പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്‌സ് ലൈസന്‍സ് ജനുവരി 2018 മുതല്‍ സ്വീകരിക്കുന്നതല്ല

06:45 pm 25/12/2016 – സുമോദ് നെല്ലിക്കാല. ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: ജനുവരി 2018 മുതല്‍ പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്‌സ് ലൈസന്‍സ് അല്ലാതെയുള്ള ഐഡെന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. റീയല്‍ ആക്ട് പ്രകാരം വിമാന യാത്രക്ക് ഐഡന്റിഫിക്കേഷന്‍ ആയി ഉപയോഗിക്കാമായിരുന്ന െ്രെഡവേഴ്‌സ് ലൈസന്‍സ് പെന്‍സില്‍വാനിയയെ കൂടാതെ കെന്ററുക്കി , മെയ്ന്‍ , മിനസോട്ട, മിസ്സൂരി, മൊണ്ടാന , ഒക്ലഹോമ , സൗത്ത് കരോലിന , വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളും ഐഡന്റിഫിക്കേഷന്‍ ആയി െ്രെഡവേഴ്‌സ് ലൈസന്‍സ് സ്വീകരിക്കുന്നതല്ല Read more about പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്‌സ് ലൈസന്‍സ് ജനുവരി 2018 മുതല്‍ സ്വീകരിക്കുന്നതല്ല[…]

ലോക മലയാളി ദിനം ജനുവരി ഏഴിന് ഹൂസ്റ്റണില്‍

06:44 pm 25/12/2016 ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ 2017 ജനുവരി ഏഴിന് നടക്കുന്ന “ലോക മലയാളി ദിന’ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അന്നേദിവസം വൈകുന്നേരം 5.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സാമൂഹ്യ നേതാക്കളും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജിയന്‍ ഭാരവാഹികളും പങ്കെടുക്കുമെന്നു റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യു അറിയിച്ചു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള മതേതര സംഘടനകള്‍ ചെയര്‍മാന്‍ ജേക്കബ് കുരുവിള (കുടശനാട്)യുമായി 281 704 Read more about ലോക മലയാളി ദിനം ജനുവരി ഏഴിന് ഹൂസ്റ്റണില്‍[…]

അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട്​ മരിക്കെട്ടയെന്ന്​ ട്രംപിന്റെ സഹപ്രവർത്തകൻ

06:36 pm 25/12/2016 വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട്​ മരിക്കെട്ടയെന്ന്​ ട്രംപിന്റെ സഹപ്രവർത്തകൻ. അമേരിക്കയിലെ ഒരു വാരാന്ത്യ മാസികയിലാണ് ​ന്യുയോർക്​ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ട്രംപിന്റെ രാഷ്ട്രീയകാര്യ സഹപ്രവർത്തകനുമായിരുന്ന കാൾ പലാഡിനോ വിവാദ പ്രസ്താവന നടത്തിയത്​. ഒബാമയുടെ ഭര്യ മിഷേൽ സിംബാവെയിലെ ആളൊഴിഞ്ഞ പ്രദേശത്ത്​ ഗറില്ലകളോടൊപ്പം ഗുഹകളിൽ താമസിക്ക​െട്ടയെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിൽ ഇതിനെതിരെ വിമർശനമുയരുകയും പലാഡിനൊ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ ഉടൻ രാജിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​. ഡെമോക്രാറ്റിക്​ പാർട്ടി അംഗമായ Read more about അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട്​ മരിക്കെട്ടയെന്ന്​ ട്രംപിന്റെ സഹപ്രവർത്തകൻ[…]

തിയേറ്ററുകളിൽ ആവേശം പകരാൻ പുതിയ മലയാള സിനിമകളില്ലാതെ ക്രിസ്മസ്

06:33 pm 25/12/2016 തിരുവനന്തപുരം: തിയേറ്ററുകളിൽ ആവേശം പകരാൻ പുതിയ മലയാള സിനിമകളില്ലാതെ ക്രിസ്മസ്. പ്രേക്ഷകർ കാത്തിരുന്ന നാലു പ്രധാന സിനിമകൾ പെട്ടിയിലായതോടെ 3 ദിവസം കൊണ്ട് 5 കോടിയുടെ നഷ്ടമാണ് സിനിമാമേഖലക്ക് ഉണ്ടായത്. മലയാളം വിട്ടുനിന്നപ്പോൾ ആമീർഖാന്റെ ദങ്കൽ കേരളത്തിൽ നിന്നും 2 ദിവസം കൊണ്ട് വാരിയത് ഒരു കോടിയോളം രൂപ. മലയാള സിനിമാ പ്രതിസന്ധിയിൽ ശരിക്കും കോളടിച്ചത് ആമിർഖാന്.. പ്രദർശനത്തിനായി കേരളത്തിലങ്ങോളം ഇങ്ങോളം ഇഷ്ടം പോലെ തിയേറ്ററുകൾ. ആമിർ ഫാൻസും അല്ലാത്തവരും ദങ്കൽ കണ്ട് Read more about തിയേറ്ററുകളിൽ ആവേശം പകരാൻ പുതിയ മലയാള സിനിമകളില്ലാതെ ക്രിസ്മസ്[…]

മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്.

06:31 pm 25/12/2016 നിലമ്പൂര്‍: മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്. മാവോയിസ്റ്റുകളേക്കാള്‍, യൂണിഫോമിലുള്ള തണ്ടര്ബോള്‍ട്ടുകാരെയാണ് ഇവര്‍ക്ക് ഭയം. ഇക്കാരണത്താല്‍ തന്നെ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോലും ഇപ്പോള്‍ ഇവര്‍ കാട്ടില്‍ പോകാറില്ല പന്തവും തേനും കാട്ടുകിഴങ്ങുകളും ശേഖരിക്കാൻ ഉള്‍വനത്തില്‍ പോയാല്‍ ചിലപ്പോള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ആദിവാസികള്‍‌ മടങ്ങാറുള്ളത്. ആനയും പുലിയും കരടിയുമൊക്കെയുള്ള കാട്ടിനുള്ളില്‍ താമസിക്കാൻ അവര്‍ക്ക് ഭയമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴിവര്‍ ഭയക്കുന്നു. ആരെയും ചോദ്യവും ഉത്തരവുമില്ലാതെ വെടിവച്ചുകൊല്ലുന്നവരാണ് ആയുധങ്ങളുമായി വനത്തിലുള്ളതെന്ന് Read more about മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്.[…]

വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ നടുറോഡില്‍ കുത്തിക്കൊന്നു.

06:30 pm 25/12/2016 പുനെ: വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ നടുറോഡില്‍ കുത്തിക്കൊന്നു. പുനെയിലെ മാനേജ്‌മെന്‍റ് സ്ഥാപനമായ കാമ്പെയ്മിനിയിലെ ജീവനക്കാരിയായ അന്തരാ ദാസാണ് കൊല്ലപ്പെട്ടത്. ഓഫീസിന് സമീപത്തു വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടതെന്നും നിരവധി തവണ കുത്തേറ്റതായും റിപ്പോർട്ടുണ്ട്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ യുവതിയെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചു. ആക്രമിയെ നേരിൽ കണ്ടതായി ദൃക്സാക്ഷി പൊലീസിനെ അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു.

6:28 pm 25/12/2016 കറാച്ചി: തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു. കറാച്ചിയിലെ മാലിർ ജയിലിൽ കഴിയുന്ന 220 പേരെയാണ്​ മോചിപ്പിച്ചത്​. പാക്​ സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മൽസ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലിൽ അടച്ചതെന്ന് ജയിൽ സൂപ്രണ്ട് ഹസൻ സേഹ്​തോ വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു. 220 മൽസ്യത്തൊഴിലാളികളെ വിട്ടയച്ചുവെന്നും 219 പേർ ഇനിയും കസ്റ്റഡിയിൽ തുടരു​ന്നുണ്ടെന്നും ഹസൻ സേഹ്​തോ വ്യക്തമാക്കി. മോചിപ്പിച്ച മൽസ്യത്തൊഴിലാളികളെ ട്രെയിനിൽ ലാഹോറിലേക്ക് എത്തിക്കും. തിങ്കളാഴ്​ച അവരെ വാഗാ അതിർത്തി വഴി Read more about തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു.[…]

നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

06:23 pm 25/12/2016 നോട്ട് അസാധുവാക്കൽ തുടക്കമെന്ന് മോദി: ‘വർഗ്ഗീയ നടപടിയായി ചിത്രീകരിക്കാൻ ശ്രമം നടന്നു’ ദില്ലി: നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ തുടക്കം മാത്രമാണെന്നും കള്ളപ്പണവിരുദ്ധ നടപടികളിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ വ്യക്തമാക്കി. ഇതിനിടെ വണ്ടി ചെക്ക് നല്കുന്നുവരെ ജാമ്യം നല്കാതെ ജയിലിൽ അടയ്ക്കാനുള്ള വ്യവസ്ഥ കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി. വൻശക്തികൾ Read more about നോട്ട് അസാധുവാക്കൽ തീരുമാനത്തെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം ജനം പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി[…]

ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

11:45 am 25/12/2016 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിന്റ പശ്​ചാത്തലത്തിൽ ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബജറ്റിന്​ മുമ്പ്​ വ്യവസായ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളിലാണ്​ ഇത്തരമൊരു ആവശ്യം ഉയർന്ന്​ വന്നത്​. പല വ്യവസായ സംഘടനകളും ചെക്ക്​ കേസുകളിൽ ശിക്ഷ കർശനമാക്കണമെന്ന്​ ആവശ്യപ്പെട്ടതായതാണ്​ വിവരം. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ചെക്ക്​ ഉ​പയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ വ്യാപാരികളോട്​​ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ലഭിക്കുന്ന ചെക്കുക്കൾ മടങ്ങ​ുമോ എന്ന ഭയം മൂലം പല വ്യാപാരികളും ഇത്തരം ഇടപാടുകൾ Read more about ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.[…]

92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു.

11:41 am 25/12/2016 മോസ്​കോ: 92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു. തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ കരിങ്കടലിൽ നിന്ന് റഷ്യൻ രക്ഷാസേനയുടെ ഹെലികോപ്റ്ററുകൾ കണ്ടെത്തി. സോചിയിലെ കരിങ്കടൽ തീരത്ത് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിലാണ് വിമാനത്തിൻെറ ഭാഗങ്ങൾ ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അപകടത്തെ അതിജീവിച്ച ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ടി.യു 154 എന്ന വിമാനമാണ്​ കാണാതായത്​. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക്​ സീ റിസോർട്ടിൽ നിന്ന്​ സിറിയയി​​ലെ ലതാക്കായിലേക്ക് പോയ വിമാനമാണ്​ Read more about 92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു.[…]