മുംബൈക്ക് പകരം ബോംബെ എന്ന് ആക്കി എഴുതുമെന്ന് യുകെ പത്രം

02:10pm 11/2/2016 മുംബൈ: കൊളോണിയല്‍ ഇന്ത്യയെ അനുസ്മരിപ്പിക്കുന്നെന്ന് കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഷ്‌ക്കരിച്ച പേരിന് പകരം പഴയ പേര് തന്നെ വീണ്ടും ഉപയോഗിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം. ഇന്ത്യയുടെ വ്യാവസായിക വാതായനമായ ‘മുംബൈ’ എന്ന പേര് നീക്കാനും പകരം ‘ബോംബെ’ എന്ന് തന്നെ ഉപയോഗിക്കാനും തീരുമാനം എടുത്തിരിക്കുന്നത്് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ എന്ന യുകെ പത്രമാണ്. ഹിന്ദു ദേശീയവാദികളെ എതിര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് പത്രം മുംബൈയ്ക്ക് പകരം പഴയ പേര് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബോംബെയ്ക്ക് പകരം മുംബൈ Read more about മുംബൈക്ക് പകരം ബോംബെ എന്ന് ആക്കി എഴുതുമെന്ന് യുകെ പത്രം[…]

യു.എ.ഇയില്‍ ഇനി വനിതാ മന്ത്രി

02 :00 pm 11/02/2016 ദുബൈ: സന്തോഷത്തിനായൊരു മന്ത്രാലയം. അതിന്റെ ചുക്കാന്‍ പിടിക്കാന്‍ ഒരു വനിതാ മന്ത്രിയും. യു.എ.ഇലാണ് രാജ്യത്തെ എല്ലാ പൗരന്‍മാരും സന്തോഷത്തോടെ കഴിയുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മന്ത്രിയെ നിയോഗിച്ചത്. യു.എ.ഇ ഭരണാധികാരിയായ ശൈഖ് റാഷിദ് അല്‍ മഖ്തൂം, ഉഹൂദ് അല്‍ റൂമിയെ സഹ മന്ത്രിയായി നിയമിച്ചതായി തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ദേശത്തിന്റെ സന്തോഷം എന്നത് വെറും ഒരു ആഗ്രഹം മാത്രമല്ല. ആസൂത്രണങ്ങളും പദ്ധതികളും തീരുമാനങ്ങളും കൊണ്ട് തങ്ങളുടെ മന്ത്രിമാര്‍ ആ സന്തോഷം Read more about യു.എ.ഇയില്‍ ഇനി വനിതാ മന്ത്രി[…]

ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു

01:39pm 11/02/2016 ന്യൂഡല്‍ഹി: സിയാചിന്‍ മഞ്ഞിടിച്ചിലില്‍ നിന്ന് ആറുദിവസത്തിനുശേഷം രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ഹനുമന്തപ്പ (33)അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി യില്‍ രാവിലെ 11.45നായിരുന്നു ധീരസൈനികന്റെ മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതാണ് മരണ കാരണമായത്. ആറ് ദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയതിന് ശേഷമാണ് ഹനുമന്തപ്പയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ശരീരോഷ്മാവ് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കരളും വൃക്കയും പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് Read more about ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു[…]

വി.എസ് അച്യുതാനന്ദനും കെ. മുരളീധരനും തമ്മില്‍ വാക്ക് ഏറ്റം

01:11pm 11/02/2016 തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും തമ്മില്‍ വാക്ക ഏറ്റം. ബഹളം നിയന്ത്രണാതീതമായതോടെ സഭാ നടപടികള്‍ സ്പീക്കര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എളമരം കരീം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. വിഷയത്തില്‍ ഇടപെട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് ബുധനാഴ്ച നടത്തിയ ‘കിങ്ങിണികുട്ടന്‍’ പരാമര്‍ശത്തിന് തുടര്‍ച്ചയായി വി.എസ് മുരളീധരനെ കടന്നാക്രമിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ Read more about വി.എസ് അച്യുതാനന്ദനും കെ. മുരളീധരനും തമ്മില്‍ വാക്ക് ഏറ്റം[…]

അടിയന്തര പ്രമേയം: സ്പീക്കര്‍ പറ്റിച്ചെന്ന് കോടിയേരി; ഇല്ലെന്ന് എന്‍. ശക്തന്‍

10:20am 11/02/2016 തിരുവനന്തപുരം: അടിയന്തര പ്രമേയം അനുവദിക്കുന്ന വിഷയത്തില്‍ നിയമസഭയില്‍ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ സ്പീക്കര്‍ പറ്റിച്ചെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍, ചെയര്‍ പറ്റിക്കാറില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ബുധനാഴ്ച അനുമതി നല്‍കിയിരുന്നില്ലെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ സഭയെ അറിയിച്ചു. കോടിയേരിയുടെ പരാമര്‍ശം വിവാദമായതോടെ സഭാ രേഖകളില്‍ നിന്ന് നീക്കി. കോഴ ആരോപണമുള്ള മന്ത്രിമാരെ കുറിച്ച് നടക്കുന്ന അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച Read more about അടിയന്തര പ്രമേയം: സ്പീക്കര്‍ പറ്റിച്ചെന്ന് കോടിയേരി; ഇല്ലെന്ന് എന്‍. ശക്തന്‍[…]

വാഹന അപകടത്തില്‍പെട്ട യുവാവിന് ദിലീപിന്റെ സഹായഹസ്തം

10:15am 11/02/2016 ദുബൈ: വാഹനാപകടത്തില്‍ പെട്ട മലയാളി യുവാവിന് നടന്‍ ദിലീപിന്റെ സഹായം കൂട്ടായി. ഖിസൈസിലെ കഫ്തീരിയയില്‍ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറിനാണ് (23) ദിലീപിന്റെ സഹായഹസ്തമത്തെിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദുബൈ മുഹൈസിനയില്‍ വെച്ച് ജാസിറിന്റെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് കുറേ നേരം ജാസിര്‍ റോഡില്‍ കിടന്നു. ആരും സഹായിക്കാന്‍ തയാറായില്ല. ഈ സമയത്താണ് സുഹൃത്ത് നസീറിനൊപ്പം ദിലീപ് അതുവഴി കാറില്‍ വന്നത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ജാസിറിനെ എഴുന്നേല്‍പിച്ചു. തുടര്‍ന്ന് പൊലീസിനെ Read more about വാഹന അപകടത്തില്‍പെട്ട യുവാവിന് ദിലീപിന്റെ സഹായഹസ്തം[…]

മലയാളി കുടിയേറ്റ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നു

10:15am 11/2/2106 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: അടുത്ത ജൂണ്‍െ 30, ജൂലൈ 1,2 തീയതികളില്‍ ടോറന്‍േറയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച സാഹിത്യ മത്സരങ്ങളില്‍ (കവിത, കഥ, നോവല്‍) വിഭാഗങ്ങളില്‍ വടക്കേ അമേരിക്കന്‍ (കാനഡ, യു.എസ്.എ) എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നു. 2013, 2014, 2015 2016-ലെ കൃതികള്‍ പരിഗണിക്കും. ഫൊക്കാനയില്‍ രജിസ്റ്റര്‍ ചെയ്തവയായിരിക്കണം. അവാര്‍ഡുകള്‍ ബാങ്ക്വറ്റ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്ന പ്രശസ്തരായ സാഹിത്യ പ്രതിഭകള്‍, എഴുത്തുകാരെ ആദരിച്ച് സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൃതിയുടെ ഒരു കോപ്പി Read more about മലയാളി കുടിയേറ്റ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നു[…]

മാപ്പ് വിമന്‍സ് ഫോറം രൂപീകരിച്ചു

09:58am 11/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) 2016 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള വിമന്‍സ് ഫോറം രൂപീകരിച്ചു. ഫിലഡല്‍ഫിയയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി വനിതകളുടെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കുക എന്നതാണ് മുഖ്യലക്ഷ്യം. മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തിയ രൂപികരണ യോഗം വനിതകളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാപ്പിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ ഈ വര്‍ഷം അഞ്ചു സ്ത്രീ പ്രതിനിധികളെ ഉള്‍പ്പെടുത്തിയത് സ്ത്രീശാസ്തീകരണത്തില്‍ മാപ്പിന്റെ നിലപാട് വ്യക്തമാകുന്നതായി Read more about മാപ്പ് വിമന്‍സ് ഫോറം രൂപീകരിച്ചു[…]

കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിക്ക് സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം

ജോയി തുമ്പമണ്‍ 09:55am 11/2/2016 കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിക്ക് 2016 ഫെബ്രുവരി 5ന് സെനറ്റ് ഓഫ് സെറാമ്പൂര്‍ കോളേജ് (യൂണിവേഴ്‌സിറ്റി)യുടെ അംഗീകാരം ലഭിച്ചു. സെറാമ്പൂര്‍ ബി.ഡി.കോഴേസുകളിലേക്കുള്ള അഡ്മിഷന്‍ 2016 മാര്‍ച്ചിലും ക്ലാസുകള്‍ മെയ്യിലും ആരംഭിക്കുന്നതാണ്. സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം വെസ്റ്റ് ബംഗാളിലെ സെറാമ്പൂരിലാണ്. 1829 ലെ വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റ് ചാര്‍ട്ടര്‍ പ്രകാരമാണ് സെറാമ്പൂര്‍ കോളേജിന് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചത്. ഇന്ത്യാ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് Read more about കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിക്ക് സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം[…]

കേരളാ കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

09:51am 11/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ച്ചറള്‍ ഫോറം ന്യൂജേഴ്‌സിയുടെ നവംബര്‍ 29-ന് കൂടിയ ജനറല്‍ബോഡിയില്‍ 2016- 17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി ഏഴാം തീയതി റ്റീനെക്ക് ആര്യഭവന്‍ റെസ്റ്റോറന്റില്‍ കൂടിയ കമ്മിറ്റി മീറ്റിംഗില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ദാസ് കണ്ണംകുഴിയില്‍ (പ്രസിഡന്റ്), എല്‍ദോ പോള്‍ (വൈസ് പ്രസിഡന്റ്), ദേവസി പാലാട്ടി (സെക്രട്ടറി), ആന്റണി കുര്യന്‍ (ജോ. സെക്രട്ടറി), ടി.എസ്. ചാക്കോ (ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. മുന്‍ Read more about കേരളാ കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു[…]