കട്ടക്കില്‍ കട്ടക്കട്ട; പൊരിഞ്ഞ പോരില്‍ ഇന്ത്യക്കു പരമ്പര

8:38 am 20/1/2017 കട്ടക്ക്: ഏകദിന ക്രിക്കറ്റിന്റെ ആവേശമാപിനി വാനോളം ഉയര്‍ന്ന കട്ടക്കില്‍ അവസാന ചിരി ഇന്ത്യയുടേത്. കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറാതെ പൊരുതിയ ഇംഗ്ലണ്ടിനെ അവസാന ഓവറുകളില്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ കോഹ്ലിപ്പട വിജയം കണ്ടത് 15 റണ്‍സിന്. വെറ്ററന്‍ താരങ്ങളായ യുവരാജ് സിംഗിന്റെയും ധോണിയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 382 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സെഞ്ചുറിയുമായി നായകന്‍ മോര്‍ഗന്‍ പൊരുതിനോക്കിയെങ്കിലും Read more about കട്ടക്കില്‍ കട്ടക്കട്ട; പൊരിഞ്ഞ പോരില്‍ ഇന്ത്യക്കു പരമ്പര[…]

വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി ജെ.എഫ്.എ നാലാം വര്‍ഷത്തിലേക്ക്

08:39 am 20/1/2017 തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടുവര്‍ഷമായി ന്യൂജേഴ്‌സിയിലെ പസായിക് കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജയില്‍മോചിതനാക്കാനുള്ള ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ശ്രമം ഒടുവില്‍ ഫലസമാപ്തിയിലെത്തി എന്നുള്ളത് മലയാളികള്‍ക്ക് മൊത്തം അഭിമാനിക്കാവുന്ന ഒരു സന്തോഷവാര്‍ത്തയാണ്. 2014 സെപ്റ്റംബര്‍ മാസത്തിന്റെ അവസാനമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത 28 വയസുള്ള ആ ചെറുപ്പക്കാരനെ ഏതെങ്കിലും വിധേന പോയി കാണുകയും, ജയില്‍ വിമുക്തനാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റീസ് ഫോര്‍ Read more about വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി ജെ.എഫ്.എ നാലാം വര്‍ഷത്തിലേക്ക്[…]

വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ജനുവരി 22 നു ഞായറാഴ്ച സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍

08:39 am 20/1/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും, കഴുന്നെടുക്കല്‍ ശുശ്രൂഷയും ജനുവരി 22 നു (ഞായറാഴ്ച) നടത്തപ്പെടും. ഞായറാഴ്ച രാവിലെ 9:30ന് തിരുനാളിനോടനു തുടക്കമായ തിരുക്കര്‍മ്മങ്ങല്‍ ആരംഭിക്കും. തിരുസ്വരൂപം വെഞ്ചിരിക്കല്‍, പ്രസുധേന്തി വാഴ്ച എന്നിവയേ തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഇടവക വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളില്‍ നേതൃത്വം നല്‍കും. സമീപ ദേവാലയങ്ങളില്‍ നിന്നുള്ള മറ്റു വൈദീകരും Read more about വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ജനുവരി 22 നു ഞായറാഴ്ച സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍[…]

തൃപ്തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം.

08:33 am 20/1/2017 തൊടുപുഴ: തൃപ്തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം. തൊടുപുഴ- മൂലമറ്റം റൂട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെ വെളുത്ത സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതായി കണ്ടുവെന്ന് ശബരിമല തീര്‍ഥാടകന്‍ സ്പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ തൃപ്തി ദേശായി കടന്നു പോകാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ പൊലീസ് കനത്ത നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴാഴ്ച Read more about തൃപ്തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം.[…]

ചിരിയുടെ പൂമരങ്ങളായി തിരുമേനിയും ബാബു പോളും

08:36 am 20/1/2017 തിരുവനന്തപുരം: തമാശകളുടെ പൂമരം കൊണ്ട് ഡോ. ബാബുപോളും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയും കപ്പലുണ്ടാക്കിയ കഥകളാണ് മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷവേദിയില്‍ കണ്ടത്. ആദ്യം സംസാരിച്ച ബാബുപോള്‍ തിരുമേനിയെ വാക്കുകള്‍കൊണ്ട് ഒന്നു തോണ്ടി. തിരുമേനി തിരിച്ചും തോണ്ടി. സദസില്‍ ആ സമയം ചിരിയുടെ പൂമരങ്ങള്‍ പൊഴിയുകയായിരുന്നു. ബാബുപോള്‍ പറഞ്ഞ കഥ പണ്ടൊരു പുത്തന്‍ പണക്കാരന്‍ ക്രിസോസ്റ്റം തിരുമേനിയെ കാണാന്‍ വന്നു. പുതിയ കാറിന് ഡ്രൈവറെ തിരുമേനി നിര്‍ദ്ദേശിക്കണമെന്നായിരുന്നു ആവശ്യം. ഡ്രൈവര്‍ക്ക് Read more about ചിരിയുടെ പൂമരങ്ങളായി തിരുമേനിയും ബാബു പോളും[…]

ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി

08:33 am 20/1/2017 പിറവം: മാങ്കടപ്പള്ളി കുടിലില്‍ പരേതരായ തോമസ് – മറിയം ദമ്പതികളുടെ മകന്‍ ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാങ്കടപ്പള്ളി സെന്റ് തോമസ് മൗണ്ട് ചര്‍ച്ചില്‍ നടത്തി. പരേതന്‍ ഡല്‍ഹി രൂപതയില്‍ വൈദീകവൃത്തി സ്വീകരിച്ചു. ഡല്‍ഹിയിലെ വിവിധ ഇടവകകളില്‍ വികാരിയായും റോസറി സ്കൂള്‍ ഡല്‍ഹി, സെന്റ് മൈക്കിള്‍ സ്കൂള്‍ ഗുഡ്ഗാവ് എന്നിവടങ്ങളില്‍ പ്രിന്‍സിപ്പലായും, അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ എന്നിവടങ്ങളില്‍ വൈദീകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: കെ.ടി. Read more about ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി[…]

സഭാ കോടതികളുടെ വിവാഹമോചനത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.

08:30 am 20/1/2017 ന്യൂഡല്‍ഹി: ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സഭാ കോടതികളുടെ വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമാന്തര കോടതി നിയമവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വിവാഹ മോചനവും നിയമപരമല്ലെന്ന് കോടതി ഉത്തരവിട്ടത്. ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയായിരിക്കെയാണ് ക്രൈസ്ത്രവ സഭയുടെ സമാന്തര സിവില്‍ Read more about സഭാ കോടതികളുടെ വിവാഹമോചനത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.[…]

മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ ചരിത്രനേട്ടത്തിലേക്ക്

08:26 am 20/1/2017 – സജി പുല്ലാട് ഹൂസ്റ്റണ്‍: 2016 ലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ‘ക്ലീന്‍ റെസ്റ്ററന്റ് അവാര്‍ഡ്’ മിസോറി സിറ്റിയില്‍ എഫ് എം, 1092 ല്‍ പ്രവര്‍ത്തിക്കുന്ന മഹിമ ഇന്ത്യന്‍ ബിസ്ട്രോ കരസ്ഥമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മഹിമ ഈ അവാര്‍ഡ് നേടുന്നത്.വ്യത്യസ്തങ്ങളായ രുചി കൂട്ടുകള്‍ പ്രവാസി മലയാളികള്‍ക്ക് പകര്‍ന്നു നല്‍കി വൈവിധ്യമാര്‍ന്ന ഭക്ഷണസാധനങ്ങളുടെ പുത്തന്‍ കലവറ ഒരുക്കിയിരിക്കുകയാണ് ഹൂസ്റ്റണിലെ മിസോറി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ Read more about മഹിമ ഇന്ത്യന്‍ ബിസ്‌ട്രോ ചരിത്രനേട്ടത്തിലേക്ക്[…]

ജിഷ്ണുവിന്റെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​.

08:23 am 20/1/2017 തൃശൂർ: പാമ്പാടി നെഹ്​റു എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥി ജിഷ്​ണു പ്ര​േണായിയുടെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​. ജിഷ്​ണുവി​െൻറത്​ തൂങ്ങി മരണം തന്നെയാണെന്നും പോസ്​റ്റ്​ മോർട്ടം നടത്തിയത്​ മെഡിക്കൽ പീജി വിദ്യാർഥിയാണെന്നും സ്​ഥിരീകരിച്ചിട്ടുണ്ട്​. മുഖത്ത്​ മൂന്ന്​ മുറിവുകളും മൂക്കി​െൻറ പാലത്തിൽ ഒരു മുറിവുമാണ്​ കണ്ടെത്തിയിരിക്കുന്നത്​. പിജി വിദ്യാർഥിയായ ഡോ. ജെറി ജോസഫാണ്​ പോസ്​റ്റ്​മോർട്ടം നടത്തിയത്​. ജിഷ്​ണുവിന്​ മർദനമേറ്റെന്ന്​ ബന്ധുക്കൾ ഉന്നയിക്കുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​​ പോസ്​റ്റ്​മോർട്ടം റി​പ്പോർട്ട്​ പുറത്തുവന്നിരിക്കുന്നത്​.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27 ന്, ആലപ്പുഴ ലേക്ക് പാലസ് വേദിയാകും

08:23 am 20/1/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.ഫൊക്കാനാ കേരളാ കണ്‍വന്‍ഷനു തോമസ് ചാണ്ടി എം എല്‍ യുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിക്കു ഉടന്‍ രൂപം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും Read more about ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27 ന്, ആലപ്പുഴ ലേക്ക് പാലസ് വേദിയാകും[…]