ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്

02.38 Am 29/10/2016 ഗോഹട്ടി: ഹിമാചൽ പ്രദേശും ഹൈദരാബാദും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാംദിനം കൂട്ടത്തകർച്ച. ആദ്യം ബാറ്റുചെയ്ത ഹിമാചൽ വെറും 36 റൺസിന് ഓൾഔട്ടായപ്പോൾ രണ്ടാമത് ബാറ്റു ചെയ്ത ഹൈദരാബാദും കൂട്ടത്തകർച്ചയെ നേരിട്ടു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 99/7 എന്ന നിലയിലാണ് അവർ. 17 വിക്കറ്റുകളാണ് ഒന്നാം ദിനം വീണത്. ആദ്യം ബാറ്റു ചെയ്ത ഹിമാചൽ നിരയിൽ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. 9 റൺസ് നേടിയ റിഷി ധവാനാണ് ഹിമാചൽ ടോപ് Read more about ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്[…]

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി

02.38 Am 29/10/2016\ ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കി. സൈനിക വക്‌താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുപ്വാരയിലെ മച്ചിലിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികനെ ഭീകരർ പിടികൂടിയത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി നിയന്ത്രണരേഖയിൽ ഉപേക്ഷിച്ചു. തുടർന്ന് ഭീകരർ പാക്കിസ്‌ഥാനിലേക്കു കടന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി സൈനിക വക്‌താവ് അറിയിച്ചു. നിയന്ത്രരേഖ മറികടന്ന് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിൽ രണ്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ, പാക്കിസ്‌ഥാൻ Read more about ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി[…]

മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്

02.37 AM 29/10/2016 ന്യൂഡൽഹി: അന്താരാഷ്ര്‌ട ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കു മലയാളത്തിൽനിന്നു മൂന്നു ചിത്രങ്ങൾ. എം.ബി.പത്മകുമാറിന്റെ രൂപാന്തരം, ജയരാജിന്റെ വീരം, ഡോ: ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയാണ് മലയാളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ. സംവിധായകനും നിർമാതാവുമായ രാജേന്ദ്രസിംഗ് ബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. 230 അപേക്ഷകളിൽനിന്ന് 22 ചിത്രങ്ങളാണ് പനോരമയിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്കൃത ഭാഷയിലുള്ള ചിത്രമായ ഇഷ്‌ടിയാണ് ഗോവയിൽ നടക്കുന്ന 47ാമത് പനോരമയുടെ ഉദ്ഘാടനചിത്രം. ബാഹുബലി, ബാജിറാവു മസ്താനി, എയർലിഫ്റ്റ്, സുൽത്താൻ Read more about മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്[…]

ജോലിയിൽ സ്‌ഥിരനിയമനമില്ല; കോടതി പരിസരത്ത് ബോംബ് വച്ചു

02.36 am 29/10/2016 അലഹബാദ്: അലഹബാദ് ഹൈക്കോടതി പരിസരത്ത് ബോംബ് സ്‌ഥാപിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സന്തോഷ്കുമാർ അഗ്രഹാരി എന്നയാളെ പിടികൂടിയത്. ടിഫിൻ ബോംബ് സ്‌ഥാപിക്കാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. സ്ഫോടക വസ്തുക്കൾ, പെല്ലറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഇയാൾ ബോംബ് നിർമിച്ചത്. 14 വർഷമായി താൻ ചെയ്യുന്ന ജോലിയിൽ സ്‌ഥിരനിയമനം നൽകാത്തതിനെ തുടർന്നാണ് താൻ ബോംബ് വയ്ക്കാൻ നീക്കം നടത്തിയതെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചു. എന്നിരുന്നാലും കോടതി പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പടക്കക്കടയിൽ പൊട്ടിത്തെറി; വഡോദരയിൽ എട്ടു പേർ മരിച്ചു

02.35 am 29/10/2016 ന്യൂഡൽഹി: ഗുജറാത്തിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. വഡോദരയിലെ രുസ്തംപുരയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം ഉടൻ സ്‌ഥലത്തെത്തി തീയണച്ചു. ദീപാവലി പ്രമാണിച്ച് വൻ പടക്കശേഖരമാണ് കടകളിൽ സൂക്ഷിച്ചിരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

നോർത്ത് ഈസ്റ്റിൽ വിജയക്കൊടി പാറിച്ച് അത്ലറ്റിക്കോ

02.34 Am 29/10/2016 ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ചാണ് അത്‌ലറ്റിക്കോ വിജയം കണ്ടത്. 39ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയുടെ ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. നിര്‍മല്‍ ഛേത്രിയുടെ തകര്‍പ്പന്‍ പാസില്‍നിന്നായിരുന്നു അല്‍ഫാരോയുടെ ഗോള്‍. രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ തിരിച്ചടിക്കാന്‍ ആര്‍ത്തുകയറിയപ്പോള്‍ ഫലവും ലഭിച്ചു. 63ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് ഗോള്‍ നേടിയത്. സമനിലക്കുരുക്ക് Read more about നോർത്ത് ഈസ്റ്റിൽ വിജയക്കൊടി പാറിച്ച് അത്ലറ്റിക്കോ[…]

കാഷ്മീരിൽ അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും അറസ്റ്റിൽ

02.23 AM 29/10/2016 ശ്രീനഗർ: അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനുമടക്കം ആറുപേർ ജമ്മു കാഷ്മീരിൽ അറസ്റ്റിൽ. കുൽഗാം ജില്ലയിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രദേശത്ത് ലഷ്കർ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ബടാമലൂ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തെരച്ചിൽ. പിടിയിലായ ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കുപ്വാരയിലെ കർനായിൽനിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്ക് ഭീകരരുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ, കുൽഗാമിലെ വാംപോറയിൽ ഹിസ്ബുൾ മുജാഹുദീൻ ഭീകരൻ Read more about കാഷ്മീരിൽ അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും അറസ്റ്റിൽ[…]

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ മുഖത്തിന് കുത്തി

02.31 AM 29/10/2016 ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മുഖത്ത് കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ കോയമ്പേടിലാണു സംഭവം. ഇവിടുത്തെ ബസ് ടെർമിനലിൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ പ്രദേശവാസികളുടെ സഹായത്തോടെ അക്രമിയെ പിടികൂടി. മൂന്നു വർഷം മുമ്പ് ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നതായും അന്നുതൊട്ട് താൻ നടത്തിയ പ്രണയാഭ്യർഥനകൾ നിരസിച്ചതാണ് അക്രമത്തിനു കാരണമെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി. 32കാരനായ അക്രമിയെ കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.

രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ

02.30 Am 29/10/2016 ജംഷഡ്പുർ: ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിന് അരികെ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 207 റൺസ് പിന്തുടരുന്ന ഛത്തിസ്ഗഡ് രണ്ടാംദിനം കളി നിർത്തുമ്പോൾ 179/9 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഛത്തിസ്ഗഡിന് ലീഡ് നേടാൻ 29 റൺസ് കൂടി വേണം. കെ. മോനിഷിന്റെയും ഇഖ്ബാൽ അബ്ദുള്ളയുടെയും മികച്ച ബൗളിംഗാണ് ഛത്തിസ്ഗഡിനെ തകർത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. 37 റൺസ് നേടിയ അഭിമന്യു ചൗഹാനാണ് Read more about രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ[…]

രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്

02.29 Am 29/10/2016 ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തി രത്തൻ ടാറ്റയെ പോസിക്യൂട്ട് ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ ഇടപാടുകളിൽ നാലു വലിയ ക്രിമിനൽ കുറ്റങ്ങൾ രത്തൻ ടാറ്റ ചെയ്തതായും സ്വാമി കത്തിൽ ആരോപിക്കുന്നു. ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയതിനു പിന്നാലെയാണ് മോദിക്കു കത്തെഴുതുന്നത്. മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം ഇതേവരെ പുറത്തുവിട്ടിട്ടില്ല. 2012ലാണ് മിസ്ത്രി Read more about രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്[…]