റേഷന്‍ കടകള്‍ ഇന്നുമുതല്‍ അടച്ചിടും.

09:17 AM 01/11/2016 തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷന്‍ രംഗം തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന് പുറമെ റേഷന്‍ ഡീലേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവര്‍ അടങ്ങിയ സംയുക്ത സമര സമിതിയാണ് സമരം തുടങ്ങുന്നത്. ചൊവ്വാഴ്ച താലൂക്ക് സപൈ്ള ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം Read more about റേഷന്‍ കടകള്‍ ഇന്നുമുതല്‍ അടച്ചിടും.[…]

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യുദാശ്ശീഹായുടെ തിരുനാള്‍.

09:16 am 01/10/2016 ബീന വള്ളിക്കളം ചിക്കാഗോ: അത്ഭുത പ്രവര്‍ത്തകനും, ക്രിസ്തുശിഷ്യനുമായ വി. യുദാശ്ശീഹായുടെ തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ശിമയോന്റെ തിരുനാള്‍, ജപമാല മാസത്തിന്റെ സമാപന ആഘോഷങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. ഒക്‌ടോബര്‍ 30-നു ഞായറാഴ്ച നടന്ന തിരുനാള്‍ പ്രാര്‍ത്ഥനകളിലും ദിവ്യബലിയിലും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ മാത്യു പന്തലാനിക്കല്‍ എന്നിവരും ദിവ്യബലിയില്‍ കാര്‍മികരായി പങ്കുചേര്‍ന്നു. Read more about ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യുദാശ്ശീഹായുടെ തിരുനാള്‍.[…]

മകന്‍ മരിച്ച കേസില്‍ പിതാവ് ജഗ്ഷീര്‍ സിങ്ങ് കുറ്റക്കാരന്‍, ശിക്ഷ നവംബര്‍ 4 ന്

09:13 am 01/10/2016 പി. പി. ചെറിയാന്‍ ക്യൂന്‍സ് (ന്യുയോര്‍ക്ക്) : നാലു മാസം പ്രായമുളള മകനെ കൊലപ്പെടുത്തിയ കേസില്‍ ക്യൂന്‍സില്‍ നിന്നുളള ജഗ് ഷീര്‍ സിങ്ങ് (28) കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 18 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഈ കേസിന്റെ അവസാന വിധി നവംബര്‍ 4 ന് പ്രഖ്യാപിക്കും. 2014 ഡിസംബര്‍ 20 നായിരുന്ന സംഭവം. നാലു മാസം പ്രായമുളള നവീനെ ഡോക്ടറായ മാതാവ് റീന മല്‍ഹോത്ര ഭര്‍ത്താവ് സിങ്ങിനെ ഏല്‍പ്പിച്ച ശേഷമാണ് Read more about മകന്‍ മരിച്ച കേസില്‍ പിതാവ് ജഗ്ഷീര്‍ സിങ്ങ് കുറ്റക്കാരന്‍, ശിക്ഷ നവംബര്‍ 4 ന്[…]

ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍

09:12 am 01/11/2016 ഫിലഡല്‍ഫിയ: ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം 6.30-നു 20 ഈസ്റ്റ് ചര്‍ച്ച് റോഡിലുള്ള (20 E Church Rd, Elkins Park, PA 19027) ചര്‍ച്ച് ഹാളില്‍ നടക്കും. കേരളത്തില്‍ നിന്നും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനായ പാസ്റ്റര്‍ ടി.ഡി ബാബു ഈ ദിവസങ്ങളിലെ മീറ്റിംഗുകളില്‍ പ്രാസംഗീകനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഡോ. സാബു വര്‍ഗീസ് (215 939 7512), സെക്രട്ടറി ജോര്‍ജ് Read more about ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍[…]

അബുദാബി ഓര്‍മ്മ കേരളപ്പിറവി ആഘോഷം

09::14 pm 01/11/2016 ഓവര്‍സീസ് റെസിഡന്റ് മലയാളി അസോസിയേഷന്‍ അബുദാബി ചാപ്റ്റര്‍ കേരളപ്പിറവി ആഘോഷിച്ചു . പ്രസിഡണ്ട് ശ്രീ ജോഷി കുഴിപ്പാലകേരളപ്പിറവിയുടെചരിത്രമൂല്യങ്ങളെക്കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സംസാരിച്ചു. വേള്‍ഡ് മലയാളി അസോസിയേഷന്‍ അബുദാബി പ്രസിഡണ്ട് ശ്രീ ജോര്‍ജ്‌പ്രോമിത്തൂസ്മുഖ്യാതിഥിതിയാരുന്നു. മാസ്റ്റര്‍ ജോസ് ജോഷി, ശ്രീ അബിഹാന്‍സ് തയ്യില്‍ എന്നിവര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍സ് ആയി പ്രവര്‍ത്തിച്ചു . ഓര്‍മ്മഇന്റര്‍നാഷണല്‍ പ്രസിഡന്റ് ശ്രീ ജോസ് ആറ്റുപുറം, സെക്രട്ടറി ശ്രീ ജോര്‍ജ്‌നടവയല്‍, ട്രെഷറര്‍ ശ്രീ ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് ശ്രി ജോര്‍ജ്ഓലിക്കല്‍ , Read more about അബുദാബി ഓര്‍മ്മ കേരളപ്പിറവി ആഘോഷം[…]

ജിഷ വധം: തുടരന്വേഷണം ആവശ്യ​പ്പെട്ട്​ പിതാവ്​ കോടതിയിൽ

04:26 PM 31/10/2016 കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും. ജിഷവധക്കേസ്​ അന്വേഷണസംഘത്തി​െൻറ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹരജിയിൽ പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച്​ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. പ്രതിയായ അമീറുൽ Read more about ജിഷ വധം: തുടരന്വേഷണം ആവശ്യ​പ്പെട്ട്​ പിതാവ്​ കോടതിയിൽ[…]

ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ.

13:36 PM 31/10/2016 ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ. രാജ്യത്ത്​ ആദ്യമായാണ്​ വനിതകളെ ഇന്ത്യാ– പാക്​ അതിർത്തിയിൽ വിന്യസിക്കുന്നത്​. സഹപ്രവർത്തകരായ സൈനികർക്കൊപ്പം അതീവ ജാ​ഗ്രതയോടെയാണ്​ വനിതകളും ചെയ്​തത്​. അതിർത്തിയിൽ പാക്​ പ്രകോപനം തടുരുന്നതിനാൽ ബി.എസ്​.എഫ്​ ജവാൻമാർക്ക്​ ദീപാവലി അവധി അനുവദിച്ചിരുന്നില്ല. ‘‘ കുടുംബാംഗങ്ങളുമൊരുമിച്ചുള്ള ദീപാവലി ആഘോഷങ്ങളുണ്ടായില്ലെങ്കിലും രാജ്യത്തെ പൗരൻമാർക്ക്​ ദീപങ്ങളുടെ ഉത്സവമാഘോഷിക്കാൻ സുരക്ഷയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ വനിതാ സൈനിക പ്രതികരിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം തങ്ങള്‍ക്കില്ലെന്നും അവർ Read more about ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ.[…]

ഭോപാൽ ഏറ്റുമുട്ടൽ: ദുരൂഹ​മെന്ന്​ കോൺഗ്രസും എ.എ.പിയും

04:00 PM 31/10/2016 ഭോപാൽ: ​ഭോപാലിൽ ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിൽ സംശയം പ്രകടിപ്പിച്ച്​ കോൺഗ്രസും ആം ആദ്​മി പാർട്ടിയും​. ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന്​രക്ഷപെട്ട എട്ട്​ പ്രതികളെ മണിക്കൂറുകൾക്കകം ​ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന്​ മധ്യ​പ്രദേശ്​ പൊലീസ്​ അറിയിച്ചു. ഇക്കാര്യത്തിൽ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച്​ കോൺഗ്രസും ആം ആദ്​മി പാർട്ടിയുമാണ്​ രംഗത്തെത്തിയത്​. ‘അവർ ജയിൽ ചാടിയതാണോ അതോമുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാൻ അനുവദിച്ചതാണോ’ എന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി ദിഗ്​വിജയ്​ സിങ്​ ട്വീറ്റ്​ ചെയ്​തു. ഇതേക്കുറിച്ച്​ Read more about ഭോപാൽ ഏറ്റുമുട്ടൽ: ദുരൂഹ​മെന്ന്​ കോൺഗ്രസും എ.എ.പിയും[…]

ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ

15:02 PM 31/10/2016 ന്യൂഡൽഹി: ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നതായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. വിഷയത്തിൽ ജഡ്ജിമാർ ആശങ്കയിലാണ്. ഫോൺ ചോർത്തൽ തെറ്റായ നടപടിയാണെന്നും അനുവദിക്കാനാവില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി. പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിന് നൽകിയിട്ട് മാസങ്ങളായി. എന്നാൽ, ഇതുവരെ സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് കെജ് രിവാൾ മോദി സർക്കാറിനെതിരെ പുതിയ ആരോപണം Read more about ജഡ്ജിമാരുടെ ഫോണുകൾ കേന്ദ്രസർക്കാർ ചോർത്തുന്നു -കെജ് രിവാൾ[…]

ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ

03:44 PM 31/10/2016 വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷിച്ച് ചരിത്രം തിരുത്തി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ഔദ്യോഗിക ഒാഫീസിൽ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയിൽ തന്‍റെ പിൻഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി. “ഈ വർഷം ഒാവൽ ഒാഫീസിൽ ആദരപൂർവം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്‍റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിൽ യു.എസ് പ്രസിഡന്‍റുമാർ ഈ ആഘോഷം തുടരട്ടെ” Read more about ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ[…]