പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്​ അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ നളിനി നെറ്റോ ഡി.ജി.പിക്ക്​ കത്ത്​ നൽകി.

03:00 pm 20/1/2017 തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്​ അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക്​ കത്ത്​ നൽകി. വെടിക്കെട്ട്​ ദുരന്തത്തിൽ പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ ഒമ്പത്​ വീഴ്​ചകളാണ്​ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്​. ജില്ലാ ഭരണകൂടം നിരസിച്ച വെടിക്കെട്ട് നടത്താന്‍ പൊലീസ് എന്തിന്​ ഒത്താശ ചെയ്തു, ഇക്കാര്യത്തില്‍ പൊലീസ് കമ്മീഷണര്‍ എന്തിന് പ്രത്യേക യോഗം വിളിച്ചു, വെടിക്കെട്ട് നടത്തിപ്പ് തടയാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഒരാഴ്ച മുന്‍പ് നളിനി നെറ്റോ Read more about പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്​ അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ നളിനി നെറ്റോ ഡി.ജി.പിക്ക്​ കത്ത്​ നൽകി.[…]

ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി നീട്ടി.

02:58 pm 20/1/2017 ചെന്നൈ: ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി ഒരാഴ്​ചത്തേക്ക്​ നീട്ടി. കേന്ദ്രസർക്കാറി​െൻറ ആവശ്യപ്രകാരമാണ്​ വിധി പറയുന്നത്​ നീട്ടിയത്​. ക്രമസമാധാന പ്രശ്​നങ്ങളിൽ തമിഴ്​നാടുമായി ചർച്ച നടത്തുകയാണെന്നും വിധി ഇ​പ്പോൾ വരുന്നത്​ ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.​ ​മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്ക​ണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗി ആവശ്യം ഉന്നയിച്ചു​. കാളപ്പോരിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താംബരത്ത്​ ട്രെയിൻ തടയുന്നതിനിടെ ഡി.എം.കെ നേതാവ്​ സ്​റ്റാലിനെ മുൻകരുതലായി പൊലീസ് Read more about ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി നീട്ടി.[…]

ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂന്നുമാസമാക്കി

10:02 am 20/1/2017 നിലവില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി. അതാണ് ഇപ്പോള്‍ മൂന്ന് മാസമായി വര്‍ദ്ധിപ്പിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ഇത് സംബന്ധിച്ച് അനുമതി നല്കി. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. മലയാളികള്‍ അടക്കമുള്ള ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഉപകാരപ്രദമാകും. നഴ്‌സിംഗ് മേഖലയില്‍ ധാരാളം പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ദുബായില്‍ ജോലി ചെയ്യുന്നത്. നേരത്തെ അബുദാബിയും ഷാര്‍ജയിലും ശമ്പളത്തോട് Read more about ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂന്നുമാസമാക്കി[…]

ഇന്ന്​ കണ്ണൂർ ജില്ലയിലെ എല്ലാ സ്​കൂളുകൾക്കും അവധി

10:00 am 20/1/2017 കണ്ണൂർ: സ്​കൂൾ കലോത്​സവം പ്രമാണിച്ച്​ ഇന്ന്​ കണ്ണൂർ ജില്ലയിലെ എല്ലാ സ്​കൂളുകൾക്കും അവധിയായിരിക്കു​െമന്ന്​ വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും

വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.

09:59 am 20/1/2017 തിരുവനന്തപുരം: വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരി​െൻറ മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ ബാഗുകൾ രണ്ടുതവണ പരിശോധിക്കും. ജനുവരി 30 വരെ സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിർദേശമുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ സേനാംഗങ്ങളെയും വിമാനത്താവള Read more about വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.[…]

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി

8:50 am 20/1/2017 ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. തമിഴ്‌നാട് പൊതുമരാമത്തു വകുപ്പാണ് പണികള്‍ ചെയ്യുന്നത്. സ്പില്‍വേയിലെ 13 ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍, പ്രധാന അണക്കെട്ട്, ബേബിഡാം, ഷട്ടറുകള്‍ എന്നിവിടങ്ങളില്‍ പെയ്ന്റിംഗ് എന്നിവയാണ് നടത്തുന്നത്. 20 ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്. 30 തൊഴിലാളികളെ ഇതിനായി അണക്കെട്ടില്‍ എത്തിച്ചിട്ടുണ്ട്. പണികള്‍ക്കാവശ്യമായ സാധനങ്ങള്‍ വള്ളക്കടവു വഴിയാണ് കൊണ്ടു പോയത്. ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാധാരണ മെയ് മാസത്തില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ Read more about മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി[…]

മൂന്നാറിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ശ്കതമായതോടെ തണുപ്പ് പൂജ്യത്തിലത്തെി

08:44 am 20/1/2017 മൂന്നാര്‍: മൂന്നാറിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ശ്കതമായതോടെ തണുപ്പ് പൂജ്യത്തിലത്തെി. തേയില എസ്റ്റേറ്റുകളില്‍ തണുപ്പ് അതിശക്തമാണ്. സൈലന്‍റ് വാലിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മഞ്ഞ് പെയ്തിറങ്ങിയതായി തൊഴിലാളികള്‍ പറയുന്നു. മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ ഒരു ഡിഗ്രിയും സമീപ എസ്റ്റേറ്റുകളായ പെരിയവര, കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളില്‍ പൂജ്യം മുതല്‍ മൈനസ് ഒന്ന് ഡിഗ്രിയും അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യമത്തൊന്‍ വൈകിയിരുന്നു. ഡിസംബര്‍ അവസാനിക്കുമ്പോഴും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.

ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

08:44 am 20/1/2017 ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ്. സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യസ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മധുര, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി Read more about ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്[…]

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ഇന്ന് സ്ഥാനമേല്‍ക്കും

08:40 am 20/1/2017 വാഷിങ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രെംപ് ഇന്ന് ചുമതലയേല്‍ക്കുകയാണ്. ചടങ്ങിനായി കാപ്പിറ്റോള്‍ ഹില്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ ഭരണഘടന അനുസരിച്ചാണ് നാലുവര്‍ഷം കൂടുമ്പോള്‍ ജനുവരി 20ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. മാര്‍ച്ച് നാലിനായിരുന്ന ചടങ്ങ് 1933ലാണ് ഭരണഘടനഭേദഗതിയോടെ ജനുവരി നാലിലേക്ക് മാറ്റിയത്. ജനപ്രതിനിധിസഭയുടെ ആസ്ഥാനമായ കാപ്പിറ്റോള്‍ ഹില്ലിന്റെ പടവുകളിലാണ് ചടങ്ങ്. രാവിലെ വൈറ്റ്ഹൗസിനടുത്തെ സെന്റ് ജോണ്‍സ് പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം നിയുക്ത പ്രസിഡന്റും ഭാര്യയും Read more about ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ഇന്ന് സ്ഥാനമേല്‍ക്കും[…]

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും

08:40 am 20/1/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍െറ സ്ഥിരംസമിതി യോഗത്തില്‍ ഹാജരായി ഗവര്‍ണര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കെ.വി. തോമസ് അധ്യക്ഷനായ പി.എ.സിയില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം. ഉര്‍ജിത് പട്ടേലിന് സഹായകമായ നിലപാടാണ് ബി.ജെ.പി അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. എന്നാല്‍, കഴിഞ്ഞ ദിവസം Read more about റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നല്‍കും[…]