ഡി.ജി.പി ജേക്കബ് പുന്നൂസിന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു

11:26 am 18/11/2016 – അനശ്വരം മാമ്പിള്ളി ഡാളസ് : കേരള പോലീസ് സേനയിലും ,കേരള പോലീസ് അക്കാദമിയിലും പ്രഖ്യാപിത പരിഷ്കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു . നവംബര്‍ 20 ,2016 (ഞായറാഴ്ച) വൈകുന്നേരം 4.30 PM ICEC ഹാളില്‍ വെച്ച്.(3821 BROADWAY BLVD.,GARLAND TX-75043). പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി .കൂടുതല്‍ വിവരങ്ങള്‍ക്ക് :Roy Koduvathu – Read more about ഡി.ജി.പി ജേക്കബ് പുന്നൂസിന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു[…]

സാന്റാ അന്നയില്‍ കാരുണ്യവര്‍ഷ സമാപന ആഘോഷം

11:24 am 18/11/2016 ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപന ചടങ്ങുകള്‍ നവംബര്‍ 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിക്കുന്നു. പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്നുള്ള റവ.ഡോ. തോമസ് കരിമുണ്ടയ്ക്കല്‍ എസ്.ജെ വി. കുര്‍ബാന, വചന സന്ദേശം, ആരാധന എന്നിവയ്ക്കു നേതൃത്വം നല്‍കും. നവംബര്‍ 18-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു വി. കുര്‍ബാന, ആരാധന, വചന സന്ദേശം Read more about സാന്റാ അന്നയില്‍ കാരുണ്യവര്‍ഷ സമാപന ആഘോഷം[…]

നോക്കുകൂലി ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നുവെന്ന് മുന്‍ ഡിജിപി

11:24 am 18/11/2016 – പി. പി. ചെറിയാന്‍ ഡാലസ് : അറുപതാം പിറന്നാള്‍ ആഘോഷിച്ച കേരള സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ശാപം ചുമട്ടു തൊഴിലാളികള്‍ മാത്രം ബലമായി ആവശ്യപ്പെട്ടിരുന്ന നോക്കുകൂലി ഇപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു എന്നതാണെന്ന് മുന്‍ കേരള ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് ഓഫീസുകളില്‍ കയറി ഇറങ്ങുന്ന സാധാരണക്കാരനായ കേരളീയന്റെ പരിദേവനങ്ങള്‍ ഉള്‍കൊളളുന്ന ഫയലുകള്‍ നോക്കുന്നതിനുപോലും കൂലി ആവശ്യപ്പെടുന്ന തലത്തിലേക്ക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ അധഃപതിച്ചിരിക്കുന്നതായും ജേക്കബ് ചൂണ്ടിക്കാട്ടി. നവംബര്‍ Read more about നോക്കുകൂലി ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നുവെന്ന് മുന്‍ ഡിജിപി[…]

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കയ്യിലുള്ള പ്രവാസികള്‍ ശ്രദ്ധിക്കുക

11:23 am 18/11/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയെന്ന പ്രഖ്യാപനത്തില്‍ ഇരുട്ടടി കിട്ടിയത് കള്ളപ്പണക്കാര്‍ക്കും, പ്രവാസികള്‍ക്കുമാണ്. ഡിസംബര്‍ 31 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നുവെങ്കിലും സംശയങ്ങള്‍ തുടരുന്നു. ഇന്ത്യക്ക് വെളിയിലുള്ള പ്രവാസികള്‍ കൃത്യമായി എന്തുചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുന്നു. കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കുഴയുന്ന പ്രവാസികള്‍ക്കായി നാല് നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാണ്. തങ്ങളുടെ കൈയിലുള്ള പണം എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കുക. രാജ്യത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് Read more about അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കയ്യിലുള്ള പ്രവാസികള്‍ ശ്രദ്ധിക്കുക[…]

പൂജാരക്കും കോഹ്ലിക്കും സെഞ്ച്വറി; ഇന്ത്യ മുന്നേറുന്നു

03:50 PM 17/11/2016 വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നേറ്റം. തകർച്ചയിലായ ഇന്ത്യയെ ചേത്വേശ്വർ പൂജാരയും (106) ക്യാപ്റ്റൻ വിരാട് കോഹ്ലിയും() സ്വെഞ്ചറിയോടെ കരകറ്റുകയായിരുന്നു. തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇരുവരും ചേർന്നാണ് രക്ഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്.

സി.പി.എം നേതാവ്​ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി

03:39 PM 17/11/2016 സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിൽ കീഴടങ്ങിയ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ വിധേയനാക്കിയ ശേഷമാണ്​ കോടതിയിൽ എത്തിച്ചത്​. ജാമ്യം ഇന്നു തന്നെ പരിഗണിക്കണമെന്ന്​ ഹൈകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സക്കീറിനെ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന്​ പൊലീസ്​ ആവശ്യ​െപ്പടില്ല. കസ്​റ്റഡി ആവശ്യ​െപ്പടാൻ കഴിയില്ലെന്നാണ്​​ പൊലീസിന്​ ലഭിച്ച നിയ​േമാപദേശം. സക്കീർ ഹുസൈൻ ഇന്ന്​ രാവിലെ എട്ടുമണിയോടെയാണ്​ കൊച്ചി പൊലീസ്​ കമ്മീഷണർ ഒാഫീസിലെത്തി​ കീഴടങ്ങിയത്​. മാധ്യമങ്ങളെ Read more about സി.പി.എം നേതാവ്​ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി[…]

ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം

11:26 AM 17/11/2016 തിരുവനന്തപുരം: ഇന്റലിജൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ മന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് വകുപ്പ് ശിപാർശ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിനു വേണ്ടി വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേട് Read more about ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം[…]

11 ഇന്ത്യന്‍ സെനികരെ വധിച്ചുവെന്ന പാകിസ്ഥാന്‍ സൈന്യത്തിന്‍റെ അവകാശ വാദം ഇന്ത്യ തള്ളി.

11:43 am 17/11/2016 ന്യൂഡല്‍ഹി: 11 ഇന്ത്യന്‍ സെനികരെ വധിച്ചുവെന്ന പാകിസ്ഥാന്‍ സൈന്യത്തിന്‍റെ അവകാശ വാദം ഇന്ത്യ തള്ളി. ഇന്ത്യന്‍ സേനയുടെ നോര്‍ത്തേന്‍ കമാന്‍ഡാണ് പാകിസ്ഥാന്‍ വാദം തള്ളിയത്. ഏഴ് പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ വെടിവയ്പ്പില്‍ മരിച്ചതിന് പ്രത്യേക്രമണമായാണ് 11 ഇന്ത്യന്‍ ജവാന്മരെ വധിച്ചതായി പാകിസ്ഥാന്‍ കരസേന മേധാവി റഹീല്‍ ഷെരീഫ് അവകാശപ്പെട്ടത്. അടുത്തിടെ നടന്ന വെടിവയ്പ്പില്‍ 44 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും റഹീല്‍ ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അവകാശവാദം ഇന്ത്യ തള്ളിയത് Dailyhunt

ലോകകപ്പ് യോഗ്യതാമത്സരങ്ങളിലെ തുടരന്‍ തോല്‍വികള്‍ അവസാനിപ്പിച്ച് അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്

11:38 am 17/11/2016 സാന്‍ യുവാന്‍ (അര്‍ജന്‍റീന): തെക്കനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാമത്സരങ്ങളിലെ തുടരന്‍ തോല്‍വികള്‍ അവസാനിപ്പിച്ച് അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്. ഒമ്പതാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളടക്കം 3-0ത്തിന് കൊളംബിയയെ കീഴടക്കിയ അര്‍ജന്‍റീന പോയന്‍റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ലൂക്കാസ് പ്രോറ്റോയും (22ാം മിനിറ്റ്) ഏയ്ഞ്ചല്‍ ഡി മരിയയും (83) നേടിയ ഗോളുകള്‍ക്കു പിന്നിലും മെസ്സിയുടെ പാദസ്പര്‍ശമുണ്ടായിരുന്നു. വിജയത്തുടര്‍ച്ചയുമായി കുതിക്കുന്ന ബ്രസീല്‍ പെറുവിനെ അവരുടെ നാട്ടില്‍ 2-0ത്തിന് തറപറ്റിച്ചു. ഗബ്രിയേല്‍ ജീസസും Read more about ലോകകപ്പ് യോഗ്യതാമത്സരങ്ങളിലെ തുടരന്‍ തോല്‍വികള്‍ അവസാനിപ്പിച്ച് അര്‍ജന്‍റീനയുടെ ഗംഭീര തിരിച്ചുവരവ്[…]

‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തിറങ്ങി.

10:29 am 17/11/2016 സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. സോളമന്റെ ഉത്തമഗീതങ്ങളിലെ വചനങ്ങള്‍ മോഹൻലാൽ ടൈറ്റിലിൽ പറയുന്നുമുണ്ട്. മീനയാണ് ചിത്രത്തിലെ നായിക. പത്മരാജൻ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലും മോഹൻലാൽ ഇതേ ഡയലോഗ് പറഞ്ഞു. വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ Read more about ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തിറങ്ങി.[…]