100, 50 രൂപ നോട്ടുകള്‍ റദ്ദാക്കില്ല -കേന്ദ്രം

10:23 AM 17/11/2016 ന്യൂഡല്‍ഹി: 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ റദ്ദാക്കാന്‍ ഉദ്ദേശ്യമില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ നോട്ടുകള്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍െറ വിശദീകരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. പുതിയ 2000 രൂപ നോട്ടുകള്‍ ഗുണമേന്മ കുറഞ്ഞതാണെന്നും നിറം ഇളകിപ്പോകുന്നുവെന്നുമുള്ള പരാതികളില്‍ കഴമ്പില്ളെന്നും സര്‍ക്കാര്‍ അറിയിച്ചു. നിറം ഇളകുന്നത് നോട്ടിന്‍െറ സുരക്ഷാസവിശേഷതയുടെ ഭാഗമാണ്. 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണം ഭാവന മാത്രമാണെന്നും Read more about 100, 50 രൂപ നോട്ടുകള്‍ റദ്ദാക്കില്ല -കേന്ദ്രം[…]

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു.

10:11 am 17/11/2016 മോസ്കോ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു. ഐ സി സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. ദക്ഷിണാഫ്രിക്കക്കും ഗാംബിയക്കും ബുറുണ്ടിക്കും പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റവും. ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച്‌ ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ പിന്‍മാറ്റം. സ്വതന്ത്രവും ഔദ്യോഗികവുമായ ഒരു അന്വേഷണ ഏജന്‍സിയായി ഐ.സി.സിയെ കണക്കാക്കാനാവില്ലെന്നും പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുന്ന കോടതി അന്താരാഷ്ട്രസമൂഹത്തിന്‍റെ പ്രതീക്ഷകള്‍ തകിടം മറിച്ചതായുമാണ് റഷ്യന്‍ വിദേശകാര്യ Read more about അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു.[…]

സക്കീർ ഹുസൈൻ കീഴടങ്ങി

10:17 am 17/11/2016 കൊച്ചി: സി.പി.എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. രാവിലെ എട്ടുമണിയോടെ കൊച്ചി പൊലീസ്​ കമ്മീഷണർ ഒാഫീസിലെത്തിയാണ്​ കീഴടങ്ങിയത്​. മാധ്യമങ്ങളെ വെട്ടിച്ച്​ കാർ പാർക്കിങ്ങ്​ ഏരിയയിലൂടെ​ രഹസ്യമായാണ്​ ഒാഫീസിനകത്ത്​ കടന്നത്​. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിങ്കളാഴ്​ച ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ്​ ഒക്​ടോബർ 26നാണ്​ കേസെടുത്തത്​. 22 ദിവസമായി ഒളിവിലായിരുന്നു. സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന Read more about സക്കീർ ഹുസൈൻ കീഴടങ്ങി[…]

നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും.

10:14 am 17/11/2016 ദില്ലി: നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും. തീരുമാനം ചോര്‍ത്തി നല്കിയതിനെക്കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വന്‍മുതലകള്‍ രക്ഷപ്പെട്ടെന്ന് ആരോപിച്ച പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത്. ബിജെപിയുടെ സ്വന്തക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്കിയതു വഴി വന്‍ കുംഭകോണം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എല്ലാ Read more about നോട്ട് അസാധുവാക്കിയെ തീരുമാനത്തെക്കുറിച്ച്‌ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങും.[…]

കുവൈത്ത് പൊലീസിനെതിരെ 617 പരാതികള്‍

10:08 am 17/11/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലീസിനെതിരെയുള്ള പരാതികളില്‍ സ്വദേശി,വിദേശി വ്യത്യാസമില്ലാതെ അന്വേക്ഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.ഈ വര്‍ഷം ഒക്ടോബര്‍ വരെ 617 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. പോലീസ് അധികൃതര്‍ക്ക് എതിരെയുള്ള പരാതികളില്‍ ആഭ്യന്തര മന്ത്രാലയം കൃത്വതയോടെ കൂടിയുള്ള അന്വേഷണം നടത്തി വരുകയാണന്ന് ഔദ്ദ്യേവ്യത്തങ്ങള്‍ അറിയിച്ചു.ഈ വര്‍ഷം പത്ത് മാസത്തിനുള്ളില്‍ 617 പരാതികളാണ് പോലീസിനെതിരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് 2015നെ അപേക്ഷിച്ച്‌ കുറവാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം വരെ 750പരാതികളാണ് ഉണ്ടായിരുന്നത്. പരാതി Read more about കുവൈത്ത് പൊലീസിനെതിരെ 617 പരാതികള്‍[…]

ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവം; 52 കാരന്‍ പിടിയില്‍

10:06 am 17/11/2016 മലപ്പുറം: പൊന്നാനിയില്‍ ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 52 കാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്‍റെ ഡി എന്‍ എ പരിശോധനയുടെ ഫലം പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്..പൊന്നാനി സ്വദേശി മണികണ്ഠനാണ് പൊലീസിന്‍റെ പിടിയിലായത്.

ജോര്‍ജ്ജ് മറഗോസിന് മലയാളി സമൂഹത്തിന്റെ ഫണ്ട് ശേഖരണം

10:05 am 17/11/2016 മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: നാസ്സോ കൗണ്‍ഡി കംട്രോളര്‍ ജോര്‍ജ്ജ് മറഗോസ് 2017 നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൗണ്ടി എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്‍തുണയുമായി കൗണ്‍ഡിയിലെ ഏതാനും മലയാളി സുഹൃത്തുക്കള്‍ ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ നടത്തി. കഴിഞ്ഞ ദിവസം ജെറീക്കോയിലുള്ള കോണ്‍ഡിലോണ്‍ ഹോട്ടലില്‍ നടത്തിയ ഡിന്നര്‍ പരിപാടിക്ക് നാസ്സോ കൗണ്‍ഡി മൈനോറിറ്റി അഫയേഴ്‌സ് അഡൈ്വസറി കമ്മറ്റി അംഗവും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ ജോസ് ജേക്കബ് തെക്കേടം നേതൃത്വം നല്‍കി. Read more about ജോര്‍ജ്ജ് മറഗോസിന് മലയാളി സമൂഹത്തിന്റെ ഫണ്ട് ശേഖരണം[…]

സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്.

10:00 am 17/11/2016 അലേപ്പോയ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. അലേപ്പോയ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. സിറിയ ചോര കൊണ്ട് ചുവന്ന മറ്റൊരു ദിനം കൂടിയാണ് കടന്നുപോയത്. Read more about സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്.[…]

തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് സെമിനാര്‍ ഡിസംബര്‍ 3,4 തീയതികളില്‍ കാനഡയില്‍

10:03 am 17/11/2016 ടൊറന്റോ: വളര്‍ന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളില്‍ തപ്പിത്തടയുമ്പോള്‍ അവരെ നേര്‍വഴി നയിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? ധാര്‍മികമായ വെല്ലുവിളികള്‍ ഉയരുമ്പോള്‍ കുട്ടികളെ നമുക്കു എങ്ങനെ സഹായിക്കാന്‍ സാധിക്കും? ശരീരത്തെക്കുറിച്ചും സെക്‌സ്‌നെകുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കറതീര്‍ന്ന ഒരു ബോധ്യം കുട്ടികള്‍ക്ക് നല്‍കാന്‍ മുതിര്‍ന്നവരും അധ്യാപകരും മാതാപിതാക്കളും എന്തു ചെയ്യണം ? പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ െ്രെകസ്തവബോധ്യം വളര്‍ത്തിയെടുക്കാന്‍ എങ്ങനെ നമുക്കു സാധിക്കും? കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള “ജനെറേഷന്‍ ഗാപ്’ Read more about തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് സെമിനാര്‍ ഡിസംബര്‍ 3,4 തീയതികളില്‍ കാനഡയില്‍[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി രൂപീകരിച്ചു

10:01 am 17/11/2016 ജിമ്മി കണിയാലി ചിക്കാഗോ: മലയാളി അസോസിയേഷന്റെ ഭരണഘടന കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി സംഘടനയുടെ മുന്‍ പ്രസിഡന്റ് ജോസ് കണിയാലി ചെയര്‍മാനായി ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി രൂപീകരിച്ചു. മൗണ്ട് പ്രോസ്പക്ടിലെ സി.എം.എ. ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ബെന്നി വാച്ചാച്ചിറ, റിന്‍സി കുര്യന്‍, ജോര്‍ജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. ഈ കമ്മറ്റി സമയബന്ധിതമായ പരിഷ്ക്കരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ജനറല്‍ബോഡി മുമ്പാകെ സമര്‍പ്പിക്കുകയും Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭരണഘടനാ പരിഷ്ക്കരണ കമ്മറ്റി രൂപീകരിച്ചു[…]