നടി കാവ്യ അഭിനയ ജീവിതത്തിലെ 25 വര്‍ഷം ആഘോഷിച്ച്

02:36pm 09/2/2016 നടി കാവ്യക്ക് ഇതു കാല്‍ നൂറ്റാണ്ടു പിന്നിടുകയാണ് .2016 ല്‍ അഭിനയ ജീവിതത്തിലെ 25 വാര്‍ഷികം ആഘോഷിക്കുകയാണ് നടി കാവ്യാ മാധവന്‍. 25 മെഴുക് തിരികള്‍ കത്തിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആഘോഷം. അങ്ങനെ എളുപ്പം ഒന്നും അണഞ്ഞ് പോകാത്ത ഓര്‍മകള്‍, 25 വര്‍ഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങള്‍ കാവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞു. ആഘോഷത്തിന്റെ വീഡിയോ കാവ്യ ഫേസ്ബുക്കിലൂടെ പങ്ക് വച്ചു. ബാലതാരമായിട്ടാണ് കാവ്യ സിനിമയില്‍ എത്തിയത്. ജയറാം നായകനായ പൂക്കാലം വരവായി(1991), മമ്മൂട്ടിയുടെ അഴകിയ രാവണന്‍(1996) തുടങ്ങിയ Read more about നടി കാവ്യ അഭിനയ ജീവിതത്തിലെ 25 വര്‍ഷം ആഘോഷിച്ച്[…]

ബി.ജെ.പിക്ക് രണ്ട് വര്‍ഷത്തിനിടെ സംഭാവനയായി ലഭിച്ചത് 608 കോടി

02:04pm 09/2/2016 ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ബി.ജെ.പിക്ക് സംഭാവന ലഭിച്ചത് 608 കോടി രൂപ. 2013-15 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നാള്‍ക്കളിലാണ് ബി.ജെ.പിക്ക് ഇത്രയും അധികം സംഭാവന ലഭിച്ചത്. ഈ കാലയിളവില്‍ ആം ആദ്മി പാര്‍ട്ടിയുടെ വരുമാനത്തില്‍ 275 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കണക്കുകള്‍ അനുസരിച്ച് 2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് കാലത്ത് 170.86 കോടി രൂപ സംഭാവന ലഭിച്ച ബി.ജെ.പിക്ക് 2015ലെ തെരഞ്ഞെടുപ്പ് കാലത്ത് 437.35 കോടി രൂപയാണ് സംഭാവനയിലൂടെ നേടിയത്. രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായത് Read more about ബി.ജെ.പിക്ക് രണ്ട് വര്‍ഷത്തിനിടെ സംഭാവനയായി ലഭിച്ചത് 608 കോടി[…]

ഡാളസു ഇന്ത്യന്‍ കോണ്‍സുലര്‍ വിസാ ക്യാമ്പു വന്‍ വിജയം

പി.പി .ചെറിയാന്‍ 02:03pm 09/2/2016 ഡാളസ് ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വിസ് 6 ശനിയാഴ്ച്ച ഗാര്‍ലന്റില്‍ സംഘടിപ്പിച്ച് വിസാ ക്യാമ്പു ജനപങ്കാളിത്ത്വം കൊണ്ടു ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യന്‍ വിസാ സര്‍വീസ് ഏജന്‍സിയായ കോക്‌സ ആന്റ കിങ്ങസ്സ് ഗ്ലോബല്‍ സര്‍വീസ്സ് ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ഗാര്‍ലന്റില്‍ സ്ഥിതിചെയ്യുന്ന സിക്ക് ടെംബിള്‍ നോര്‍ത്ത് ടെക്‌സാസു മന്ദിരത്തില്‍ രാവിലെ 7 മണിക്ക്് മുമ്പ് തന്നെ ഡാളസ്സ്് ഫോര്‍ട്ടവര്‍ത്ത് മെട്രോപ്ലെക്ലിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് അപേക്ഷകര്‍ എത്തിചേര്‍ന്നുരുന്നു.വിസാക്യാമ്പു സംഘടിപ്പിച്ച Read more about ഡാളസു ഇന്ത്യന്‍ കോണ്‍സുലര്‍ വിസാ ക്യാമ്പു വന്‍ വിജയം[…]

തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി

01:25pm 09/2/2/016 കൊച്ചി :തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി സോളര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് വൈകിയേക്കാമെന്ന് കമ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിളിപ്പിക്കേണ്ടിവരുമെന്ന് കമ്മിഷന്‍ പറഞ്ഞു. എന്തെങ്കിലും എഴുതി കവറിലിട്ട് നല്‍കിയിട്ട് കാര്യമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം, കമ്മിഷനു സരിത എസ്.നായര്‍ മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും ഇനിയും വൈകാന്‍ പറ്റില്ലെന്ന് കമ്മിഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നു ദിവസത്തിനകം കൂടുതല്‍ Read more about തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി[…]

സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിന് ഇന്ന് തുടക്കം; നിര്‍ണായക ജയം തേടി കെവില്‍

09/02/2016 കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ് ‘എ’യിലെ ഉദ്ഘാടനമത്സരത്തില്‍ ബ്രസീലിയന്‍ ക്‌ളബായ അത്‌ലറ്റികോ പരാനെന്‍സിനോട് രണ്ട് ഗോളിന് തോല്‍വി വഴങ്ങിയ ഇംഗ്‌ളീഷ് ക്‌ളബ് വാറ്റ്‌ഫോഡ് എഫ്.സി ചൊവ്വാഴ്ച ആദ്യ ജയം തേടി റുമേനിയയില്‍നിന്നുള്ള റാപിഡ് ബുകറെസ്തിയെ നേരിടും. ഞായറാഴ്ചത്തെ പോരാട്ടത്തില്‍ യുക്രെയ്ന്‍ ക്‌ളബ് വോളിന്‍ ലറ്റ്‌സ്‌കിനോട് 1-1ന് സമനില വഴങ്ങിയാണ് റാപിഡ് ബുകറെസ്തിയത്തെുന്നത്. സെമി ടിക്കറ്റുറപ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം. പരാനെന്‍സിനെതിരെ മികച്ച കളി പുറത്തെടുത്തെങ്കിലും തോല്‍വി Read more about സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിന് ഇന്ന് തുടക്കം; നിര്‍ണായക ജയം തേടി കെവില്‍[…]

ഈജയില്‍ ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു

10:50am 09/2/2016 ഗ്രീസ്: തുര്‍ക്കി തീരമായ ഈജയില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു. ബോട്ടില്‍ മറ്റ് പത്ത് പേര്‍കൂടി ഉണ്ടായിരുന്നെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും തുര്‍ക്കി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ടു ബോട്ടുകളാണ് മുങ്ങിയത്.തുര്‍ക്കിയില്‍ നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനു നടപടി സ്വീകരിക്കുമെന്നു തുര്‍ക്കി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണു കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്.

തലപ്പാവ് അഴിച്ചില്ല; ഇന്ത്യന്‍ അമേരിക്കന്‍ നടന് വിമാനയാത്ര നിഷേധിച്ചു

10:40am 9, 2016 09:46 മെക്‌സിക്കൊസിറ്റി: തലപ്പാവ് അഴിച്ചില്ല എന്ന കാരണത്താല്‍ ഇന്ത്യന്‍അമേരിക്കന്‍ നടനും ഡിസൈനറുമായ വാരിസ് അഹ്ലുവാലിയയ്ക്കാണ് അമേരിക്കയില്‍ വിമവനയാത്ര നിഷേധിച്ചു. മെക്‌സിക്കൊ സിറ്റിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ഏറോമെക്‌സിക്കൊ വിമാനത്തിലെ യാത്രയാണ് തലപ്പാവ് അഴിക്കാത്തകാരണം വാരിസിന് നിഷേധിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ തനിക്ക് മെക്‌സിക്കൊ സിറ്റിയില്‍ നിന്നും പോരാനാവില്ല. തന്റെ തലപ്പാവ് കാരണം തനിക്ക് ഏറോമെക്‌സിക്കോ വിമാനത്തില്‍ കയറാന്‍ പറ്റില്ല. വാരിസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. 41കാരനായ നടന്‍ ഏറോമെക്‌സിക്കൊ കസ്റ്റമര്‍ കേര്‍ സര്‍വീസ് ഡെസ്‌കിന് Read more about തലപ്പാവ് അഴിച്ചില്ല; ഇന്ത്യന്‍ അമേരിക്കന്‍ നടന് വിമാനയാത്ര നിഷേധിച്ചു[…]

നാമം എക്‌സലന്‍സ് അവാര്‍ഡ്ണ്ട : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20

വിനീത നായര്‍ 09/2/2016 ന്യുജേഴ്ണ്ടസി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ്ണ്ട ഡോ. ഗീതേഷ് തമ്പി അറിയിച്ചു . തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു. ന്യുജേഴ്ണ്ടസിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ്ണ്ട പാലസില്‍ 2016 മാര്‍ച്ച്ണ്ട 19 വൈകുന്നേരം Read more about നാമം എക്‌സലന്‍സ് അവാര്‍ഡ്ണ്ട : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20[…]

പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കല്ലും തുറക്കില്ലാ എ.കെ ആന്റണി

09/02/2016 കൊല്ലം: കോടിയേരി ബാലകൃഷ്ണനും പിണറായിയും വി.എസും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകള്‍ പൂട്ടി തന്നെ കിടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചാരായ നിരോധനം മാറ്റുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നപ്പോള്‍ ശീര്‍ഷാസനം നിന്നിട്ടും എല്‍.ഡി.എഫിന് നടപ്പാക്കാനായില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എല്‍.എഡി.എഫ്. അവര്‍ക്കു മുന്നില്‍ യു.ഡി.എഫിന് തലകുനിക്കേണ്ടതോ അപകര്‍ഷതാ ബോധം തോന്നുകയോ ചെയ്യേണ്ട കാര്യമില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്നു Read more about പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കല്ലും തുറക്കില്ലാ എ.കെ ആന്റണി[…]

ബാബ ആംതെയുടെ ചരമവാര്‍ഷികം ഇന്ന്

കുഷ്ടരോഗികളുടെ ആശ്രയം ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം കെ.പി വൈക്കം 10:11am 09/2/2016 കുഷ്ടരോഗികളുടെ ആശ്രയവും അഭയവുമായിരുന്ന ബാബ ആംതെ മരിച്ചിട്ട് ഇന്ന് എട്ട് വര്‍ഷം തികയുന്നു. സമൂഹം വേറുപ്പോടെയും അറപ്പോടെയും മാത്രം കണ്ടിരുന്ന കുഷ്ടരോഗികളുടെ ഇന്നമനത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു മുരളീധര്‍ ദേവദാസ് ആംതെ എന്ന ബാബാ ആംതെയുടെ ജീവിതം. വിദര്‍ഗ എന്ന സ്ഥലത്ത് ആനന്ദവന്‍ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ചാണ് തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ബാബ ആതെ തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലെ Read more about ബാബ ആംതെയുടെ ചരമവാര്‍ഷികം ഇന്ന്[…]