ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും -വീണ ജോർജ് MLA

10:00 am 17/11/2016 ന്യൂയോര്‍ക്ക് :-ആറന്മുളയുടെ പൈതൃകവും സംസ്കാരവും പ്രകൃതീ ഭംഗിയും കോർത്തിയിണക്കിയ ടൂറിസ്റ്റ് പദ്ധതിയുടെ ഫൈനൽ പ്രൊജക്റ്റ് സർക്കാരിന് സമർപ്പിച്ചതായി വീണ ജോർജ് MLA കൈരളിടിവി USA ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാദ്ധ്യമശ്രീ അവാര്‍ഡ് സ്വീകരിക്കാനായി അമേരിക്കയില്‍ എത്തിയ വീണ ജോര്‍ജ് എം.എല്‍.എ. ആറന്മുളയുടെ പ്രകൃതി നശിപ്പിച്ചിട്ട് ആറന്മുളയില്‍ വിമാനാത്താവളം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം ഉണ്ടാകുന്നത് ഇടതുപക്ഷ ഗവൺമെന്റിന്റെ ആഗ്രഹമെന്നും പറഞ്ഞു. Read more about ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും -വീണ ജോർജ് MLA[…]

പ്രവാസികളും ഭാരതാംബയുടെ മക്കള്‍ തന്നെ : ഫോമാ

09:59 am 17/11/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: കള്ളപ്പണവും പണപ്പെരുപ്പവും തടയുന്നതിനായി 2000 രൂപാ നോട്ട് ഇറക്കി, 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട് നടപ്പിലാക്കിയ മോഡി സര്‍ക്കാരിന്റെ ഭരണ പരിഷ്ക്കാരത്തില്‍, നാട്ടിലുള്ളവരെ പോലെ പ്രവാസികളും നട്ടം തിരിയുന്നു. കുറച്ചു കാലത്തേക്കു ബുദ്ധിമുട്ടുണ്ടാകുമെങ്കിലും, കള്ളപ്പണം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താനാകുമെന്നത് ജനങ്ങളെ ഭരണ പരിഷ്ക്കാരത്തോട് പരമാവധി സഹകരിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ കോടിക്കണക്കിനു വിദേശനാണ്യം ഇന്ത്യയിലേക്ക് എത്തിക്കുന്ന, ഒരു പക്ഷെ ഇന്ത്യയുടെ സാമ്പത്തിക ശ്രോതസ് ഉയര്‍ത്തുന്നതില്‍ Read more about പ്രവാസികളും ഭാരതാംബയുടെ മക്കള്‍ തന്നെ : ഫോമാ[…]

എം.ബി. രാജേഷ് എം.പി.യ്ക്കും, വീണ ജോര്‍ജ് എം.എല്‍.എ.യ്ക്കും എം.എ.ജി.എച്ച് സ്വീകരണം നല്‍കുന്നു

09:57 am 17/11/2016 മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: എം.ബി. രാജേഷ് എം.പി., മുന്‍ മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ പത്തനംതിട്ട എം.എല്‍.എ.യുമായ വീണ ജോര്‍ജ് എന്നിവര്‍ക്ക് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ (MAGH) വമ്പിച്ച സ്വീകരണം നല്‍കുന്നു. ഹ്യുസ്റ്റണ്‍ മലയാളികളുടെ തറവാടായ കേരള ഹൗസില്‍ (1415 Packer Ln, Stafford, TX 77477) നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നതെന്ന് MAGH പ്രസിഡന്റ് എബ്രഹാം ഈപ്പന്‍ അറിയിച്ചു. തദവസരത്തില്‍ അസ്സോസിയേഷന്‍ ഭാരവാഹികളെ Read more about എം.ബി. രാജേഷ് എം.പി.യ്ക്കും, വീണ ജോര്‍ജ് എം.എല്‍.എ.യ്ക്കും എം.എ.ജി.എച്ച് സ്വീകരണം നല്‍കുന്നു[…]

ഡൽഹിയിൽ ഭൂചലനം

09:48 AM 17/11/2016 ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന്​ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 4.4 രേഖപ്പെടുത്തിയ കമ്പനമാണ്​ അനുഭവപ്പെട്ടത്​. ഡൽഹി – ഹരിയാന അതിർത്തിയാണ്​ കമ്പനത്തി​െൻറ ഉറവിടമെന്ന്​ ഇന്ത്യൻ മെറ്റെ​േറാളജിക്കൽ ഡിപ്പാർട്ട്​മെൻറ് ​അറിയിച്ചു. 10 കിലോമിറ്റർ വരെ വ്യാപിച്ച കമ്പനമാണ്​ അനുഭവപ്പെട്ടതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവ്വേയും അറിയിച്ചു. ഡൽഹിയിലും ഗാസിയാബാദിലുമാണ്​ കമ്പനം അനുഭവപ്പെട്ടത്​. മറ്റ്​ നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

കൊച്ചിയില്‍ അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് വീണു; അഞ്ച് പേരെ കാണാതായി

09:47 am 17/11/2016 കൊച്ചി: ജീപ്പ് ലോറിക്ക് പിന്നിലിടിച്ച് കായലിലേക്ക് വീണ് അഞ്ച് പേരെ കാണതായി. വൈകുന്നേരം 6.30 ഓടെ കൊച്ചി കുമ്പളംഅരൂര്‍ പാലത്തിലാണ് സംഭവം. ഒമ്പത് പേര്‍ ജീപ്പിലുണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തിക്കയറി. ഡ്രൈവര്‍ ഒഴികെ ബാക്കിയെല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. പനമ്പള്ളി നഗര്‍ ചിത്ര ഡെക്കറേഷനിലെ പന്തല്‍ നിര്‍മാണ തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ജീപ്പ് കായലിലേക്ക് വീണത്. അമിത വേഗതയിലായിരുന്നു ജീപ്പ് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. Read more about കൊച്ചിയില്‍ അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് വീണു; അഞ്ച് പേരെ കാണാതായി[…]

യുഎസില്‍ മുസ്ലിം പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചിഴച്ചു

09:46 am 17/11/2016 ഷിക്കാഗോ: ഇസ്ലാം മതവിശ്വാസിയായ പെണ്‍കുട്ടിക്കു നേര്‍ക്ക് യുഎസില്‍ വംശീയാക്രമണം. സഹപാഠിയായ വിദ്യാര്‍ഥി, പെണ്‍കുട്ടിയുടെ ഹിജാബ് (ശിരോവസ്ത്രം) വലിച്ചു താഴെയിടുകയും മുടി വലിച്ചിഴയ്ക്കുകയും ചെയ്തു. മിനിസോട്ടയിലെ നോര്‍ത്ത്‌ഡേല്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍വച്ച് പിന്നില്‍നിന്നെത്തിയ സഹപാഠി പെണ്‍കുട്ടിയുടെ ഹിജാബ് വലച്ചിഴയ്ക്കുകയായിരുന്നെന്നു കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റു കുട്ടികള്‍ക്കുമുന്നില്‍വച്ചായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് കുട്ടി പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഹിജാബ് ധരിച്ച സ്ത്രീകള്‍ക്കു നേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലും യുഎസില്‍ ആക്രമണം Read more about യുഎസില്‍ മുസ്ലിം പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചിഴച്ചു[…]

ഐക്യ കാഹളം മുഴങ്ങി ; പോള്‍ റയാന്‍ വീണ്ടും സ്പീക്കര്‍

09:34 am 17/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രകടമായ അനൈക്യത്തിനു വിരാമമിട്ടു ഹൗസ് സ്പീക്കറായി വിസ് കോണ്‍സില്‍ നിന്നുളള പ്രതിനിധി പോള്‍ റയാനെ വീണ്ടും ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു. യുഎസ് ഹൗസില്‍ 218 പേരുടെ ഭൂരിപക്ഷമുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി പോള്‍ റയാന്റെ തിരഞ്ഞെടുപ്പ് ജനുവരിയില്‍ ചേരുന്ന പ്രഥമ സമ്മേളനത്തില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്. നിയുക്ത പ്രസിഡന്റ് ട്രംപുമായി തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ നിരന്തര ആശയ സംഘടനത്തില്‍ ഏര്‍പ്പെട്ട Read more about ഐക്യ കാഹളം മുഴങ്ങി ; പോള്‍ റയാന്‍ വീണ്ടും സ്പീക്കര്‍[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ (യൂണിഫൈഡ്) ഡി.എഫ്.ഡബ്‌ള്യു. പ്രൊവിന്‍സ് കെരളപ്പിറവി ആഘോഷിച്ചു

09:33 am 17/11/2016 ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബ്‌ള്യു. പ്രോവിന്‍സ് കേരളപ്പിറവി ആഘോഷിച്ചു. ഡി. എഫ്. ഡബ്‌ള്യു പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില് കൂടിയ പ്രൊവിന്‍സ് സമ്മേളനത്തില്‍ അമേരിക്ക റീജിയന്‍ പ്രസിഡണ്ട് പി. സി. മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന കേരളം ഇന്ന് Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ (യൂണിഫൈഡ്) ഡി.എഫ്.ഡബ്‌ള്യു. പ്രൊവിന്‍സ് കെരളപ്പിറവി ആഘോഷിച്ചു[…]

മാധ്യമ നിയന്ത്രണം സമൂഹത്തിന് ഗുണകരമല്ല -മോദി.

09:30 am 17/11/2016 ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ളെന്നും എന്നാല്‍, അവര്‍ സ്വയം നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്‍െറ മാറ്റങ്ങള്‍ക്കനുസൃതമായ രീതിയില്‍ മാധ്യമങ്ങള്‍ സ്വയം മാറണം. പുറമെനിന്നുള്ള നിയന്ത്രണം വഴി ഗുണപരമായ മാറ്റം സാധ്യമാകില്ളെന്നും മോദി പറഞ്ഞു. തന്‍െറ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി അദ്ദേഹം ഗാന്ധിജിയെയും ഉദ്ധരിച്ചു. ‘‘അനിയന്ത്രിതമായ എഴുത്ത് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗാന്ധിജി Read more about മാധ്യമ നിയന്ത്രണം സമൂഹത്തിന് ഗുണകരമല്ല -മോദി.[…]

മുന്‍ ഡിജിപിക്കു ഡാളസ്സില്‍ സ്വീകരണം .

09:25 am 17/11/2016 – പി.പി. ചെറിയാന്‍ ഡാളസ്: കേരള സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ശക്തമായി നയിച്ച മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ ഡാളസ്സില്‍ വരവേല്‍പ് നല്‍കി. ഡാലസ്സിലുള്ള മലങ്കര കത്തോലിക്ക ഇടവകയുടെ സില്‍വര്‍ ജൂബിലി യോടനുബന്ധിച്ചു നടത്തുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാനാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഡാളസ്സില്‍ സന്ദര്‍ശനം നടത്തുന്നത്. ഡാളസ് എയര്‍പോര്‍ട്ടില്‍ വച്ച് ഇടവകയുടെ വികാരി ഫാദര്‍ ജോസഫ് നെടുമങ്കുഴിയിലാണ് പൂച്ചെണ്ട് നല്‍കി ജേക്കബ് പുന്നൂസിനെ സ്വീകരിച്ചത്. മുപ്പത്തിയെട്ടു വര്‍ഷത്തെ കളങ്ക രഹിതമായ ഔദ്യോഗിക ജീവിതത്തില്‍ Read more about മുന്‍ ഡിജിപിക്കു ഡാളസ്സില്‍ സ്വീകരണം .[…]