ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

O8:23PM 02/02/2016 റമാദി:ഇറാഖിലെ റമാദിയില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മുതല്‍ ഇറാഖ് സൈനികര്‍ വന്‍ ആക്രമണങ്ങള്‍ നടത്തുകയും ഒട്ടേറെ ഐ.എസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ ഐ.എസിന്റെ ആക്രമണം. വടക്കന്‍ റമാദിയിലെ പത്താം സൈനിക ആര്‍മിയുടെ ഡിവിഷനിലേക്ക് മൂന്ന് പേരടങ്ങുന്ന ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജനുവരിയില്‍ നടത്തിയ സൈനിക നടപടിയില്‍ വലിയ പട്ടണങ്ങളിലൊന്നായ റമാദി ഇറാഖ്? സേന Read more about ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു[…]

യുവാവിനെ അടിച്ചുകൊന്ന സംഭവം: പ്രതികള്‍ എല്ലാം പിടിയില്‍

02/02/2016 തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ തല്ലിക്കൊന്ന കേസില്‍ എല്ലാ പ്രതികളും പിടിയില്‍. വക്കം ഉടുക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്ത് അണയില്‍ ഈച്ചം വിളാകത്ത് കുമാറിന്റെ മകന്‍ കിരണ്‍ എന്നിവരെയാണ് വൈകുന്നേരത്തോടെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമസംഘത്തിലുള്‍പ്പെട്ട ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായകിനെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഞായറാഴ്ച വൈകീട്ടാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. വക്കം തൊപ്പിക്കവിളാകം റെയില്‍വേഗേറ്റിന് സമീപമാണ് മണക്കാട്ട് വീട്ടില്‍ ഷബീറിനെ അടിച്ചുകൊന്നത്. ആക്രമണത്തില്‍ Read more about യുവാവിനെ അടിച്ചുകൊന്ന സംഭവം: പ്രതികള്‍ എല്ലാം പിടിയില്‍[…]

ഷഹനാസ് ചെമ്പ്രായൂര്‍ ഹൂസ്റ്റണില്‍ നിര്യാതനായി

2/2/2016 പി പി. ചെറിയാന്‍ ഹൂസ്റ്റണ്‍: തൃശൂര്‍ കടങ്ങോട് ചെമ്പ്രായൂര്‍ കുഞ്ഞുമുണ്ടഹമ്മദിന്റേയും, ഷെരീഫയുടേയും മകന്‍ ഷഹനാസ് (34) ഫെബ്രുവരി ഒന്നിന് ഹൂസ്റ്റണില്‍ നിര്യാതനായി. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ബിരുദധാരിയായ ഷഹനാസ് ചികിത്സാര്‍ത്ഥം ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ഹൂസ്റ്റണ്‍ എം.ഡി ആന്‍ഡേഴ്‌സണ്‍ ആശുപത്രിയില്‍ എത്തിയത്. സവിയാ ഷഹനാസ് ഭാര്യയും. മുഹമ്മദ് റിയാന്‍ (4) ഏക മകനുമാണ്. ഷഹിന, ഷാനിബ എന്നിവര്‍ സഹോദരിമാരാണ്. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇസ്ലാമിക് സെന്റര്‍ മൃതണ്ടദേഹം കേരളത്തിലേക്ക് കൊുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിന്‍ Read more about ഷഹനാസ് ചെമ്പ്രായൂര്‍ ഹൂസ്റ്റണില്‍ നിര്യാതനായി[…]

സ്‌കൂള്‍ കായികമേള; പതിവുപോലെ ഇത്തവണയും കേരളം തന്നെ ചാമ്പ്യന്മാര്‍

7:05 pm 02/02/2016 കോഴിക്കോട്: 61ാം ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19 ാം കിരീടം. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയാണ് കേരളം കിരീടം ചൂടിയത്. 2009ല്‍ കൊച്ചിയില്‍ നേടിയ 46 സ്വര്‍ണമെന്ന റെക്കോര്‍ഡ് കേരളത്തിന് മറികടക്കാനായില്ല. അവസാന ദിനം മാത്രം 11 സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലുവുമാണ് കേരളം നേടിയത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. മേളയില്‍ പത്തു കേരള താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. കേരളത്തിന്റെ ലിസ്ബത്ത് കരോലിന്‍ Read more about സ്‌കൂള്‍ കായികമേള; പതിവുപോലെ ഇത്തവണയും കേരളം തന്നെ ചാമ്പ്യന്മാര്‍[…]

അബ്ദുള്ളക്കുട്ടി പറഞ്ഞത് കളളം :സരിത

2/2/2016 കൊച്ചി : എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് എതിരായ പരാതിയിലുള്ള കാര്യങ്ങളില്‍ അവാസ്തവമില്ലെന്ന് സരിത. പരാതിയിലുള്ള കാര്യങ്ങളെല്ലാം സത്യം തന്നെയാണ്. എന്നാല്‍, അത്തരമൊരു പരാതി നല്‍കാന്‍ താന്‍ സ്വമേധയാ ആഗ്രഹിച്ചിരുന്നില്ല. സോളാര്‍ വിവാദം തണുപ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തമ്പാനൂര്‍ രവിയുടെ പറഞ്ഞിട്ടാണ് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നല്‍കിയത്. അതേസമയം, തന്നെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത് കളവാണെന്നും സരിത കൂട്ടിച്ചേര്‍ത്തു. അബ്ദുള്ളക്കുട്ടിയെ താന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിട്ടുമുണ്ട്. ലൈംഗീകാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലകുറഞ്ഞകാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ തനിക്ക് Read more about അബ്ദുള്ളക്കുട്ടി പറഞ്ഞത് കളളം :സരിത[…]

സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

02/02/2016 ന്യുഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന 2013ലെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2013 ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് തിരുത്തല്‍ ഹരജി അനുവദിച്ചാണ് വിഷയം പുനഃപരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടുന്നത്. പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 ാം വകുപ്പ് ഉയര്‍ത്തിപ്പിടിച്ചാണ് സ്വവര്‍ഗരതി കുറ്റകൃത്യത്തില്‍ പെടുത്തി സുപ്രീംകോടതി 2013ല്‍ വിധി പ്രസ്താവിച്ചത്. ഇതിനെതിരെ നല്‍കിയ തിരുത്തല്‍ ഹരജി 2014 ജനുവരിയില്‍ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. പ്രകൃതി വിരുദ്ധ Read more about സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി[…]

ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് അന്തരിച്ചു

02/02/2016 ജനീവ: ലോകത്തിലെ ഏറ്റവും മികച്ച ഷെഫെന്നറിയപ്പെട്ട ജനീവക്കാരന്‍ ബെനോയ്റ്റ് വയോലിയര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയില്‍ വെടിയേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. സ്വയം വെടിവെച്ചതാണെന്ന് സ്വിസ് പൊലീസ് പറഞ്ഞു. ലൂസിയാനക്കടുത്ത് റസ്റ്റാറന്റ് നടത്തി വരുകയായിരുന്നു. ലോകത്തിലെ മികച്ച 1000 ഭോജനശാലകളിലൊന്നായാണ് ഈ മൂന്നുനില റസ്റ്റാറന്റ് അറിയപ്പെട്ടത്. പാരിസില്‍ ജനിച്ച വയോലിയര്‍ 2012ലാണ് ഭാര്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,160 രൂപ

02:30pm 02/02/2016 കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയ്ക്ക മാറ്റമില്ല. പവന് 20,160 രൂപയും ഗ്രാമിന് 2,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പവന്‍വില 20,080ല്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. ഞായറും തിങ്കളും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.84 ഡോളര്‍ കൂടി 1,125.06 ഡോളറിലെത്തി.

ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ വൻ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌

2/2/2016 മുംബൈ: ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ 2020 ഓടെ ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് യുവാക്കളാണ് കാര്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. ഓരോ വര്‍ഷവും ഇന്ത്യയില്‍ ആഡംബര കാര്‍ വിപണിയില്‍ വളര്‍ച്ചയാണ് പ്രകടമാകുന്നത്. ആഡംബര കാറുകളോടുള്ള യുവാക്കളുടെ ഭ്രമമാണ് ഇതിന് കരുത്തേകുന്നത്. യുവ സംരംഭകരും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമാണ് ആഡംബര കാറുകള്‍ വാങ്ങുന്നവരില്‍ ഏറെയും. 2030ഓടെ യുഎസിനും ചൈനയ്ക്കും ഒപ്പം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. ജിഡിപിയിലെ വളര്‍ച്ചയും വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനത്തിലെ Read more about ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ വൻ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌[…]

സോണിയഗാന്ധിക്ക് എതിരെ തെളിവ് നല്‍കിയാല്‍ നാവികരെ വിട്ടയക്കാം : മോദി

2:19 pm 02/02/2016 ന്യൂഡല്‍ഹി: ഒട്ടേറെ വിവാദം സൃഷ്ടിച്ച ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍കൊല കേസ് പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തല്‍. സോണിയക്കും കുടുംബത്തിനും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍ നാവികരെ മോചിപ്പിക്കാമെന്ന മോദിയുെട വാഗ്ദാനം ബ്രിട്ടീഷ് ആയുധ ഏജന്റ് ക്രിസ്ത്യന്‍ മിഷേലാണ് പുറത്തുവിട്ടത്. 2012 ഫെബ്രുവരിയിലാണ് കേരള കടല്‍ തീരത്തുവെച്ച് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മീന്‍പിടിത്തക്കാര്‍ കൊല്ലപ്പെട്ടത്. ക്രിസ്ത്യന്‍ മിഷേല്‍ കടല്‍കൊല കേസ് Read more about സോണിയഗാന്ധിക്ക് എതിരെ തെളിവ് നല്‍കിയാല്‍ നാവികരെ വിട്ടയക്കാം : മോദി[…]