കൃത്രിമ കാല്‍മുട്ട് ശസ്ത്രക്രിയയില്‍ പുതിയ വഴിത്തിരിവ്

11:08 am 05/2/2016 തിരുവനന്തപുരം: ആധുനിക കൃത്രിമ കാല്‍മുട്ട് (ട്രയാത്തിലോണ്‍ എക്‌സ്ഫ3) ഉപയോഗിച്ച് നടത്തിയ ആദ്യ ശസ്ത്രക്രിയ വിജയകരം. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മേധാവി ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം സ്വദേശിയായ 76കാരിയുടെ കാല്‍മുട്ടാണ് മാറ്റിവെച്ചത്. പരമ്പരാഗത കൃത്രിമ കാല്‍മുട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലാണ് ട്രയാത്തിലോണ്‍ എക്‌സ്ഫ3 മുട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ രോഗിയുടെ മുട്ടുകള്‍ക്ക് സ്വഭാവിക ചലനം സാധ്യമാകും. 130 മുതല്‍ 140 ഡിഗ്രി വരെ മടക്കാനും Read more about കൃത്രിമ കാല്‍മുട്ട് ശസ്ത്രക്രിയയില്‍ പുതിയ വഴിത്തിരിവ്[…]

സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ

5/2/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പുതു തലമുറയ്ക്കു ഹരമായി മാറികൊണ്ടിരിക്കുകയാണ് സെല്‍ഫി തരംഗം. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ വളരെയേറെ ദുരന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയും സെല്‍ഫി അപകടമരണങ്ങള്‍ ധാരാളം റിപ്പോര്‍ട്ട്ണ്ട ചെയ്യപെട്ട രാജ്യങ്ങളില്‍ ഒന്നായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫി മരണങ്ങളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും, ബോട്ടില്‍ നിന്ന് കൊണ്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ടവരുമെല്ലാം ഇതില്‍ പെടുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ Read more about സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ[…]

പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍

11:01 05/02/2016 തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം 50% പൂര്‍ത്തിയായി. കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തെക്കാള്‍ മുന്നിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ത്യയുടെ ആധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉറപ്പിക്കും. 201617ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്!ലെറ്റ് തുടങ്ങുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐ.ടിയില്‍ നിന്നുള്ള Read more about പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍[…]

യു.പിയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സ്മൃതി ഇറാനി

10:34am /02/2016 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ ‘മോദിക്ക് ‘ഏറ്റ തിരിച്ചടിക്കുശേഷം മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടിയാല്‍ നേട്ടമുണ്ടാക്കാനാവില്‌ളെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി സ്മൃതി ഇറാനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമത്തേിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ഇവര്‍ ഗാന്ധി കുടുംബത്തെ ‘ഞെട്ടിച്ച’ ശേഷമാണ് കീഴടങ്ങിയത്. സ്മൃതിയുടെ പ്രചാരണപാടവം അന്നേ പാര്‍ട്ടി ശ്രദ്ധിച്ചിരുന്നു. ന്യൂഡല്‍ഹി സ്വദേശിനിയാണെങ്കിലും സാധാരണ യു.പിക്കാരുടെ Read more about യു.പിയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സ്മൃതി ഇറാനി[…]

സിറിയയില്‍ വ്യോമാക്രമണം 34 പേര്‍ കൊല്ലപ്പെട്ടു

10:05 05/02/2016 ഡമാസ്‌കസ്: റഷ്യ സിറിയയില്‍ മേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ അലപ്പോയിലായിരുന്നു വ്യോമാക്രമണം. വിമത സ്വാധീന മേഖലകളായ അല്‍ബാബ്, ഹമാ, സോറന്‍ തുടങ്ങിയ മേഖലകളില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്. വിമത നേതാക്കളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് അലപ്പോയിലെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 25ന് നടക്കാനിരുന്ന സമാധാന ചര്‍ച്ച പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് ജനീവയില്‍ Read more about സിറിയയില്‍ വ്യോമാക്രമണം 34 പേര്‍ കൊല്ലപ്പെട്ടു[…]

സാന്റാഅന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

5/2/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ജേണസ് ചെറുനിലത്ത് വി.സി ഷിക്കാഗോ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു. ജേണസച്ചന്‍ തന്റെ വചനസന്ദേശത്തില്‍ വി. സെബസ്ത്യാനോസിന്റെ ജീവിതം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുകയും തിരുനാള്‍ ആശംസിക്കുകയും ചെയ്തു. കൂരമ്പുകളെ പൂമലര്‍ പോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന വിശുദ്ധന്റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരേയും വിശുദ്ധന്‍ വെല്ലുവിളിക്കുന്നതായി Read more about സാന്റാഅന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു[…]

ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു;

10:14am 05/02/2016 തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. പ്രസംഗം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സഭയിലെത്തിയ ഉടന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. അഴിമതി വീരന്മാര്‍ക്കായി പ്രസംഗം നടത്തരുത്. ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശം നിര്‍വഹിച്ചേ തീരുവെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ജനാധിപത്യരീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നു. Read more about ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു;[…]

ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരിക്ക്

09:35am 05/02/2016 സേലം: കന്യാകുമാരി ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി. പുലര്‍ച്ചെ നാലരയോടെ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം. ചെറിയ പരിക്കേറ്റ 40 പേരെ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റിയപ്പോള്‍ എക്‌സ്പ്രസിന്റെ എസ്8, എസ്9, എസ്10, എസ്11 എന്നീ നാല് ബോഗികളാണ് പാളം തെറ്റിയത്. ട്രെയിനിന് ചെറിയ ചെരിവ് സംഭവിച്ചപ്പോള്‍ തന്നെ യാത്രക്കാര്‍ ഉണര്‍ന്ന് പുറത്തുകടക്കുവാന്‍ ശ്രമം നടത്തിയതിനാല്‍ വന്‍ Read more about ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരിക്ക്[…]

സൈനികരെ കണ്ടെത്താന്‍ സാധ്യത കുറവ്

10:45pm 04/02/2016 ശ്രീനഗര്‍: സിയാച്ചിനിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയില്‍ കാണാതായ സൈനികരെ കണ്ടെത്താനുള്ള സാധ്യത കുറവെന്ന് പ്രതിരോധ മന്ത്രാലയം. രണ്ടു ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതാണ് പ്രതീക്ഷ നഷ്ടപ്പെടാന്‍ കാരണം. സൈനികരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെയും സ്‌നിഫര്‍ നായ്ക്കളെയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ജമ്മുഫകശ്മീരിലെ ഇന്ത്യഫപാക് അതിര്‍ത്തിയില്‍ ഹിമാലയ പര്‍വതത്തിന് വടക്കുഭാഗത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയില്‍ 10 െസെനികരെ കാണാതായത്. സമുദ്രനിരപ്പില്‍നിന്നും 19,000 അടി മുകളിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന മദ്രാസ് റെജിമെന്റിലെ െസെനികരാണ് മഞ്ഞിനടിയില്‍ Read more about സൈനികരെ കണ്ടെത്താന്‍ സാധ്യത കുറവ്[…]

ആക്ഷന്‍ മാത്രമല്ലാ ബിജുവിനുളളത്

4/2/2016 10:12pm ആര്‍ ജ്യോതിലക്ഷ്മി നിവിന്‍ പോളി ആദ്യമായി ആക്ഷന്‍ പരിവേഷത്തില്‍ എത്തുന്ന ചിത്രം. സിനിമയിലെ കഥാപാത്രം ബിജു ഒരു ആക്ഷന്‍ ഹീറോ അല്ല . സമൂഹത്തിനിടയില്‍ ജീവിക്കുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥന്‍. മലയാള സിനിമ കണ്ടുമടുത്ത സ്ഥിരം പൊലീസ്‌ക്കാരില്‍ നിന്നും വ്യത്യസ്ഥന്‍ . എടുത്തു പറയാന്‍ കഥയോ പഞ്ച്ഡയലോഗുകളുമില്ല .എന്നിരുന്നാലും ഈ ആക്ഷന്‍ തരംഗം മലയാളികള്‍ സ്വീകരുച്ചിരിക്കുകയാണ്. സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പരാതികളും അതു അന്വോഷിച്ച് പരിഹരിക്കുന്ന കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും സഹായികളെയുമാണ് Read more about ആക്ഷന്‍ മാത്രമല്ലാ ബിജുവിനുളളത്[…]