ജെ.എൻ.യുവിൽ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ

08:54 AM 26/10/2016 ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ഹോസ്റ്റലിൽ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂർ സ്വദേശി ജെ.ആർ. ഫിലമോൻ ചിരു എന്ന വിദ്യാർഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്‌തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാഴ്​ച്ച മുമ്പ്​ നജീബ്​ അഹമ്മദ്​ എന്ന ജെ.എൻ.യുവിലെ ഒന്നാം വർഷ ബയോടെക്​നോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിയെ കാണാതായിരുന്നു.

ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന്

09:51 AM 26/10/2016 റാഞ്ചി: പരമ്പരയിലെ നാലാം ഏകദിനത്തിന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിനെതിരെ ബുധനാഴ്ച ടോസിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ കണക്കുകളില്‍ കളി ഇന്ത്യന്‍ വരുതിയിലാണ്. പോരാത്തതിന് നാലാം നമ്പറിലിറങ്ങി ഫോം തിരിച്ചുപിടിച്ചതിന്‍െറ ആത്മവിശ്വാസവും. ഇന്ന് ജയിച്ചാല്‍ പരമ്പര നേരത്തേ സ്വന്തമാക്കാമെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു കളികളുടെ പരമ്പരയില്‍ 2-1ന് ധോണിയും കൂട്ടരുമാണ് മുന്നില്‍. ആദ്യ ഏകദിനം അനായാസം ജയിച്ച ടീം രണ്ടാം ഏകദിനത്തില്‍ ആറു റണ്‍സകലെ ഇടറിവീണപ്പോള്‍ ഏറെ പഴികേട്ടത് ക്യാപ്റ്റന്‍ ധോണിയായിരുന്നു. അതിവേഗത്തില്‍ Read more about ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന്[…]

റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി

09:50 am 26/10/2016 തിരുവനന്തപുരം: റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ തിരുത്താനുള്ള അവസാന തീയതി നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിലെ ആക്ഷേപങ്ങളും അവകാശവാദങ്ങളും ഒക്ടോബര്‍ 30 വരെ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനിടയില്‍ വരുന്ന അവധി ദിവസങ്ങളിലും താലൂക്ക് സപൈ്ള ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വില്ളേജ് ഓഫിസുകളിലും താലൂക്ക് സപൈ്ള ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫിസ് Read more about റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി[…]

മാവോവാദി ഏറ്റുമുട്ടല്‍: മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

09:45 am 26/10/2016 വിജയവാഡ: ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ തിങ്കളാഴ്ച സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച മാവോവാദികളുടെ എണ്ണം 27 ആയി. പൊലീസിന്‍െറ ഗ്രേഹണ്ട് സേനയിലെ കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. അദ്ദേഹത്തിന്‍െറ മകന്‍ മുന്നയടക്കം 14 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആന്ധ്ര- ഒഡിഷ സുരക്ഷാസേനയുടെ സംയുക്ത തിരച്ചിലില്‍ ഒഡിഷയിലെ മല്‍കാങ്കിരി ജില്ലയിലെ രാംഗുര്‍ഹയിലാണ് തിങ്കളാഴ്ച രാവിലെ Read more about മാവോവാദി ഏറ്റുമുട്ടല്‍: മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു[…]

നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും

09:44 am 26/10/2016 തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ജയിലില്‍നിന്ന് ഫോണില്‍ വിളിച്ചവരില്‍ അഭിഭാഷകരും ബിസിനസ് പ്രമുഖരും ഗുണ്ടാനേതാക്കളും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്തെിയത്. രാജസ്ഥാന്‍, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് എടുത്ത സിം കാര്‍ഡുകളാണ് നിസാം ജയിലില്‍ ഉപയോഗിച്ചത്. ഇതാകട്ടെ പത്ത് ഫോണുകളില്‍ ഉപയോഗിച്ചതായി തെളിഞ്ഞു. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണുകളാണെങ്കില്‍ ആറോ ഏഴോ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ടാകാം. 2012 മുതല്‍ ഈ Read more about നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും[…]

മുൻ ബ്രസീല്‍ ക്യാപ്റ്റൻ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

09:28 am 26/10/2016 റിയോ ഡെ ജനീറോ: ബ്രസീല്‍ ഫുട്ബാളിലെ സുവര്‍ണ സംഘത്തിന്‍െറ പടനായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ (72) അന്തരിച്ചു. റിയോ ഡെ ജനീറോയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1970 ലോകകപ്പ് ചാമ്പ്യന്‍ ടീമിന്‍െറ നായകനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോയെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്‍െറ ഉടമയെന്ന നിലയിലാണ് ഫുട്ബാള്‍ ലോകം ഇന്നും ഓര്‍ക്കുന്നത്. ഇറ്റലിക്കെതിരായ കലാശപ്പോരാട്ടത്തിന്‍െറ 86ാം മിനിറ്റില്‍ പെലെയുടെ ക്രോസില്‍ പിറന്നതായിരുന്നു ആ ചരിത്ര ഗോള്‍. പെലെ, ബ്രിട്ടോ, ജെഴ്സീന്യോ, റിവലിന്യോ എന്നിവരടങ്ങിയ Read more about മുൻ ബ്രസീല്‍ ക്യാപ്റ്റൻ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു[…]

മരുന്നില്‍നിന്ന് അലര്‍ജി; കരുണാനിധിക്ക് വിശ്രമം

09:27 am 26/10/2016 ചെന്നൈ: മരുന്നില്‍നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. ദിവസവും കഴിക്കുന്ന മരുന്ന് ഉപയോഗിച്ചതില്‍നിന്നാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ കരുണാനിധി സന്ദര്‍ശകരെ സ്വീകരിക്കില്ളെന്ന് ഡി.എം.കെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗോപാലപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ളെന്നാണ് അറിയുന്നത്. 93 വയസ്സുള്ള ദ്രാവിഡ രാഷ്ട്രീയത്തിലെ തലൈവര്‍ ചക്രക്കസേരയിലാണ് സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന നട്ടെല്ല് ശസ്ത്രക്രിയയത്തെുടര്‍ന്ന് ദിനംപ്രതി മരുന്നു കഴിച്ചുവരുകയാണ്.

വടശേരിക്കര സംഗമം വാര്‍ഷിക യോഗം 2016 ഒക്ടോബര്‍ 29 -ന് ശനിയാഴ്ച

09:24 am 26/10/2016 Picture ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോര്‍ക്കിന്റെ 2016 -ലെ കുടുംബ സംഗമവും അത്താഴ വിരുന്നും ഒക്ടോബര്‍ 29-നു ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്ക് ക്യുന്‍സ് , ഗ്ലെനോക്‌സിലുള്ള സന്തൂര്‍ റെസ്‌റ്റോറന്റില്‍ വെച്ച് (സന്തൂര്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ് (257-05 Union Turnpike, GLEN OAKS , NEW YORK, 11004, Tel: 718-343-3939)നടത്തുവാന്‍ തീരുമാനിച്ചു ഈവര്‍ഷത്തെ കുടുംബ സംഗമം വര്‍ണോജ്വലമാക്കുവാന്‍ ബഹുവിധ മനസികോല്ലാസ പരിപാടികളണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത് . പ്രശസ്ത ഗായകന്‍ Read more about വടശേരിക്കര സംഗമം വാര്‍ഷിക യോഗം 2016 ഒക്ടോബര്‍ 29 -ന് ശനിയാഴ്ച[…]

നേരിന്റെ പൊരുള്‍ നേരത്തെ അറിയിച്ച് കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ്

09:22 am 26/10/2016 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ അവബോധവും ജനാധിപത്യദര്‍ശനങ്ങളും വിളിച്ചോതുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദ പരമ്പരയ്ക്ക് “കല’ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ നാന്ദികുറിച്ചു. വൈജ്ഞാനിക രംഗത്തെ ശാക്തീകരണത്തിനായി “കല’ നടത്തുന്ന സംരംഭങ്ങളുടെ ഭാഗമായാണ് യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് മലയാളത്തില്‍ സംഘടിപ്പിച്ചത്. മതനേതാക്കളും മാധ്യമ പ്രവര്‍ത്തകരും, പൗരസമൂഹവും തിങ്ങിനിറഞ്ഞ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ നയങ്ങളേയും നിയമസംവിധാനത്തേയും നികുതിവ്യവസ്ഥകളേയും സംബന്ധിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യശരങ്ങള്‍ക്ക് തങ്ങളുടെ അറിവിന്റേയും മുന്നൊരുക്കത്തിന്റേയും Read more about നേരിന്റെ പൊരുള്‍ നേരത്തെ അറിയിച്ച് കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ്[…]

സണ്ണിവെയില്‍ എന്‍.എസ്.എസ് കരയോഗം രൂപീകരിച്ചു

09:20 am 26/10/2016 സണ്ണിവെയില്‍, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഭാഗമായി സണ്ണിവെയില്‍ കരയോഗം രൂപീകരിച്ചു. കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഒക്ടോബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സണ്ണിവെയില്‍ ഒര്‍ട്ടേഗ പാര്‍ക്ക് ഹാളില്‍ വച്ച് നടന്നു. ഈ കരയോഗത്തില്‍ വാര്‍ഷിക വരിസംഖ്യ നല്‍കിയ 74 അംഗങ്ങള്‍ നിലവില്‍ ഉണ്ട്. കാലിഫോര്‍ണിയയില്‍ അംഗങ്ങളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നതിനാല്‍ ചെറിയ കരയോഗങ്ങള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കല്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍.എസ്.എസ് Read more about സണ്ണിവെയില്‍ എന്‍.എസ്.എസ് കരയോഗം രൂപീകരിച്ചു[…]