28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു.
02:30 pm 8/2/2017 തിരുവനന്തപുരം: കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാർഥി സംഘടനകൾ നടത്തിയ ചർച്ചയാണ് സമരം അവസാനിക്കാൻ കാരണമായത്. വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്‍റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീർത്തത്. പുതിയ കരാർ പ്രകാരം ലക്ഷ്മി നായർക്ക് പകരം വരുന്ന പ്രിൻസിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ കരാർ ലംഘിച്ചാൽ സർക്കാർ ഇടപെടുമെന്ന ഉറപ്പും Read more about 28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു.[…]










