ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്കാര- നിയമം ഡിസംബര്‍ 19 മുതല്‍

08:15 am 16/12/2016 – പി.പി. ചെറിയാന് ടെക്‌സസ് : മാതാവിന്റെ ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ കൃത്രിമമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും പരിഗണനയും നല്‍കി അടക്കം ചെയ്യുകയോ, ക്രിമേറ്റ് ചെയ്യുകയോ വേണമെന്ന് അനുശാസിക്കുന്ന നിയമം ഡിസംബര്‍ 19 മുതല്‍ ടെക്‌സസില്‍ നിലവില്‍ വരുന്നു. ഈ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അബോര്‍ഷന്‍ അനുകൂലികള്‍ ഡിസംബര്‍ 12 ന് ലൊസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചു ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, Read more about ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്കാര- നിയമം ഡിസംബര്‍ 19 മുതല്‍[…]

ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു.

08:12 am 16/12/2016 തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ ജനം നട്ടംതിരിയുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇതിന് ഈമാസംതന്നെ ട്രഷറികളില്‍ അക്കൗണ്ട് എടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാകുമെന്നാണ് ലഭിച്ച നിര്‍ദേശം. ശമ്പളംകൂടി ട്രഷറിയിലേക്ക് മാറ്റുന്നത് പ്രയാസം രൂക്ഷമാക്കുമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ട്രഷറിയിലേക്ക് അക്കൗണ്ട് മാറ്റുന്നതിന് നടപടി തുടരവെയാണ് നോട്ട് അസാധുവാക്കല്‍ വന്നത്. പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ പെന്‍ഷന്‍കാരുടെ വലിയ ക്യൂവാണ് Read more about ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു.[…]

മോദിയുടെ വ്യക്തിപരമായി അഴിമതി വിവരം സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി

08:10 am 16/12/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അഴിമതി നടത്തിയ വിവരം തന്‍െറ പക്കലുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചെങ്കിലും ഉള്ളടക്കം പുറത്തുവരാനുള്ള സാധ്യത ഒരു ദിവസം പിന്നിട്ടപ്പോള്‍ മങ്ങി. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. അഴിമതി സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിന് അനുകൂലമായ അന്തരീക്ഷം സഭയില്‍ ഇല്ല. അഴിമതി ആരോപണം ലോക്സഭയില്‍ ഉന്നയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്‍െറ കാരണം ഇതിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിയമനടപടികളില്‍നിന്നുള്ള പരിരക്ഷ തന്നെ പ്രധാന കാരണം. Read more about മോദിയുടെ വ്യക്തിപരമായി അഴിമതി വിവരം സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി[…]

സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

08:08 am 16/12/2016 – ഡോ. ജോര്‍ജ് ജോസഫ് ഷിക്കാഗോ: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കുന്നു. നോര്‍ത്ത് അമേരിക്കയില്‍ സമ്പന്ന ജീവിതം നയിക്കുന്ന സഭാംഗങ്ങള്‍ ജന്മനാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെയാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭവനദാനം, അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പഠനസഹായം,വിവാഹ ധനസഹായം തുടങ്ങി ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയത്. കുവൈറ്റ് യുദ്ധാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭൂകമ്പം, സുനാമി തുടങ്ങി ലോകത്തിന്റെ Read more about സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍[…]

ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് ചാര്‍ളി ചിറയത്ത് പ്രസിഡന്റ്

8:07 am 16/12/2016 – (പി ഡി ജോര്‍ജ് നടവയല്‍) ഫിലഡല്‍ഫിയ: ആര്‍ഷമഹാഭാരത മൂല്യങ്ങളിലും സര്‍വമത സാഹോദര്യത്തിലും ഉത്ക്കടമായ താത്പര്യം പുലര്‍ത്തി, സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും സേവനത്തിന്റെയും സഹനത്തിന്റെയും തെറ്റു തിരുത്തലുകളുടെടെയും യേശുമാര്‍ഗം അനുവര്‍ത്തിച്ച് , ഫ്രാന്‍സീസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കുന്ന ക്രൈസ്തവ സഭാദര്‍ശനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്, ഇന്ത്യന്‍ പാരമ്പര്യത്തെയും അമേരിക്കന്‍ ജീവിതനന്മകളെയും സാഹോദര്യ നഗരമായ ഫിലഡല്‍ഫിയയിലെ സവിശേഷ ആത്മീയ സാഹചര്യങ്ങളെയും പ്രോത്സാഹിപ്പിച്ച്, കഴിഞ്ഞ നാല്പ്പതു വര്‍ഷമായി പൊതുരംഗത്തുള്ള, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ Read more about ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് ചാര്‍ളി ചിറയത്ത് പ്രസിഡന്റ്[…]

അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി.

08:05 am 16/12/2016 കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി. സംഭവം അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാവിഭാഗം (ഐ.എസ്.ഐ.ടി) സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചത്തെിയത്. അജിതയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനുവേണ്ടി തമിഴ്നാട്ടിലുള്ള അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊലീസ് നേരില്‍ കണ്ട് സംസാരിച്ചെങ്കിലും ആരുംതന്നെ മൃതദേഹം ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടുവന്നില്ളെന്ന് ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡി.ജി.പി രാജേഷ്ദിവാന്‍ അറിയിച്ചു. കോടതി ഉത്തരവുപ്രകാരം പൊലീസ് തുടര്‍നടപടികള്‍ എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും അറിയിച്ചു. Read more about അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി.[…]

ഫ്‌ളാഷ് മോബിന്റെ അമ്പരപ്പില്‍ ആഹ്ലാദത്തിലമര്‍ന്നു കാണികള്‍, മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി

08:04 am 16/12/2016 മിസ്സിസ്സാഗ: ഇക്കഴിഞ്ഞ ഡിസംബര്‍ 9, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടന്ന മിസ്സിസ്സാഗ കേരള സംഘടനയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി ലഭിച്ചെന്നു ഭാരവാഹികള്‍ അവകാശപ്പെട്ടു . വൈവിധ്യം കൊണ്ടും കലാമൂല്യം കൊണ്ടും സംഘാടക പ്രാവീണ്യം കൊണ്ടും സംഘടനയുടെ ഏല്‍ക്കാലത്തേയും മികച്ച ക്രിസ്മസ് പ്രോഗ്രാമായി കാണികള്‍ വിലയിരുത്തിയെന്നു ഫീഡ്ബാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഭാരവാഹികള്‍ പറഞ്ഞു. രാത്രി പത്തു മണിക്ക് പൊതു പരിപാടികള്‍ അവസാനിക്കവേ വിരുന്നു സല്‍ക്കാരത്തിന് തൊട്ടു Read more about ഫ്‌ളാഷ് മോബിന്റെ അമ്പരപ്പില്‍ ആഹ്ലാദത്തിലമര്‍ന്നു കാണികള്‍, മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി[…]

ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

08:01 am 16/12/2016 ചെന്നൈ: കഫക്കെട്ടിനെതുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ അല്‍വാര്‍ പേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിത്സതേടിയത്. പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലംചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ ആഴ്ച്ച ആദ്യമാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമത്തിലായിരുന്നു. വീണ്ടു കഫക്കെട്ട് കൂടിയതോടെയാണ് ആശുപത്രിയിലത്തെിച്ചത്. ദിവസവും കഴിക്കുന്ന മുരുന്നുകളില്‍ നിന്നും അലര്‍ജിയേറ്റ് ഒക്ടോബര്‍ 25ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അന്നുമുതല്‍ സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ജനുവരി മധ്യത്തോടെ പരിഹാരമാകാന്‍ സാധ്യത.

08:00 am 16/12/2016 മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ജനുവരി മധ്യത്തോടെ പരിഹാരമാകാന്‍ സാധ്യത. കൂടുതല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതോടെ ഫെബ്രുവരി അവസാനമാകുമ്പോള്‍ പ്രതിസന്ധി പൂര്‍ണമായി ഇല്ലാതാകുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ നോട്ട് അച്ചടിശാലകളില്‍ നിലവിലെ വേഗതയില്‍ അച്ചടി പുരോഗമിക്കുകയാണെങ്കില്‍ ജനുവരി രണ്ടാം വാരത്തോടെ ഒമ്പത് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയില്‍ ലഭ്യമാക്കാനാകുമെന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. മൊത്തം പിന്‍വലിച്ച തുകയുടെ പകുതിയില്‍ അധികമാണ് ഇത്. ഫെബ്രുവരി രണ്ടാം Read more about നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ജനുവരി മധ്യത്തോടെ പരിഹാരമാകാന്‍ സാധ്യത.[…]

നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

10:44 pm 15/12/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്‍ ഉപപ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റുമായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്‍െറ 66ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ അരക്ഷിതാവസ്ഥക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ്. ദൂരക്കാഴ്ചയില്ലാത്ത തീരുമാനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍െറ പ്രധാനമന്ത്രിമാര്‍ നിരവധിതവണ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്നാല്‍, അന്നൊന്നും ഇത്ര പ്രതിസന്ധി ഉണ്ടായിട്ടില്ല. ദേശീയ താല്‍പര്യം സംരക്ഷിച്ചാണ് Read more about നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.[…]