി[…]

ചോക്കലേറ്റില്‍ പ്‌ളാസ്റ്റിക് എന്ന കണ്ടെത്തി മാര്‍സ്, സ്‌നിക്കേഴ്‌സ് വിപണിയില്‍ നിന്ന് പിന്‍വലിച്ചു

10:29am 25/2/2016 ദുബൈ: അമേരിക്കന്‍ ചോക്കലേറ്റ് നിര്‍മാതാക്കളായ മാര്‍സിന്റെ മാര്‍സ്, സ്‌നിക്കേഴ്‌സ് ചോക്കലേറ്റ് ബ്രാന്‍ഡുകളുടെ ചില ബാച്ചുകള്‍ ഗള്‍ഫ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചു. ജര്‍മനിയില്‍ ഉപഭോക്താവ് വാങ്ങിയ സ്‌നിക്കേഴ്‌സ് ചോക്കലേറ്റില്‍ പ്‌ളാസ്റ്റിക്കിന്റെ അംശം കണ്ടത്തെിയതിനെ തുടര്‍ന്നാണ് 55 രാജ്യങ്ങളില്‍ ഉല്‍പന്നം പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നെല്ലാം രണ്ട് ചോക്കലേറ്റും പിന്‍വലിച്ചിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ ഉല്‍പാദിപ്പിച്ച ചോക്കലേറ്റിലാണ് ചുവന്ന പ്‌ളാസ്റ്റിക് കഷ്ണം കണ്ടത്തെിയതെന്ന് കമ്പനി അറിയിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ Read more about ചോക്കലേറ്റില്‍ പ്‌ളാസ്റ്റിക് എന്ന കണ്ടെത്തി മാര്‍സ്, സ്‌നിക്കേഴ്‌സ് വിപണിയില്‍ നിന്ന് പിന്‍വലിച്ചു[…]

രണ്ടാഴ്ച്ചത്തേക്ക് സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ

10:25am 25/2/2016 ഡമസ്‌കസ്: സിറിയയില്‍ രണ്ടാഴ്ച്ചത്തേക്ക് വെടി നിര്‍ത്തല്‍ കരാറിന് ധാരണ. മറുപക്ഷം വെടിനിര്‍ത്തലിനോട് ക്രിയാത്മകമായി സഹകരിക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ കൂടിയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിമതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച അമേരിക്കയും റഷ്യയും നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. കരാറിനെ പിന്തുണച്ച് പ്രസിഡന്റ് ബശ്‌ളാര്‍ അല്‍അസദ് കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വെടിനിര്‍ത്തല്‍ കരാറിനെ അസദ് പിന്തുണച്ചതായി റഷ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന രാഷ്ട്രീയ Read more about രണ്ടാഴ്ച്ചത്തേക്ക് സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ[…]

വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം

10:11am 25/2/2016 ന്യൂഡല്‍ഹി: ദേശദ്രോഹ വിവാദം കത്തിപ്പടരുന്ന ജെഎന്‍യു വിഷയത്തില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ മുദ്രാവാക്യം വിളിച്ചത് പുറത്ത് നിന്നുള്ളവര്‍. ഒരു ബോളിവുഡ് സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെ നാടകീയമായിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് തെളിയിക്കുന്ന പുതിയ വീഡിയോയും രംഗത്ത് വന്നു. പുറമേ നിന്ന് വന്ന ചിലരാണ് ഇക്കാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലായി മുഖം മറച്ച ചിലര്‍ ദേശദ്രോഹ മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമാണ്. Read more about വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം[…]