സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതായി റഷ്യ

07:07 am 7/1/2017 ഡമസ്കസ്: സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതായി റഷ്യന്‍ സായുധസേന മേധാവി വലേറി ജെറസിമോവ്. സൈനികരുടെ ആദ്യസംഘം സിറിയയില്‍നിന്ന് മോസ്കോയിലേക്ക് പറന്നതായും അദ്ദേഹം വ്യക്തമാക്കി. ഏതാനും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും റഷ്യയിലത്തെി. സിറിയയില്‍ തുര്‍ക്കിയുമായി ചേര്‍ന്നുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണക്കു ശേഷമാണ് റഷ്യയുടെ തീരുമാനം. പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിറിയയിലെ സായുധസേന വിന്യാസം കുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിമതസംഘങ്ങളുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇതുസംബന്ധിച്ച് റഷ്യ ധാരണയിലത്തെിയിരുന്നു. 2015 സെപ്റ്റംബറിലാണ് സിറിയയില്‍ Read more about സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതായി റഷ്യ[…]

ഡോ. പുന്നൂസ് പച്ചിക്കര (80) നിര്യാതനായി

07:07 am 7/1/2017 മര്‍ഫിസ് ബറോ, ഇല്ലിനോയിസ്: ഡോ. പുന്നൂസ് പച്ചിക്കര (80) ജനുവരി ഒന്നാം തീയതി നിര്യാതനായി. പച്ചിക്കര ഏബ്രഹാം- അന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: രോഹിണി കോട്ടയം കൗണന്‍സ് കുടുംബാംഗമാണ്. മക്കള്‍: എബി. സിന്ദിയ, സൂസന്‍. പേരക്കുട്ടികള്‍: പോള്‍, സിദ്ധാര്‍ത്ഥ. wake will be held on Friday, January 13th, 2017 from 5-8 PM at the Pettett Funeral Home,1418 South St, Murphysboro, IL. Funeral Services will Read more about ഡോ. പുന്നൂസ് പച്ചിക്കര (80) നിര്യാതനായി[…]

എച്ച്.വണ്‍.ബി. വിസക്ക് കുറഞ്ഞ വേതനം 100,000 ഡോളര്‍ ബില്‍ വരുന്നു

08:55 pm 6/1/2017 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസയില്‍ ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വാര്‍ഷീക ശമ്പളം 100,000 ഡോളറാക്കി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും.കാലിഫോര്‍ണിയായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളായ ഡാരല്‍ ഇസ (Darrell Issa), സ്‌കോട്ട് പീറ്റേഴ്‌സ് എന്നിവരാണ് ജനുവരി 4ന് ബില്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഹൈടെക്ക് ജോബിന് അമേരിക്കയില്‍ എത്തുന്ന സ്ക്കില്‍ഡ് വര്‍ക്കേഴ്‌സിനെ സംരക്ഷിക്കുക എന്നൊരു ഉദ്ദേശ്യം Read more about എച്ച്.വണ്‍.ബി. വിസക്ക് കുറഞ്ഞ വേതനം 100,000 ഡോളര്‍ ബില്‍ വരുന്നു[…]

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : ഡിട്രോയിറ്റ് ഇടവകയില്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

08:55 pm 6/1/2017 – അനില്‍ മറ്റത്തികുന്നേല്‍ ഡിട്രോയിറ്റ് : നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ, ഡിട്രോയിറ്റ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ റെജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷമാണ് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്.ഇടവക അംഗങ്ങളായ രാജു & സിമി തൈമാലില്‍ ,ബിബി Read more about ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : ഡിട്രോയിറ്റ് ഇടവകയില്‍ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു

08:52 pm 6/1/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : സെന്‍റ്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു . നോര്‍ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭ 2017 യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി ഒന്നാം തിയതി വി.കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ യുവജനങ്ങള്‍ യുവജനവര്‍ഷ സമര്‍പ്പണം നടത്തിയതിനുശേഷം വികാരി ബഹു. തോമസ് മുളവനാല്‍ നൂറോളം യുവജനങ്ങളോടൊപ്പമാണ് യുവജന വര്‍ഷത്തിന് തിരിതെളിച്ചത്. “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണം ” എന്ന ക്രിസ്തു വചനത്തെ Read more about ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു[…]

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം വര്‍ണ്ണശബളമായി

08:53 pm 6/1/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) രജതജൂബിലി സമാപനവും, ക്രിസ്മസ്-പുതുവത്സരാഘോഷവും സംയുക്തമായി വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ ഒരുക്കിയ നിറപ്പകിട്ടാര്‍ന്ന ചടങ്ങ് കോറസ് പീറ്ററും ടീമും അവതരിപ്പിച്ച ഗാനമേളയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് കിഡ്‌സ് ക്ലബ്, യുവജനവേദി, കെ.സി.വൈ.എല്‍ അംഗങ്ങള്‍ ഒരുക്കിയ ഘോഷയാത്രയില്‍ അണിചേര്‍ന്ന് സാന്താക്ലോസ് എത്തിയത് ആകര്‍ഷകമായ അനുഭവമായി. അസ്സോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം പറയംകാലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. Read more about ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം വര്‍ണ്ണശബളമായി[…]

മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ 73 കാരന്‍ അലി സഫര്‍ അറസ്റ്റില്‍

08:50 pm 6/1/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കുടുംബാംഗങ്ങളില്‍പ്പെട്ട മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും ഒരാളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത എഴുപത്തിമൂന്നുകാരനായ പാക്കിസ്ഥാന്‍ വംശജനെ റഫാണ്ടാന പൊലീസ് അറസ്റ്റ് ചെയ്തതായി ജനുവരി 4ന് നടത്തിയ പത്രസമ്മേളനത്തില്‍ പൊലീസ് സര്‍ജന്റ് കെവിന ഗൊല്‍റ്റാര അറിയിച്ചു. ജനുവരി 4ന് യാത്രയ്ക്ക് തയ്യാറായിരുന്ന കുടുംബാംഗങ്ങളാണ് അംഗിള്‍ എന്ന് പറയപ്പെടുന്ന അലി സഫറിന്റെ വെടിയേറ്റ് മരിച്ചത്. എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു വെടിവെപ്പുണ്ടായത്. സംഭവം നടന്ന Read more about മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ 73 കാരന്‍ അലി സഫര്‍ അറസ്റ്റില്‍[…]

ലോക മഹാന്മാരുടെ ലിസ്റ്റില്‍ അറുപതാം തവണയും ബില്ലിഗ്രഹാം

08:54 pm 6/1/2017 – പി.പി. ചെറിയാന്‍ നോര്‍ത്ത് കരോളിന: ലോക മഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളില്‍ ആദ്യ പത്തുപേരില്‍ ഇടം കണ്ടെത്തി സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷന്‍ സ്ഥാപകനുമായ ബില്ലിഗ്രഹാം പുതിയ റെക്കോര്‍ഡിനുടമയായി. അറുപതാം തവണയാണ് ബില്ലിഗ്രഹാം ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. 2016 വര്‍ഷാവസാനം ഗാലപ് പോള്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. 1955 മുതല്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ബില്ലിഗ്രഹാമിന് 1962, 1976 വര്‍ഷങ്ങളില്‍ മാത്രമാണ് ലിസ്റ്റില്‍ സ്ഥാനം ലഭിക്കാതെ Read more about ലോക മഹാന്മാരുടെ ലിസ്റ്റില്‍ അറുപതാം തവണയും ബില്ലിഗ്രഹാം[…]

ഹൂസ്റ്റണില്‍ ഹോപ്പ് ക്രിസ്തുമസ് കരോള്‍ സ്വര്‍ഗീയ അനുഭവം പകര്‍ന്നു

– ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ‘വിഭിന്ന ശേഷി ‘കുട്ടികളുടെയും കുടുംബങ്ങളുടെയും പിന്തുണക്കും സഹായത്തിനുമായുള്ള കൂട്ടായ്മയും സംഘടനയുമായ HOPE (ഹെവൻസ് ഒവ്ണ് പ്രെഷ്യസ് ഐയ്‌സ്-Heaven’s Own Precious Eyes) ജനുവരി 1 ഞായറാഴ്ച 5:30 ജങ നു ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍വെച്ചുനടത്തിയ ക്രിസ്മസ് പരിപാടി വന്നുകൂടിയ വന്‍ ജനാവലിക്കു ഒരു വ്യത്യസ്ത സ്വര്‍ഗീയ അനുഭവം പകര്‍ന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ സമ്മാനങ്ങള്‍ കൈമാറിയത് ഹൃദയങ്ങളെ ഉണര്‍ത്തി. അവരുടെ ക്രിസ്മസ് ഗാനാലാപവും ലഘു ഗാനനാടകാവതരണവും, വിവിധ സഭകളിലെ ഗായകസംഘങ്ങളുടെ മനോഹരങ്ങളായ ഗാനങ്ങളും Read more about ഹൂസ്റ്റണില്‍ ഹോപ്പ് ക്രിസ്തുമസ് കരോള്‍ സ്വര്‍ഗീയ അനുഭവം പകര്‍ന്നു[…]