നൈന നാഷണല്‍ കോണ്‍ഫറന്‍സിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

09:50am 11/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന യുടെ അഞ്ചാമത് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിലേക്ക് പോഡിയം, പോസ്റ്റര്‍ അവതരണങ്ങള്‍ക്കായുള്ള പ്രപ്പോസലുകള്‍ ക്ഷണിക്കുന്നു. ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ചിക്കാഗോയിലെ എല്‍മസ്റ്റ് വാര്‍ട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. പ്രപ്പോസലുകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. കോണ്‍ഫറന്‍സിന്റെ വിഷയമായോ “Emerging Paradigms in Nursing and Healthcare: Technology, Evidence Based Practice, Interprofessional Collaboration and Diversity” Read more about നൈന നാഷണല്‍ കോണ്‍ഫറന്‍സിലേക്ക് രചനകള്‍ ക്ഷണിക്കുന്നു[…]

കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര :സമാപനം ഇന്ന്

09:40am 11/02/2016 തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് സമാപനം കുറിക്കും . പൂജപ്പുര മൈതാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, യാത്രാ അംഗങ്ങളായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കോഓഡിനേറ്റര്‍ Read more about കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര :സമാപനം ഇന്ന്[…]

മനോജ് വധക്കേസിലെ പ്രതി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

09:37am 11/02/2016 കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ഹരജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം അനുവദിച്ചതിനെതിരെ മനോജിന്റെ സഹോദരനും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.നേരത്തെ മൂന്നു തവണ തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറി സമര്‍പ്പിക്കാന്‍ വൈകിയ സി.ബി.ഐ നടപടിയെ കോടതി Read more about മനോജ് വധക്കേസിലെ പ്രതി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്[…]

ബസ് നിരക്ക് കുറച്ചു :കുറച്ചത് ഓര്‍ഡിനറി കെ.എസ്.ആര്‍.ടി സിക്ക് മാത്രം

09:30am 11/2/2016 തിരുവനന്തപുരം:മാര്‍ച്ച് ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്ചാര്‍ജ് ഒരു രൂപ കുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിരക്ക് കുറക്കുന്നതോടെ ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് ഏഴു രൂപില്‍ നിന്നും ആറു രൂപയാകും. നിരക്ക് കുറക്കുന്നതിന് അനുബന്ധമായി ഓര്‍ഡിനറി ബസുകളിലെ മറ്റ് എല്ലാ ടിക്കറ്റുകളിലും ഒരു രൂപയുടെ കുറവ് വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ഓര്‍ഡിനറി ബസുകളിലെ നിരക്ക് കുറക്കാന്‍ ബസുടമകളുമായി ഉടന്‍ ചര്‍ച്ച നടത്തും. അതേസമയം, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് തുടങ്ങി മറ്റ് സര്‍വിസുകളുടെ നിരക്കില്‍ Read more about ബസ് നിരക്ക് കുറച്ചു :കുറച്ചത് ഓര്‍ഡിനറി കെ.എസ്.ആര്‍.ടി സിക്ക് മാത്രം[…]

നൈജീരിയയില്‍ ചാവേറാക്രമണം; മരണം 70

09:20am 11/02/2016 ദിക്വ: നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 70 കടന്നു . ദിക്വയിലെ അഭയാര്‍ഥി ക്യാമ്പിലാണ് രണ്ട് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റു. ബോകോഹറാമിന്റെ അമ്പതിനായിരത്തോളം പേരാണ് ദിക്വയിലെ ക്യാമ്പില്‍ അഭയാര്‍ഥികളായി കഴിയുന്നത്. ബോകോഹറാമിന്റെ ആക്രമണം ഭയന്ന് പലായനം ചെയ്തവരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ബോകോഹറാമിന്റെ തടവില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്. രാജ്യത്ത് ഈ വര്‍ഷം നടന്ന അഞ്ചാമത്തെ Read more about നൈജീരിയയില്‍ ചാവേറാക്രമണം; മരണം 70[…]

സ്വര്‍ണ പവനു 20,800 രൂപ

12:18pm 10/02/2016 കൊച്ചി: സ്വര്‍ണ വിലയില്‍ പവനു 20,800 രൂപയിലും ഗ്രാമിനു 2,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ വര്‍ധിച്ച് 20,800 രൂപയിലെത്തിയത്.

സ്വച്ഛ് ഭാരത് പിന്തുണയുമായി കല്യാണ്‍ ജുവലേഴ്സ്

10/2/2016 കൊച്ചി: കല്യാണ്‍ ജുവലേഴ്സ് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയുമായി തൃശൂരിലെ എട്ട് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 18 ടോയ്ലറ്റുകള്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ടോയ്ലറ്റുകളുണ്ട്. കല്യാണ്‍ ജുവലേഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സഞ്ജയ് രഘുരാമന്‍ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. ദേവയാനിക്കുട്ടിക്ക് ടോയ്ലറ്റുകളുടെ താക്കോലുകള്‍ കൈമാറി. പതിനെട്ട് ടോയ്ലറ്റുകള്‍ക്കായി പതിനാറ് ലക്ഷം രൂപയാണ് കമ്പനി ചെലവഴിച്ചത്. ശുചീകരണപദ്ധതികള്‍ക്കായി കമ്പനി ഒരു കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിക്കാനും സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് Read more about സ്വച്ഛ് ഭാരത് പിന്തുണയുമായി കല്യാണ്‍ ജുവലേഴ്സ്[…]

കായല്‍ കൈയേറി :നടന്‍ ജയസൂര്യക്ക് എതിരെ കൊച്ചി കോര്‍പറേഷന്‍

10/2/2016 തൃശൂര്‍: മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ കായല്‍ കൈയേറിയതായി പ്രസ്ഥാവിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കി . കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ് സ്ഥലം അളന്നതിന്റെ വിശദാംശങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടില്‍ കൈയേറ്റം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയതായും പറയുന്നു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഈ മാസം 22 ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാകും ഇനി കേസ് പരിഗണിക്കുക. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌കുമാര്‍ Read more about കായല്‍ കൈയേറി :നടന്‍ ജയസൂര്യക്ക് എതിരെ കൊച്ചി കോര്‍പറേഷന്‍[…]

സ്ഥാനക്കയറ്റമില്ല: വനിതാ പോലീസ് സേനയില്‍ പ്രതിഷേധം

12:04pm 10/2/2016 കോഴിക്കോട് : രാഷ്ട്രത്തില്‍ ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്ത കേരള പോലീസില്‍ അവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാതെ അവഗണിക്കുന്നു. വനിതാ എസ്.ഐ, സി.ഐ എന്നീ തസ്തികകളില്‍ നിരവധി ഒഴിവുകള്‍ 19 പോലീസ് ജില്ലകളിലുമുണ്ടെങ്കിലും സേനയില്‍ 1991ല്‍ ചേര്‍ന്ന ഭൂരിപക്ഷത്തിനുപോലും സ്ഥാനക്കയറ്റം കിട്ടിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കയവര്‍ക്ക് ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നും 23 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് എ.എസ്.ഐ എന്നും പേരില്‍ മാറ്റം വരുത്തിയതു മാത്രമാണ് ആകെ ലഭിച്ച ആനുകൂല്യം. Read more about സ്ഥാനക്കയറ്റമില്ല: വനിതാ പോലീസ് സേനയില്‍ പ്രതിഷേധം[…]

മനോജ് വധക്കേസില്‍ മുഖ്യകണ്ണി പി. ജയരാജന്‍ :സി.ബി.ഐ

11:58am 10/02/2016 കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ . ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചത്. മനോജ് വധക്കേസില്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ജയരാജനെ ചോദ്യം ചെയ്യണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ജയരാജന്റെ മുന്‍കൂര്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. Read more about മനോജ് വധക്കേസില്‍ മുഖ്യകണ്ണി പി. ജയരാജന്‍ :സി.ബി.ഐ[…]