ചിക്കാഗോ സെന്റ്‌റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു

08:48 pm 6/1/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : സെന്റ്‌റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു . നോര്‍ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭ 2017 യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി ഒന്നാം തിയതി വി.കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ യുവജനങ്ങള്‍ യുവജനവര്‍ഷ സമര്‍പ്പണം നടത്തിയതിനുശേഷം വികാരി ബഹു. തോമസ് മുളവനാല്‍ നൂറോളം യുവജനങ്ങളോടൊപ്പമാണ് യുവജന വര്‍ഷത്തിന് തിരിതെളിച്ചത്. ‘നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണം ‘ എന്ന ക്രിസ്തു വചനത്തെ Read more about ചിക്കാഗോ സെന്റ്‌റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു[…]

ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്ക്കാരം

08:47 pm. 6/1/2017 – ഡോ.ജി. സാമുവേല്‍ കായംകുളം: മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് നല്‍കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്കാരം ജനുവരി 9 ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ ജസ്റ്റിസ് പി. മോഹനദാസ് സമ്മാനിക്കും. പ്രമുഖ വിവരവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനു ,മേരി എസ്തപ്പാന്‍ , മാതൃഭൂമി റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ , ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അനീഷ് , തെരുവോരം മുരുകന്‍ , തുടങ്ങി വിവിധ Read more about ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്ക്കാരം[…]

ദേശീയ അവാര്‍ഡ് ജേതാവായ നടി സാവിത്രിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷ്.

07:04 pm 6/1/2017 നടി സാവിത്രിയെ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമയായ മഹാനടിയിലാണ് കീര്‍ത്തി സാവിത്രിയെ അവതരിപ്പിക്കുക. നാഗ് അശ്വിന്‍ ആണ് മഹാനടി സംവിധാനം ചെയ്യുന്നത്. സായ് മാധവ് തിരക്കഥയെഴുതുന്നു. സാവിത്രിയുടെ ജീവിതകഥയോട് നീതിപുലര്‍ത്തുന്നതായിരിക്കും മഹാനടി എന്ന സിനിമയെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പറയുന്നു. സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകില്ലെന്നും നാഗ് അശ്വിന്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു

07:02 pm 6/1/2017 മംഗലാപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ബാധയുടെ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. ബെല്‍ത്തങ്ങാടിക്കടുത്ത ആലട്ക്ക ഗ്രാമത്തിലാണ് സംഭവം. 62 കാരനായ ബാബു ഗൗഡ, ഭാര്യ ഗംഗമ്മ (55), എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കള്‍ സദാനന്ദ ഗൗഡ (32), നിത്യാനന്ദ ഗൗഡ (30) എന്നിവരെയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബാബുഗൗഡയുടെയും ഗംഗമ്മയുടെയും സദാനന്ദയുടെയും മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കുളത്തിലാണ് കണ്ടെത്തിയത്. ഇളയ മകന്‍ നിത്യാനന്ദയുടെ മൃതദേഹം സമീപത്തെ മറ്റൊരു കുളത്തിലും കണ്ടെത്തി. മൂന്ന് ആണ്‍മക്കളാണ് ബാബു ഗൗഡയ്ക്കുള്ളത്. Read more about എന്‍ഡോസള്‍ഫാന്‍ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു[…]

നടന്‍ ഓംപുരി അന്തരിച്ചു

06:55pm 6/1/2016 മുംബൈ: പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരണം സംഭവിച്ചു. സുഹൃത്തും സിനിമാ പ്രവര്‍ത്തകനുമായ അശോക് പണ്ഡിറ്റാണ് മരണവിവരം അറിയിച്ചത്. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തെ രാജ്യം 1990ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ അവസാനമായി സാന്നിദ്ധ്യമറിയിച്ചത്. പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. Read more about നടന്‍ ഓംപുരി അന്തരിച്ചു[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7-ന്

07:00 pm 6/1/2017 മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എന്‍.എ.എസ്.എഫ്) ജനുവരി ഏഴാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡേവി നഗരത്തിലുള്ള ഫാല്‍ക്കണ്‍ ലിയ പാര്‍ക്ക് (ഗാന്ധി പാര്‍ക്ക്) (14864 സ്റ്റെര്‍ലിംഗ് റോഡ്, ഡേവി -33331) ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടുകൂടി നടത്തും. 2017- 19 വര്‍ഷത്തെ പുതിയ ഭരണസമിതി പ്രസിഡന്റ് ഷീല ജോണ്‍സന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആഘോഷപരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7-ന്[…]

ജോസഫ് പാക്കല്‍ (80) ഫ്‌ളോറിഡയില്‍ നിര്യാതനായി

06:58 pm 6/1/2017 ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്ഥിരതാമസക്കാരനും, റിട്ട. ബ്രോവാര്‍ഡ് കൗണ്ടി എന്‍ജിനീയറുമായ ജോസഫ് പാക്കല്‍ (80) ഇന്ന് രാവിലെ 11.30-നു ഹൃദയാഘാതം മൂലം നിര്യാതനായി. പരേതന്‍ മൂവാറ്റുപുഴ അയവന പാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. സജി, ഡോ. ജിസ. മരുമക്കള്‍: ഡോ. അനില്‍ ബേബി തോമസ്, ഡോ. ഹോസ്റ്റിന്‍ തോമസ് ചെമ്പകശേരി. കൊച്ചുമക്കള്‍: സജനി, അരുണ, രേഹാ, തോമസ്, ജോസഫ്, ഫിലിപ്പ്. വെയ്ക് സര്‍വീസ് ജനുവരി ആറിനു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ. Read more about ജോസഫ് പാക്കല്‍ (80) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

06:55 pm 6/1/2017 തിരുവനന്തപുരം: ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രിയും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാർ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്​. ബന്ധു നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വ്യവസായ വകുപ്പ്​ കൈകാര്യം​ ചെയ്​തിരുന്ന ജയരാജൻ മന്ത്രി സ്​ഥാനം രാജിവെച്ചത്​. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള Read more about ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.[…]

ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

06:53 pm 6/1/2017 മുംബൈ: ഇംഗ്ലീഷ്​ പടക്കെതിരായ ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട്​ കോഹ്​ലിയാണ്​ ടീമിനെ നയിക്കുക. ഏകദിന– ട്വൻറി–ട്വന്റി മത്സരങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ എം.എസ് ധോനി ഏകദിന ടീമില്‍ തുടരും. മധ്യനിരക്ക്​ കരുത്തായി യുവരാജ് സിങ്ങ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു വി.സാംസണും ഇടം പിടിച്ചിട്ടുണ്ട്​.

സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്.

06:50 pm 6/1/2017 കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സർക്കാറിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ തീയേറ്ററുകളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. സിനിമാ സമരത്തില്‍ കടുംപിടുത്തം പിടിക്കുന്ന തിയേറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്‍റെ നീക്കമാണ് വിജിലന്‍സ് ഇടപെടലിന് വഴിവച്ചത്. സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്‌സുകളും Read more about സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്.[…]