പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ തുടർച്ചയായ 20ാം ദിനവും സഭ തടസപ്പെട്ടു.

01:02 pm 15/12/2016 ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ തുടർച്ചയായ 20ാം ദിനവും സഭ തടസപ്പെട്ടു. ബഹളത്തിൽ മുങ്ങി രണ്ടു തവണ നിർത്തിവെച്ച ശേഷം പുനരാരംഭിച്ചെങ്കിലും ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാജ്യസഭ ഉച്ചവരെ നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിറകെയാണ് ഇന്ന് ഭരണപക്ഷ അംഗങ്ങൾ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ ചർച്ച വേണമെന്ന ആവശ്യമുന്നയിച്ച് ബഹളം വെച്ചത്. കേന്ദ്രമന്ത്രി Read more about പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ തുടർച്ചയായ 20ാം ദിനവും സഭ തടസപ്പെട്ടു.[…]

ശശികല എ.ഐ.എ . .ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​

01:00 pm 15/12/2016 ചെന്നൈ: ശശികല​ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​ ഒൗദ്യോഗികമായി അറിയിച്ചു. 54 കാരിയായ ശശികല നിലവിൽ പാർട്ടി സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക്​ കൊണ്ടുവരുന്നതിന്​ പാർട്ടി ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും വക്താവ്​ പെന്നയ്യൻ അറിയിച്ചു. ശശികല പാർട്ടിയെ നയിക്കണമെന്നാണ്​ എല്ലാവരും ആഗ്രഹിക്കുന്നത്​. ജയലളിതയുടെ ഉൾക്കരുത്തായി ഒപ്പമുണ്ടായിരുന്ന ശശികല തന്നെയാണ്​ പാർട്ടി നേതൃസ്ഥാനത്തേക്ക്​ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മരണശേഷം അവരുടെ വസതിയായ ചെന്നൈ പോയസ്​ ഗാർഡനിലാണ്​ ശശികല താമസിക്കുന്നത്​. ജനറൽ Read more about ശശികല എ.ഐ.എ . .ഡി.എം.കെ ജനറൽ സെക്രട്ടറിയാകുമെന്ന്​ പാർട്ടി വക്താവ്​[…]

ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു

11:47 am 15/12/2016 ദോഹ: ഡിസംബര്‍ 18 ന് നടക്കേണ്ട ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു. സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍ ഭരണകുടത്തിന്‍െറ കൊടിയ ക്രൂരതകള്‍ നേരിടുന്ന ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഈ തീരുമാനം. പരേഡും വൈമാനിക അഭ്യാസങ്ങളും അടക്കം ദേശീയ ദിനാഘോഷം ഉജ്ജ്വലമാക്കാനായി മാസങ്ങളായുള്ള ഒരുങ്ങള്‍ നടത്തി വരികയായിരുന്നു ഖത്തര്‍. അതിനിടെയിലാണ് പുതിയ തീരുമാനം. അടിച്ചമര്‍ത്തപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്ന അലപ്പോയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഖത്തറിലെ ദേശീയ ദിനാഘോഷം റദ്ദാക്കുന്നതെന്ന് Read more about ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു[…]

നൊബൽസമ്മാന ജേതാവും ഷില്ലിങ്​ അന്തരിച്ചു.

11:40 am 15/12/2016 വാഷിങ്​ടൺ: നൊബൽസമ്മാന ജേതാവും പ്രശ്​സത സാമ്പത്തിക ശാസ്​ത്രജ്​ഞനുമായ തോമസ്​ ഷില്ലിങ്​(95) അന്തരിച്ചു. മേരിലാൻറിലെ ബെത്തസ്​ഡെയിലുള്ള വീട്ടിൽ വെച്ചായിരുന്നുഅദ്ദേഹത്തി​െൻറ അന്ത്യം. അദ്ദേഹത്തി​െൻറ സുഹൃത്താണ്​ മരണ വിവരം പുറത്ത്​ വിട്ടത്​. ഗെയിം തിയറി ഉപയോഗിച്ച്​ ന്യൂക്ലിയർ സ്​ട്രാറ്റജി വിശദീകരിച്ചതിനാണ്​ 2005ൽ ഷെല്ലിങിന്​ നൊ​േബൽ സമ്മാനം ലഭിച്ചത്​. റോബർട്ട്​ അമാനുമായി അദ്ദേഹം സമ്മാനം പങ്കിടുകയായിരുന്നു. ഹാർവാർഡ്​ യൂനിവേഴ്​സിറ്റി, മെരിലാൻറ്​ യൂനിവേഴ്​സിറ്റി എന്നിവിടങ്ങളിലും പ്രൊഫസറായി അദ്ദേഹം സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന്​ സു​പ്രീംകോടതി.

11;38 am 15/12/201 ന്യൂഡൽഹി: ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന്​ സു​പ്രീംകോടതി. ദേശിയ പാതക്ക്​ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ വേണ്ടെന്നാണ്​ സുപ്രീംകോടതി ഉത്തരവ്​. നിലവിൽ ലൈസൻസ്​ ഉള്ള മദ്യശാലകൾക്ക്​ 2017 മാർച്ച്​ 31 വ​െര പ്രവർത്തിക്കാം. അതിന്​ ശേഷം ലൈസൻസ്​ പുതുക്കി നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. ഉത്തരവ്​ നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോർട്ട്​ സംസ്ഥാന ചീഫ്​ സെക്രട്ടറിമാർ നൽകണമെന്നും കോടതി നിർദേശിച്ചു. അറൈവ്​ സേഫ്​ എന്ന സന്നദ്ധ സംഘടന നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ്​ Read more about ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന്​ സു​പ്രീംകോടതി.[…]

ഐഎസ്എല്‍: കൊല്‍ക്കത്തഫൈ.നലിലെത്തി

11;33 am 15/12/2016 മുംബൈ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ ഫൈനലിലെത്തി. ഇന്നു നടന്ന രണ്ടാംപാദ സെമിയില്‍ മുംബയ് എഫ് സിക്കെതിരായ മല്‍സരം ഗോള്‍രഹിത സമനില ആയതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം സാധ്യമായത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-2ന് കൊല്‍ക്കത്ത ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരം സമനില ആയാല്‍പ്പോലും കൊല്‍ക്കത്ത ഫൈനലില്‍ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കൊല്‍ക്കത്തയുടെ കളി. എന്നാല്‍ മറുവശത്ത്, ജയത്തിനായി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടാണ് മുംബൈ കളംനിറഞ്ഞത്. Read more about ഐഎസ്എല്‍: കൊല്‍ക്കത്തഫൈ.നലിലെത്തി[…]

തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു.

11:30 am 15/12/2016 ഇംഫാൽ:മണിപൂരിലെ ​ചണ്​ഡേൽ ജില്ലയിലെ ലോകാച്ചോ ഗ്രാമത്തിന്​ സമീപം ​ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു. എഴ്​​ പേർക്ക്​ പരിക്കേറ്റു​. മണിപൂരി പൊലീസിലെ അയൂബ് ഖാൻ, നഗ്​റി മാരിങ്​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. മറ്റ്​ രണ്ട്​ പേരെ തിരിച്ചറിഞ്ഞിട്ടില്ല. തെൻഗനോപാലിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ​​െങ്കടുക്കുന്നതിനായി പോകു​േമ്പാഴാണ്​ ഇവർക്കെതിരെ ആക്രമണമുണ്ടായത്​. പരിക്കേറ്റവരിൽ മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. ഇവരെ ഇംഫാലിലേക്ക്​ വിദഗ്​ധ ചികിൽസക്കായി കൊണ്ട്​ പോയതായും പൊലീസ്​ അറിയിച്ചു. മണിപൂരിലെ ബോൻഗയാങിൽ നടന്ന മറ്റൊരു Read more about തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല്​​ പൊലീസുകാർ കൊല്ലപ്പെട്ടു.[…]

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

11:33 am 15/12/2016 ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജി. നവംബർ 29 ന് പരിഗണിച്ച ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകും. 1997ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം , പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവ്‌ലിന്‍ കന്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിന് 374 Read more about ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും[…]

എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനയില്‍

11:30 am 15/12/2016 ലോസ് ആഞ്ചലസ്: ഇന്ത്യൻ സംഗീത സാമ്രാട്ട് എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനാ പട്ടികയിൽ. ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നൽകിയതിനാണ് ഓസ്കാർ നാമനിർദേശ പട്ടികയിൽ റഹ്മാൻ ഇടംപിടിച്ചത്. ചിത്രത്തിൽ ബ്രസീലിയൻ താളങ്ങൾ ഇഴ ചേർത്ത സംഗീതമാണ് റഹ്മാനൊരിക്കിയിരുന്നത്. 2008ൽ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനൽ സ്കോർ വിഭാഗത്തിൽ റഹ്മാന് ഓസ്കർ ലഭിച്ചിരുന്നു. 2017 ജനുവരി 24 നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക. Read more about എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനയില്‍[…]

ഉമ്മൻ ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സലീം രാജ്

11:29 am 15/12/2016 കൊച്ചി: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി സരിത എസ് നായരെ തൻറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി മുൻ ഗണ്‍മാൻ സലീംരാജ്. അറസ്റ്റിലാവുന്നതിൻറെ തലേദിവസം സരിത ക്ലിഫ് ഹൗസിലെ ലാൻറ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എഡിജിപി ഹേമച്ചന്ദ്രനോട് ഇക്കാര്യം അറിയിച്ചിട്ടും രേഖപ്പെടുത്തിയില്ലെന്ന് സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി സംസാരിക്കാൻ സരിത എസ് നായര്‍ സ്റ്റാഫ് അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നതായും സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.താൻ ഡ്യൂട്ടിയിലുളളപ്പോഴും അല്ലാത്തപ്പോഴും Read more about ഉമ്മൻ ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സലീം രാജ്[…]