ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം.

08:06 am 7/1/2017 ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം. ഏഴ് സ്വര്‍ണവും 11 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 79 പോയിന്റോടെ കേരളം ഏറക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം. ഏഴ് സ്വര്‍ണവും 11 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 79 പോയിന്റോടെ കേരളം ഏറക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ചു വെങ്കലവുമുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. അനസാന ദിനമായ ഇന്ന് ക്രോസ് കണ്‍ട്രി Read more about ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം.[…]

ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി.

03:51 PM 7/1/2017 തിരുവനന്തപുരം: ബന്ധു നിയമന കേസിൽ മുൻ മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ്​ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വിജിലന്‍സ് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു. ജയരാജനു പുറമെ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരാണ്​ മറ്റു പ്രതികൾ. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) ,13(2) എന്നിവക്കുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെ Read more about ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി.[…]

രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു: മമത ബാനർജി.

08:00 am 7/1/2017 കൊൽക്കത്ത: നിലവിലുള്ള സാഹചര്യത്തിൽ രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക്​ അതിന്​ കഴിയുകയില്ല. ഇരിക്കുന്ന കൊമ്പ്​ മുറിക്കുകയാണ്​ മോദി ചെയ്യുന്നതെന്ന്​ മമത ക​ുറ്റപ്പെടുത്തി. അദ്വാനിയുമായോ രാജ്​നാഥ്​ സിങുമായോ ജെയ്​റ്റ്​ലിയുമായോ തനിക്ക്​ പ്രശ്​നങ്ങളില്ല. അടുത്ത രണ്ട്​ വർഷത്തേക്ക്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ താൻ അനുകൂലിക്കുന്നതായും അവർ പറഞ്ഞു. ബംഗാളിൽ നോട്ട്​ നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട്​ ബാധിച്ചതായും 81.5 ലക്ഷം പേർക്ക്​ ഇത്​ മൂലം തൊഴിൽ നഷ്​ടപ്പെട്ടതായും മമത Read more about രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു: മമത ബാനർജി.[…]

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്സെ തീയേറ്ററുകളിലേക്ക്.

07:16 am 7/1/2017 ആദ്യമധ്യാന്തത്തിനു ശേഷം ഷെറി തിരക്കഥയെഴുതി ഷൈജു ഗോവിന്ദനുമായി ചേര്‍ന്ന് സംവിധാനം ചെയ്‍ത ഗോഡ്സെ ജനുവരി ഏഴിന് തീയേറ്ററിലെത്തും. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധ നേടിയ ശേഷമാണ് ഗോഡ്സെ തീയേറ്ററുകളിലേക്ക് എത്തുന്നത്. അറുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഗാന്ധിയന്‍ കഥാപാത്രമായാണ് വിനയ് ഫോര്‍ട് സിനിമയില്‍ അഭിനയിക്കുന്നത്. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാമിന്റെ അവതാരകനാണ് ഹരിശ്ചന്ദ്രന്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്‍ടനാകുന്ന കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. മൈഥിലി, ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ Read more about വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്സെ തീയേറ്ററുകളിലേക്ക്.[…]

ടി പി കേസ് പ്രതികൾക്ക് പരോൾ നൽകില്ല

07:14 am 7/1/1017 പരോൾ നൽകണമെന്ന അപേക്ഷ ജയിൽ ഉപദേശക സമിതി തള്ളി. കൊലപാതക കേസ് പ്രതികൾക്ക് പരോൾ നൽകേണ്ടെന്ന് കമ്മറ്റി തീരുമാനം. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പടെ അഞ്ച് പേർക്ക് പരോൾ അനുവദിക്കുന്ന കാര്യമായിരുന്നു കമ്മറ്റി ചര്‍ച്ച ചെയ്‍തത്.

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

07:13 am 7/1/2017 Picture എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി ഒന്നാം തീയതി വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു.ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ ഇടവക ജനംഒന്നാകെ പങ്കെടുത്തു. തുടര്‍ന്ന് ദേവാലയ ഹാളില്‍ നടത്തിയ ആഘോഷപരിപാടികള്‍ പ്രാര്‍ത്ഥനാഗീതത്തോടെ 5.30-ന് ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നല്‍കിയ ആശംസാ സന്ദേശത്തില്‍ കാലിത്തൊഴുത്തില്‍ പിറന്ന Read more about എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി[…]

സെന്റ് തോമസ് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി

07:10 am 7/1/2017 – തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്കിലെ പ്രമുഖ െ്രെകസ്തവ സംഗമവേദിയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ക്രിസ്മസ് ആഘോഷം ക്വീന്‍സിലെ ഗ്ലെന്‍ ഓക്സ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. അര്‍മീനിയന്‍ സഭയുടെ ബിഷപ്പ് അനു ഷവന്‍ റ്റനെലിയാന്‍ മുഖ്യാഥിതിയായി ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് റവ. ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ നല്‍കുന്ന നേതൃത്വത്തിനും, എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ്പ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു. പ്രസിഡന്റ് റവ. ഫാദര്‍ Read more about സെന്റ് തോമസ് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി[…]

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 8 ഞായറാഴ്ച 5 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം

07:10 am 7/1/1017 – എബി മക്കപ്പുഴ ഡാലസ്: ഡാളസ് സൗഹൃദ വേദി നടത്താനുദ്ദേശിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി അജയകുമാര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുക. വളര്‍ച്ചയിലും സംഘടന ബലത്തിലും ഉന്നതിയിലേക്ക് കുതിച്ചു ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികദിനാഘോഷം ആഘോഷിക്കുന്ന വേളയില്‍ Read more about ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 8 ഞായറാഴ്ച 5 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം[…]

ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു.

07:09 am 7/1/2017 ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ മരിച്ചു. എട്ട്പേര്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12.55ഓടെയാണ് സംഭവം. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനടുത്താണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വെടിയൊച്ച കേട്ടയുടന്‍ അവിടെയുണ്ടായിരുന്ന യാത്രക്കാരെല്ലാം ചിതറിയോടുകയായിരുന്നുവത്രെ. യാത്രക്കാര്‍ റണ്‍വേയില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്‍െറ ഏതാനും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സ്ഥലത്തെ സ്ഥിതിഗതികള്‍ അരമണിക്കൂറോടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. വിവരമറിഞ്ഞ് ഫ്ളോറിഡ Read more about ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു.[…]

ജര്‍മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത .

07:08 am 7/1/2017 ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ഫെയ്‌സ്ബുക്കില്‍ കള്ളക്കഥകളും, വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് ജര്‍മനിയില്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നു. ഇനി മുതല്‍ ഈ വക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കോടികളാണ്. ഫെയ്‌സ്ബുക്കില്‍ സത്യം മനസിലാക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും, പിന്നീട് തെറ്റാണെന്ന് അറിയുമ്പോള്‍ ക്ഷമ ചോദിച്ച് തിരുത്തുകയും, നേരത്തെ കൊടുത്ത ഫെയിസ് ബുക്ക് വാര്‍ത്ത എടുത്തു കളയാതെ വീണ്ടും അവിടെത്തന്നെ കിടക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ അഞ്ച് ലക്ഷം യൂറോ (ഏകദേശം 35 കോടി രൂപാ) വരെ പിഴ നല്‍കണം. അമേരിക്കന്‍ Read more about ജര്‍മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത .[…]