മുഹമ്മദ്​ കൈഫിനും ആരാധകരുടെ ചീത്തിവിളി.

01:30 pm 1/1/2017 ന്യൂഡല്‍ഹി: ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമിക്കെതിരെയുള്ള ട്വീറ്റ്​ ആക്രമണത്തിനു പിറകെ മുൻ താരം മുഹമ്മദ്​ കൈഫിനും ആരാധകരുടെ ചീത്തിവിളി. വ്യായാമത്തി​െൻറ ഭാഗമായി യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ ആരാധകർ ചീത്തവിളിയും ട്രോളുകളുമായി ഇറങ്ങി. യോഗ ഇസ്​ലാമികമ​െല്ലന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആരാധകർ കൈഫിനെതിരെ എത്തിയത്​. മുസ്​ലിമായ കൈഫ്​ ഇസ്​ലാമിക വിരുദ്ധമായ യോഗ ചെയ്യുന്നതിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു. യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് Read more about മുഹമ്മദ്​ കൈഫിനും ആരാധകരുടെ ചീത്തിവിളി.[…]

അഖിലേഷ് യാദവിനെ സമാജ്‍വാദി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു.

01:29 pm 1/1/2017 ലഖ്നൗ: സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. അഖിലേഷ് യാദവിനെ സമാജ്‍വാദി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രഖ്യാപനം രാം ഗോപാൽ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നാടകീയമായി അഖിലേഷിനെ സമാജ്വാദി ദേശീയ അധ്യക്ഷനാക്കിയത്. മുലായം അധ്യക്ഷനായി തുടരുമ്പോഴാണ് പ്രഖ്യാപനം. ഇതാണ് യഥാര്‍ത്ഥ സമാജ്‍വാദി പാര്‍ട്ടിയെന്ന് രാം ഗോപാൽ യാദവ് യോഗത്തില്‍ പ്രഖ്യാപിച്ചു. ശിവ്പാലിനേയും അമര്‍സിംഗിനെയും പുറത്താക്കാനും യോഗത്തിൽ ശുപാര്‍ശ.

ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

01:29 pm 1/1/2016 കണ്ണൂര്‍: പാനൂരിനടുത്ത്​ ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്​(24‍), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവൽസരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്​ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും. യാതൊരു പ്രകോപനവുമില്ലാതെയാണ്​ യുവാക്കൾക്ക്​ നേരെ അക്രമമുണ്ടായതെന്നും സി.പി.എം നേതൃത്വം Read more about ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.[…]

നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.

01:23 pm 1/1/2017 പാലക്കാട്​: നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പാലക്കാട് നെന്മാറ എലവഞ്ചേരി കൊട്ടയക്കാട് സ്വദേശി മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുതുവർഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തി​െൻറ സുഹൃത്ത്​ അഖിലിനാണ്​ പരിക്കേറ്റത്​. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിൽ Read more about നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.[…]

Default title

01:22 pm 1/1/2017 ചെന്നൈ: പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട്ടുകാരന്‍ തങ്കവേലു മാരിയപ്പ​െൻറ ജീവിതം സിനിമയാകുന്നു. ഐശ്വര്യ ധനുഷ് രജനീകാന്താണ് ‘മാരിയപ്പന്‍’ എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുന്നത്​. പുതുവത്സരത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇന്ത്യയുടെ ജെഴ്‌സിയണിഞ്ഞ് കൈയില്‍ സ്വര്‍ണ മെഡലുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഏതു താരമാണ്​ മാരിയപ്പന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന്​ വ്യക്തമാക്കിയിട്ടില്ല. സീന്‍ റോള്‍ഡനാണ് ചിത്രത്തിന് സംഗീതം Read more about Default title[…]

പാചകവാതക-മണ്ണെണ്ണ വില വര്‍ധിപ്പിച്ചു

12:06 pm 1/1/2017 ദില്ലി: പുതുവർഷത്തിൽ സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും എണ്ണ കമ്പനികൾ വീണ്ടും വർധിപ്പിച്ചു.പാചകവാതകം സിലിണ്ടർ ഒന്നിന് രണ്ട് രൂപയാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. ‍സബ്സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയാണ് ഡല്‍ഹിയിലെ വില. സബ്സിഡിയുള്ള 12 സിലിണ്ടറുകൾക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വർധിപ്പിച്ചിരുന്നു. സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ സിലിണ്ടറുകൾക്ക് രണ്ട് രൂപയെന്ന നിരക്കിൽ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മണ്ണെണ്ണ Read more about പാചകവാതക-മണ്ണെണ്ണ വില വര്‍ധിപ്പിച്ചു[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ യുവജന വര്‍ഷം ഉദ്ഘാടനം –

09;56 am 1/1/2017 ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: 2017 ജാനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഷിക്കാഗോ സീറോ മലബാര്‍ രൂപത യുവജന വര്‍ഷമായി ആചരിക്കുന്നു. ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിലെ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം, യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്‌മോന്‍ ചെമ്മാച്ചേല്‍, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ യുവജന വര്‍ഷം ഉദ്ഘാടനം –[…]

പമ്പ മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം: അലക്‌സ് തോമസ് പ്രസിഡന്റ്

09:51 am 1/1/2017 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് 18-വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പമ്പ മലയാളി അസ്സോസിയേഷന്‍ 2017 ലേയ്ക്കുള്ള ഭാരവാഹികളെതിരഞ്ഞെടുത്തു. 2018-ല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ഫിലാഡഫിയായില്‍ നടക്കാനിരിക്കെ അതിനുള്ള മുന്നൊരുക്കംകൂടിയായിട്ടാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത,്‌യുവാക്കളും, യുവതികളും, അനുഭവസമ്പന്നരുമായവരെ ഉള്‍പ്പെടുത്തിയിട്ടുള്ള ഭരണസമതിയാണ് നിലവില്‍വരുന്നത്. പമ്പയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്‌സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 4-ന് സമ്മേളിച്ച് 2016-ലെ പ്രവര്‍ത്തങ്ങളെ വിലയിരുത്തി. ജനറല്‍സെക്രട്ടറി പ്രസാദ് ബേബി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍സുമോദ് നെല്ലിക്കാല കണക്കും അവതരിപ്പിച്ചു. Read more about പമ്പ മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം: അലക്‌സ് തോമസ് പ്രസിഡന്റ്[…]

സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി

09:50 am 1/1/2017 – ലാലി ജോസഫ് ആലപ്പുറത്ത്. ഡാലസ്: ഡിസംബര്‍ 30 ാം തീയതി വെള്ളിയാഴ്ച കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഫാമിലി നൈറ്റ് ആഘോഷിച്ചു. വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാനയും അതിനുശേഷം ഓഡിറ്റോറിയത്തില്‍ വച്ച് ഇടവകയിലെ യൂത്തിന്റ നേത്യത്തത്തില്‍ മെഴുകുതിരി കത്തിച്ചു പിടിച്ച പ്രേയര്‍ സോങ്ങും, കൊയര്‍ ഗ്രൂപ്പിന്റെ മനോഹരമായ കാരോള്‍ പാട്ടുകളും അരങ്ങേറി. അതോടൊപ്പം വിവാഹത്തിന്റെ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ശ്രീമാന്‍ ജൂഡിഷ് മറീനാ, ബെന്നി ഷൈലാ , വര്‍ഗീസ് Read more about സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി[…]

ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്.

09:48 am 1/1/2017 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ദുബായിലേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാനായിരുന്നു റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ ടൗണിലേക്ക് പതിനായിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയത്. വിവിധ രാജ്യക്കാരുടെ സംഗമ കേന്ദ്രമായിമാറി ബുര്‍ജ് ഖലീഫ. പാട്ടുപാടിയും നൃത്തം ചവിട്ടിയുമാണ് പലരും 2017 നെ വരവേറ്റത്. ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് തന്നെയായിരുന്നു Read more about ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്.[…]