കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്.

10:41 pm 15/12/2016 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു യൂനിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡിസംബര്‍ 21 മുതല്‍ പണിമുടക്കുമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ അറിയിച്ചു. ആറ് ശതമാനം ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്ക് നോട്ടീസ് ഡിപ്പോകളില്‍ നല്‍കികൊണ്ടിരിക്കുകയാണ്. ശമ്പള വിഷയത്തില്‍ എ.ഐ.ടി.യു.സിയുടെ യൂനിയനും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

ജോയ് ആലുക്കാസിന്റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം എഡിസണില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും

10:40 pm 15/12/2016 ന്യൂ ജേഴ്‌സി : ജോയ് ആലുക്കാസിന്‍റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍ 17നു രാവിലെ 11 മണിക്ക് പ്രവര്‍ത്തനമാരംഭിക്കും. ജോയ് ആലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന 11)0 രാജ്യമാണ് അമെരിക്ക. ചിക്കാഗോയിലെ വെസ്റ്റ് ഡേവന്‍ അവന്യുവിലും പുതിയ ഷോറൂം ഉടന്‍ തുറക്കും. ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആഭരണങ്ങള്‍ക്കൊപ്പം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പ്രധാന ബ്രാന്‍റുകളായ വേദ, െ്രെപഡ് ഡയമണ്ട്‌സ്, എലഗന്‍സ പോല്‍കി ഡയമണ്ട്‌സ്, മസാക്കി Read more about ജോയ് ആലുക്കാസിന്റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം എഡിസണില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും[…]

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന് .

10:39 pm 15/12/2016 ജെയ്‌സണ്‍ മാത്യു ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്‌റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് തിരിതെളിച്ചു. സ്‌പോണ്‍സര്‍മാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖരും, ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചു എം പി സംഗം രമേശ് , എം പി പി ഹരീന്ദര്‍ മല്‍ഹി, ഇന്ത്യന്‍ കോണ്‍സുല്‍ ഉഷാ വെങ്കിടേശന്‍, ഡാന്‍സിംഗ് ഡാംസല്‍സ് മാനേജിങ് ഡയറക്റ്റര്‍ Read more about ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന് .[…]

പന്തളം ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

10:37 pm 15/12/2016 ലാസ് വേഗസ്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവിലേക്ക്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് പന്തളം ബിജു തോമസ് അറിയിച്ചു. ഫോമാ ഭരമേല്പിച്ചിട്ടുള്ള എല്ലാ പദ്ധതികളും നാളിതുവരെ വളരെ ഭംഗിയായി പൂര്‍ത്തികരിക്കാന്‍ തനിക്കാവും വിധം പരിശ്രമിച്ചിട്ടുണ്ടന്നും, ഫോമായിലെ ഇതുവരെയുള്ള തന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണമാണ് ഇതിലേക്കുള്ള പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈലോ കമ്മറ്റി ചെയര്‍മാന്‍, ദേശീയ കമ്മറ്റിയംഗം, റീജിയണല്‍ വൈസ് പ്രസിഡന്റ്, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, ലാസ് Read more about പന്തളം ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]

ഡോ: സാറാ ഈശോ ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍

08:33 pm 15/12/2016 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) വുമണ്‍സ് ഫോറം ചെയര്‍പെഴ്‌സണായി ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത ഓണ്‍കോളോജി സ്‌പെഷ്യലിറ്റ് ഡോ: സാറാ ഈശോയെ തിരഞ്ഞെടുത്തു. ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ഡോ: സാറാ ഈശോ. സൗമ്യത മുഖമുദ്രയാക്കിയ സോ: സാറാ, സാമൂഹ്യ ബോധവല്‍ക്കരണത്തിനായി ഒട്ടനവധി ആര്‍ട്ടിക്കിളുകള്‍ എഴുതിയിട്ടുണ്ട്. Read more about ഡോ: സാറാ ഈശോ ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍[…]

കെ.എച്ച്,എന്‍.എയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന്

08:31 pm 15/12/2016 തൃശ്ശൂര്‍: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിക്ക് നല്‍കും. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കി ആദരിക്കുന്നതാണ് ആര്‍ഷധര്‍മ്മ പുരസ്ക്കാരം. പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണന്‍ (അധ്യക്ഷന്‍), ആഷാ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജനുവരി ഏഴിന് Read more about കെ.എച്ച്,എന്‍.എയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന്[…]

ട്രംപിന്റെ അനുയായികള്‍ ആക്രമിച്ചുവെന്നത് ശുദ്ധനുണ ; വിദ്യാര്‍ഥിനി അറസ്റ്റില്‍

08:30 pm 15/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ നിറ!ഞ്ഞു നിന്നിരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനി യാസ്മിന്‍ സുവിഡിനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വംശീയ അധിക്ഷേപത്തിന് ഇരയായെന്നും ട്രംപിന്റെ അനുയായികള്‍ ഹൈജാബ് പിടിച്ചു വലിച്ചുവെന്നതും ശുദ്ധ നുണയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഡിസംബര്‍ 14ന് യാസ്മിന്‍ പറഞ്ഞതൊക്കെയും കളവായിരുന്നുവെന്നു പൊലിസിനോട് സമ്മതിച്ചു. തെറ്റായ റിപ്പോര്‍ട്ട് പ്രചരിപ്പിച്ചതിനാണ് യാസ്മിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരു ദൃക്‌സാക്ഷി Read more about ട്രംപിന്റെ അനുയായികള്‍ ആക്രമിച്ചുവെന്നത് ശുദ്ധനുണ ; വിദ്യാര്‍ഥിനി അറസ്റ്റില്‍[…]

കെ.എച്ച്.എന്‍.എ പ്രതിനിധികള്‍ വീട്ടിലെത്തി; പുരസ്ക്കാരം സന്തോഷകരമെന്ന് അക്കിത്തം

08:29 pm 15/12/2016 പാലക്കാട്: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം ലഭിച്ച വിവരം നേരിട്ടറിയിക്കാന്‍ സംഘടനയുടെ പ്രതിനിധികള്‍ മഹാകവി അക്കിത്തത്തിന്റെവീട്ടിലെത്തി. പുരസ്ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ , കെ എച്ച് എന്‍ എ സാഹിത്യവേദി അധ്യക്ഷന്‍ കെ രാധാകൃഷ്ണന്‍ നായര്‍, കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവരാണ് കുമരനല്ലൂരിലെ മനയില്‍ എത്തിയത്. സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ എച്ച് എന്‍ എ ഏര്‍പ്പെടുത്തുന്ന Read more about കെ.എച്ച്.എന്‍.എ പ്രതിനിധികള്‍ വീട്ടിലെത്തി; പുരസ്ക്കാരം സന്തോഷകരമെന്ന് അക്കിത്തം[…]

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന്

08:25 pm 15/12/2016 – ജെയ്‌സണ്‍ മാത്യു ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്‌റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് തിരിതെളിച്ചു. സ്‌പോണ്‍സര്‍മാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖരും, ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചു എം പി സംഗം രമേശ് , എം പി പി ഹരീന്ദര്‍ മല്‍ഹി, ഇന്ത്യന്‍ കോണ്‍സുല്‍ ഉഷാ വെങ്കിടേശന്‍, ഡാന്‍സിംഗ് ഡാംസല്‍സ് മാനേജിങ് Read more about ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന്[…]

അൻപതെയു കാരൻ സ്വയം ചിതയൊരുക്കി മരിച്ചു.

06:56 pm 15/12/2016 ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. എസ്​.എൽ പുരം പീവെമ്പല്ലൂർ തെക്കോട്ട്​ ബാലൻ എന്ന ബാലജി(57) ആണ്​ മരിച്ചത്​. പീവെമ്പല്ലൂരിൽ മെഡിക്കൽ ഷോപ്പ്​ നടത്തി വരികയായിരുന്നു. ബാലനെ കാണാതായതിനെ തുടർന്ന്​ വീട്ടുകാർ നൽകിയ പരാതിയിൽ മതിലകം പൊലീസ്​ സ്ഥല​ത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ്​ സംഭവം പുറത്തറിഞ്ഞത്​. വീടിന്​ പുറകിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ കുഴിയിൽ പൂർണമായും കത്തിയനിലയിൽ മൃതദേഹം കണ്ടെത്തിയത്​. ശവസംസ്​കാരത്തിന്​ ഒരുക്കുന്നതുപോലെ ചതുരാകൃതിയിൽ Read more about അൻപതെയു കാരൻ സ്വയം ചിതയൊരുക്കി മരിച്ചു.[…]