അവിയലി’ന്റെ ടീസര്‍ ഇറങ്ങി.

9:55pm 04/02/2016 പ്രേമം എന്ന ചിത്രത്തിനു ശേഷം നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന തമിഴ് ചിത്രം ‘അവിയലി’ന്റെ ടീസര്‍ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍.അല്‍ഫോന്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകര്‍!. അല്‍ഫോന്‍സിന്റെ ഹ്രസ്വചിത്രം ‘എലി’യാണ് ചിത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

പ്രതികാരകഥയുമായി ജീത്തുവിന്റെ ഊഴം…

4/2/2016 9:50pm മെമ്മറീസ് എന്ന തകര്‍പ്പന്‍ ഹിറ്റിനു ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ഷാംദത്ത് ആണ് സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

ഇസ്ലാമിന് നേരെയുള്ള അക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമെന്ന് ഒബാമ

പി.പി.ചെറിയാന്‍ 4/2/2016 9:44pm മേരിലാന്റ്: ഒരു പ്രത്യേക മതവിശ്വാസത്തിനു നേരെ നടത്തുന്ന ആക്രമണം പൊതുവെ എല്ലാ മതവിശ്വാസങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് ഒബാമ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ബുധന്‍, പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായി അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ 47 വര്‍ഷമായി പഴക്കമുള്ള മോസ്‌ക്ക് സന്ദര്‍ശിക്കുന്നതിനിടെ തടിച്ചു കൂടിയ ആയിരകണക്കിന് മുസ്ലീം സഹോദരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒബാമ. മുസ്ലീം സഹോദരങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കപ്പേടേണ്ടവയാണെന്ന് ഒബാമ പറഞ്ഞു. Read more about ഇസ്ലാമിന് നേരെയുള്ള അക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമെന്ന് ഒബാമ[…]

പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

04/02/2016 കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ്. ദാസ് വെറുതെവിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. പതിനൊന്നാം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് Read more about പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍[…]

പുത്തന്‍ താരജോഡികളുമായി ഹലോ നമസ്‌തേ ഫെബ്രുവരി 12-ന്

4/2/2016 ജോയിച്ചന്‍ പുതുക്കുളം ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് യു.എസ്.എയുടെ ബാനറില്‍ ഡോ. ഫ്രീമു വര്‍ഗീസ് നിര്‍മ്മിക്കുന്ന ‘ഹലോ നമസ്‌തേ’ ഫെബ്രുവരി 12-ന് തീയേറ്ററുകളിലെത്തും. വിനയ് ഫോര്‍ട്ട് – ഭാവന, സഞ്ജു ശിവറാം- മിയ ജോര്‍ജ് എന്നീ താരജോഡികളെ മലയാളത്തിനു സമ്മാനിക്കുന്ന ചിത്രം നവാഗതനായ ജയന്‍ കെ. നായര സംവിധാനം ചെയ്യുന്നു. മികച്ച സ്വഭാവ നടനായി പ്രേക്ഷകപ്രീതി നേടിയ വിനയ് ഫോര്‍ട്ടിനൊപ്പം ‘നീ കൊഞാ ചാ’, ‘1983’ ഫെയിം സഞ്ജുവും ഇതോടെ മലയാള നായകനിരയിലേക്ക് കടക്കുന്നു. ഹലോ എഫ്.എമ്മിലെ അവതാരകരും Read more about പുത്തന്‍ താരജോഡികളുമായി ഹലോ നമസ്‌തേ ഫെബ്രുവരി 12-ന്[…]

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വികസനം നിശ്ചയം അമിത് ഷാ

9:15pm 04/02/2016 കോട്ടയം: കേരളത്തില്‍ വികസനം വരണമെങ്കില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കാനുള്ള നിര്‍ണായക തീരുമാനം ജനങ്ങള്‍ എടുക്കണമെന്നും ഷാ പറഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കേരളത്തില്‍ ഭരണമാറ്റമുണ്ടാകുന്നു. എന്നാല്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി വരുന്നത് സംസ്ഥാനത്തിന് ഒരു Read more about ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വികസനം നിശ്ചയം അമിത് ഷാ[…]

കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം

4/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡെല്‍ഫിയ: കലാ മലയാളീ അസോസിയേഷന്‍ ഓഫ് ഡെലാവേര്‍ വാലി വാര്‍ഷിക ബാങ്ക്വറ്റും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും സംയുക്തമായി ആഘോഷിച്ചു. പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി ഡെലാവേര്‍ എന്നീ സംസ്ഥാനങ്ങളിലായ വ്യാപിച്ചിരിക്കുന്ന മലയാളീ സമൂഹത്തിന് കലാ,കായിക,സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ദിശാബോധവും നേതൃത്വവും നല്‍കുവാന്‍ കലയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് തോമസ് എബ്രഹാം (ബിജു)ഓര്‍മ്മിപ്പിച്ചു. കലയുടെ സ്ഥാപകനേതാവും വൈസ്പ്രസിഡന്റുമായ ഡോ.ജെയിംസ് കുറിച്ചി റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. അമേരിക്കന്‍ മലയാളികളുടെ ചിരകാലസുഹൃത്തും സമാധാനപ്രവര്‍ത്തകനും, നയതന്ത്രവിദഗ്ദ്ധനുമായ ശ്രീ.ടി.പി.ശ്രീനിവാസനെതിരായുള്ള ക്രൂരമായ ആക്രമണത്തെ യോഗം Read more about കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം[…]

ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി

4/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട് അമ്പലത്തട്ടില്‍ കുടുംബാംഗമാണ് . മക്കള്‍: മീനാ ടോണി (ചെങ്ങനാശേരി), മിനേഷ് ജോസഫ് (ന്യൂ ജേഴ്‌സി ), മിഷു ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍ : ടോണി തോമസ് (അബുദാബി, ഷീനാ അഗസ്റ്റിന്‍ (ന്യൂ ജേഴ്‌സി), മിനു ജോസഫ് (ന്യൂയോര്‍ക്ക്). കൊച്ചു മക്കള്‍:രോഹന്‍, ജോഷ്,റയന്‍, ഡാനിയേല്‍, സാറാ, റജീനാ,എലിസബത്ത്, ഹാന. സംസ്‌കാരം ഫെബ്രുവരി 6 Read more about ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി[…]

ഒര്‍ലാന്‍ഡോയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

4/2/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രീയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ ഞലൗെൃൃലരശേീി രമ േരവൗൃരവ, 1211 ്ശിലഹമിറ ഞീമറ, ംശിലേൃ ഴമൃറലി, എഘ34787 പള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, Read more about ഒര്‍ലാന്‍ഡോയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

സെലീന എന്ന സ്ത്രിത്വം

ആര്‍ ജ്യോതിലക്ഷ്മി 3/2/2016 ഇതു സെലീന, ജീവിതപ്രാരാബ്ദങ്ങളെ തന്റെടത്തോടെ നേരിട്ട സ്ത്രി, മനുഷജന്മങ്ങളുടെ അവസാനയാത്രയായ മരണത്തിന്റെ സ്ഥിരം സന്ദര്‍ശക. പച്ചയായ ശരീരം അഗ്‌നിക്കു സമര്‍പ്പിക്കുന്ന ജോലി വളരെ ലാഘവത്തോടുക്കൂടി ഏറ്റെടുത്തൂ സമൂഹത്തിനു മുന്നില്‍ മാതൃകയാകുകയാണ് തൃക്കാകര നഗരസഭയുടെ കീഴിലുള്ള പൊതു സ്മശാന നടത്തിപ്പുക്കാരിയായ ഈ സ്ത്രി. സെലീനയുടെ മുഖം സൂചിപ്പിക്കുന്നതു അവരുടെ കഷ്ടപ്പാടലിന്റെ അടയാളമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ്് ഭര്‍ത്താവിന്റെ നാടുവിടലിന്റെ അന്ത്യമാണ്, ഈ സ്ത്രിയുടെയും മക്കളുടെയൂം ഏകാന്തജീവിതത്തിന്റെ ആരംഭം. പിന്നീട് ഇതു വരെ അവരെ പഠിപ്പിച്ചു വിവാഹം എന്ന Read more about സെലീന എന്ന സ്ത്രിത്വം[…]