ദാസ് മോന്‍ മുതലക്കുഴിയില്‍ സിഡ്‌നിയില്‍ നിര്യാതനായി

09:38 nam 27/10/2016 സിഡ്‌നി .. സിഡ്‌നി ക്യാമ്പല്‍ ടൗണില്‍ താമസിക്കുന്ന പാലക്കാട് കഴമ്പഴിപ്പുറം മുതലക്കുഴിയില്‍ജോസഫിന്റെ മകന്‍ ദാസ് മോന്‍ ( 43 ), അര്‍ബുദത്തെ തുടര്‍ന്ന് ഇന്നലെ ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു.പിതാവ് ജോസഫ് നാട്ടില്‍ നിന്നും ഇവിടെ എത്തിയതിന് ശേഷം ശവസംസ്കാരം പിന്നീട് ഓസ്‌ട്രേലിയായില്‍ നടക്കും. മരിച്ച ദാസ് മോന്റെ സഹോദരന്‍ ഓസ്‌ട്രേലിയായില്‍ തന്നെയാണ് ഉള്ളത്. ഭാര്യ സബീന തൊടുപുഴ നടുക്കണ്ടം തുമ്പുകല്‍ വീട്ടിലെയാണ്.സബീന ക്യാമ്പല്‍ ടൗണില്‍ കമ്യൂണിറ്റി നേഴ്‌സായി ജോലി ചെയ്തുവരുന്നു. മക്കള്‍ ആഗ്‌നസ് Read more about ദാസ് മോന്‍ മുതലക്കുഴിയില്‍ സിഡ്‌നിയില്‍ നിര്യാതനായി[…]

അമേരിക്കന്‍ വസന്തോത്സവം 2016- ജൂണിയര്‍ കലാഭവന്‍ മണി അമേരിക്കയിലേക്ക്

09:36 am 28/10/2016 ഷിക്കാഗോ: നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അമേരിക്കന്‍ മലയാളി മനസ്സുകളിലേക്ക് മണ്ണിന്റെ മണമുള്ള വിവിധതരം കലാപരിപാടികളുമായി കേരളത്തിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന “അമേരിക്കന്‍ വസന്തോത്സവം- 2016′ എത്തുന്നു. മ്യൂസിക്, ഡാന്‍സ്, മിമിക്‌സ് എന്നിവ അരങ്ങേറുന്ന പരിപാടിയില്‍ ജൂണിയര്‍ കലാഭവന്‍ മണി മുഖ്യ ആകര്‍ഷണകേന്ദ്രമാണ്. മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുതരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് (732 762 2348), മനോജ് (646 416 0259).

ഇന്ത്യന്‍ അമേരിക്കന്‍ പൗരന്‍ പാര്‍ത് പട്ടേലിന് ആദരജ്ഞലികള്‍ അര്‍പ്പിച്ച് പൊലീസ് പരേഡ്

09:33 am 28/10/2016 – പി.പി. ചെറിയാന്‍ ന്യൂജഴ്‌സി : അപൂര്‍വ്വ കാന്‍സര്‍ രോഗം മൂലം മരണമടഞ്ഞ ഒമ്പത് വയസുകാരന്‍ പാര്‍ത് പട്ടേലിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ന്യുജഴ്‌സി സിറ്റി പൊലീസ് പരേഡ് സംഘടിപ്പിച്ചു. രണ്ടു വര്‍ഷമായി എല്ലിനെ ബാധിക്കുന്ന സര്‍ക്കോമ എന്ന കാന്‍സര്‍ രോഗം മൂലം കിടപ്പിലായിരുന്ന പാര്‍ത് പട്ടേല്‍ ഒക്ടോബര്‍ 22നാണ് മരണമടഞ്ഞത്. ജഴ്‌സി സിറ്റിയിലെ ആല്‍ഫ്രഡ് സംഫല്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പട്ടേല്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. Read more about ഇന്ത്യന്‍ അമേരിക്കന്‍ പൗരന്‍ പാര്‍ത് പട്ടേലിന് ആദരജ്ഞലികള്‍ അര്‍പ്പിച്ച് പൊലീസ് പരേഡ്[…]

അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്

10:47 AM 26/10/2016 ലണ്ടൻ: അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്. ബിയാറ്റിയുടെ ‘ദ സെൽ ഔട്ട്’ എന്ന നോവലിനാണ് പുരസ്ക്കാരം. ഇംഗ്ളീഷ് ഭാഷയിലുള്ള സാഹിത്യ കൃതികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കർ പ്രൈസ് ആദ്യമായാണ് അമേരിക്കൻ സാഹിത്യകാരന് ലഭിക്കുന്നത്. ‘ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിതായ രീതിയിൽ തമാശയുള്ളതും’ എന്നാണ് ജൂറി അംഗങ്ങൾ കൃതിയെ വിശേഷിപ്പിച്ചത്. ബിയാറ്റി തന്‍റെ ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ച് എഴുതുന്ന നോവലിൽ ഊന്നൽ നൽകുന്നത് വംശീയമായ സമത്വത്തെക്കുറിച്ചാണെന്നും ജൂറി വ്യക്തമാക്കി. 155 Read more about അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്[…]

മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ.

09:13 AM 26/10/2016 തൃശൂർ: മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ. ബാലകൃഷ്ണൻ കോൺഗ്രസിന്റെ ശാപമെന്നും മകളെ മേയറാക്കാൻ ഗാന്ധി ഘാതകരുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപിക്കുന്ന പോസ്റ്റർ ജനാധിപത്യ ഐ ഗ്രൂപ്പിന്റെ പേരിലാണ്. വിജയത്തിന്റെ കൊടുമുടി കയറിയെന്ന് തോന്നിയാൽ പിന്നെ നേതാക്കൾ സ്വയം വിരമിക്കണമെന്ന എ കെ. ആന്റണിയുടെ വാക്കുകളും പോസ്റ്ററിലുണ്ട്​. ഡി.സി.സി പ്രസിഡന്റാവാൻ സി.എൻ. സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾക്കിടക്കാണ് പോസ്റ്ററുകൾ നിരന്നത്. സി.എൻ ഐ ഗ്രൂപ്പുകാരനാണ്. എന്നാൽ തൃശൂരിൽ ഐ ഗ്രൂപ്പ് Read more about മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ.[…]

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍

10:09 am 26/10/2016 അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത് നായക വേഷത്തില്‍ അഭിനയിക്കുന്ന ‘ശിവായ്’ യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ശിവായ് എന്ന പര്‍വതാരോഹകനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് പുത്തന്‍ ട്രെയ്‌ലര്‍. സന്ദീപ് ശ്രീവാസ്തവയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഗിരീഷ് കര്‍ണാട്, സൗരഭ് ശുക്ല, സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വിഷ്വൽ ഇഫക്ട്സിനും ആക്‌ഷനും പ്രാധാന്യം നൽകിയാണ് ചിത്രം Read more about കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍[…]

രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു

10:00 am 26/10/2016 ന്യൂഡൽഹി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസം 1.5 ലക്ഷം രൂപയിൽ നിന്നും രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി സർക്കാർ ഉയർത്തി. കാബിനറ്റ് സെക്രട്ടറി ഇന്ത്യൻ പ്രസിഡന്‍റിനേക്കാൾ അധികം ശമ്പളം വാങ്ങുന്നെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ കാബിനറ്റ് സെക്രട്ടറി പ്രസിഡന്റിനേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്നുണ്ട്. ഇതോടെ നിലവിലെ ശമ്പളത്തിൽ Read more about രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു[…]

ഐഒസി സമരം ഒത്തുതീര്‍പ്പായി

09:59 am 26/10/2016 തിരുവനന്തപുരം: ഐഒസി സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി സി കെ ശശീന്ദ്രനുമായി ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ചര്‍ച്ചയിലെ തീരുമാന പ്രകാരം ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ മാറ്റിവെച്ചു. ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തി വരുന്ന നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഐഒസിയുടെ മിക്ക പമ്പുകളിലെയും സ്റ്റോക്ക് തീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ Read more about ഐഒസി സമരം ഒത്തുതീര്‍പ്പായി[…]

പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

09:58 am 26/10/2016 ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. പ്രത്യേക സംഘത്തിന്റ നേതൃത്വത്തിലാകും പക്ഷിപ്പനി ബാധിച്ച താറാവുകളെ വേർതിരിച്ച് കൊല്ലുക. അസുഖം ബാധിച്ച് ചാകുന്ന താറാവുകളേയും ശാസ്ത്രീയമായി മറവ് ചെയ്യും. പ്രധാനമായി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാൻ സാധ്യത ഉള്ളതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ തുടരുകയാണ്. താറാവുകളെ കടത്തുന്നത് ജില്ലയിൽ പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി Read more about പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും[…]

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: മേയറാവാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍

09:56 am 26/10/2016 വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റിലെ കാന്‍േറാണ്‍ നഗരത്തില്‍ മേയറായി മത്സരിച്ച് ജയിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ഒരുങ്ങുന്നു. റാഞ്ചിയില്‍ ജനിച്ചു പിന്നീട് അമേരിക്കയിലേക്ക് ചേക്കേറിയ ഡോ. സയ്യിദ് താജാണ് പുതിയ മത്സരത്തിന് ഒരുങ്ങുന്നത്. റാഞ്ചിയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ സയ്യിദ് ശിഹാബുദ്ദീന്‍െറ സഹോദരനാണ് ഇയാള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഡിട്രോയിറ്റിന്‍െറ അതിര്‍ത്തി പട്ടണമാണ് കാന്‍റണ്‍. നിലവില്‍ റിപ്പബ്ളിക്ക് പാര്‍ട്ടിയാണ് ഇവിടം ഭരിക്കുന്നത്. നാലു വര്‍ഷംമുമ്പ് അമേരിക്കയിലെ ജനപ്രതിനിധി Read more about അമേരിക്കന്‍ തെരഞ്ഞെടുപ്പ്: മേയറാവാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍[…]