എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

10:00 am 27/10/2016 – സി.എസ് ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നു. ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ മുഖ്യ പ്രാസംഗീകരായി റവ. ജയ്‌സണ്‍ തോമസ് (സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, യോങ്കേഴ്‌സ്), എബി ചെറിയാന്‍ (റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് വചനപ്രഘോഷണം നടത്തുന്നത്. ഒക്‌ടോബര്‍ 28-നു വെള്ളി, 30 ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന യോഗങ്ങളില്‍ റവ. ജയ്‌സണ്‍ Read more about എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍[…]

കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ് പ്രവാസി ചാനലില്‍ ഞായറാഴ്ച

09:57 am 27/10/2016 ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത “കല’ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 30-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവാസി ചാനല്‍ സംപ്രേഷണം ചെയ്യുന്നതാണ്. സന്ദര്‍ശിക്കുക: pravasichannel.com

ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു

09:49 am 27/10/2016 ഷിക്കാഗോ: ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഷിക്കാഗോയില്‍ നിന്നുള്ള ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഷിക്കാഗോയിലെ സാമൂഹ്യ രംഗത്ത് വിവിധ മേഖലകളില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് പുതിയ റീജന്റെ വൈസ് പ്രസിഡന്റായ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്. യുണൈറ്റഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സംഘടനാ രംഗത്ത് മികവു പുലര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് അലുംമ്‌നി അസോസിയേഷന്‍ Read more about ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു[…]

മുന്‍കാല നേതൃത്വങ്ങള്‍ക്ക് ആദരവുമായി ചിക്കാഗോ കെ.സി.എസ്.

09:48 am 28/10/2016 ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെട്ട നേതൃസംഗമം തോമസ് ചാഴികാടന്‍ എക്‌സ്.എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. സേക്രട്ട് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്ത്, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നേതൃസംഗമം കണ്‍വീനര്‍ ജോര്‍ജ് നെല്ലാമറ്റം എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സമ്മേളനത്തില്‍ വെച്ച് 1983 മുതല്‍ 2016 വരെ Read more about മുന്‍കാല നേതൃത്വങ്ങള്‍ക്ക് ആദരവുമായി ചിക്കാഗോ കെ.സി.എസ്.[…]

സൂസന്‍ (55) കലിഫോര്‍ണിയായില്‍ നിര്യാതയായി

09:56 am 28/10/2016 തിരുവനന്തപുരം:ജവാഹര്‍ നഗര്‍ കൊല്ലം വാരിയേത്ത് രാജീവ് ഐസക്കിന്റെ ഭാര്യ സൂസന്‍ (55) കലിഫോര്‍ണിയായില്‍ നിര്യാതയായി. സംസ്കാരം പിന്നീട് അവിടെ. പുത്തന്‍കാവ് തലക്കോട് പരേതനായ മാത്യു ഏബ്രഹാമിന്റെ മകളാണ്. മകന്‍: വരുണ്‍ ഐസക് (വാഷിങ്ടണ്‍).

ഓര്‍മ്മ’ ഹിലരിയ്ക്കുവേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു

09:48 am 28/10/2016 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ്മ) നേതൃത്വം കൊടുക്കുന്ന ഇലക്ഷന്‍ കാമ്പയിനില്‍ പത്ത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫിലാഡല്‍ഫിയായില്‍ കുടിയേറി അമേരിക്കന്‍ പൗരന്മാരായവര്‍ ഹിലരി ക്ലിന്‍ന്റനെ പിന്തുണച്ചു കൊണ്ട് റാലി സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 29, ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2-മുതല്‍ 4-വരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഗ്രൗണ്‍ടില്‍ (10197 Northeast Ave, Philadelphia, PA 19116) നിന്നാണ് റാലി ആരംഭിക്കുക. തുടര്‍ന്ന് Read more about ഓര്‍മ്മ’ ഹിലരിയ്ക്കുവേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു[…]

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3-ന്

09:44 am 28/10/2016 അപ്പച്ചന്‍ കണ്ണന്‍ചിറ പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്കായി രൂപത ലഭിച്ചതിന്റെ ആഹ്‌ളാദം സഭാ മക്കളുമായി പങ്കിടുന്നതിനും,നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുന്നതിനും ആയി കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യു കെ യില്‍ എത്തുന്നു.നവംബര്‍ 3 നു വ്യാഴാഴ്ച ഉച്ചക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വന്നെത്തുന്ന സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെ ആതിഥേയ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവ്,വികാരി ജനറാള്‍ Read more about കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി യു കെ സന്ദര്‍ശിക്കുന്നു; സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം കൃതജ്ഞതാബലി അര്‍പ്പണം നവംബര്‍ 3-ന്[…]

ഹൈകോടതിക്ക് മുന്നിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം

09:44 am 27/10/2016 തിരുവനന്തപുരം: ഹൈകോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദിനെയാണ് അന്വേഷണ കമീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ജൂലൈ 20നാണ് ഹൈകോടതിയുടെ വടക്കേ ഗേറ്റിനുമുന്നില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1952ലെ കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമായിരിക്കും അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവ് കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്‌ളെന്ന് Read more about ഹൈകോടതിക്ക് മുന്നിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം[…]

നാഷണല്‍ ജ്യോഗ്രഫികിന്റെ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

09:39 am 28/10/2016 ഇസ്ലാമാബാദ്: നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ കവര്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ ഷര്‍ബത് ഗുല അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ഇവരെ അറസ്റ്റ് ചെയ്തത്. പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ വ്യാജമായി ഉണ്ടാക്കിയതായും ഇതോടെ ഇരട്ടപപൗരത്വം നേടിയെടുത്തതായും എഫ്‌ഐഎ അറിയിച്ചു. 1984ല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയം നാഷനല്‍ ജ്യോഗ്രഫിക് ഫൊട്ടോഗ്രഫര്‍ സ്റ്റീവ് മക്കറിയാണ് ഷാര്‍ബദ് ഗുലയുടെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത്. പച്ച കണ്ണുകളായിരുന്നു Read more about നാഷണല്‍ ജ്യോഗ്രഫികിന്റെ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ പാക്കിസ്ഥാനില്‍ അറസ്റ്റില്‍[…]

കൈരളിറ്റിവിയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഇലക്ഷന്‍ ഡിബേറ്റ് ഈ ഞായറാഴ്ച

09:38 am 27/10/2016 Picture കൈരളിറ്റിവിയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഇലക്ഷന്‍ ഡിബേറ്റ് ഈ ഞായറാഴ്ച കേരള സെന്റലില്‍ (1824 FAIRFAX ST ELMONT NY )4 പിഎം ന് പ്രധാ നപ്പെട്ട റിപ്പബ്ലിക് ഡെമോക്രാറ്റിക് നേതാക്കള്‍ പങ്കെടുക്കുന്നു ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇമെയിലിലോ ഫോണിലോ ബന്ധപെടുക BINUTHOMAS @MSN .COM 516 322 3919 EM സ്റ്റീഫന്‍ 5163582000 അമേരിക്കന്‍ മലയാളീ പുതിയ തലമുറയിലെ നേതാക്കള്‍ ഈ ടിബറ്റില്‍ പങ്കെടുക്കുന്നു Read more about കൈരളിറ്റിവിയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഇലക്ഷന്‍ ഡിബേറ്റ് ഈ ഞായറാഴ്ച[…]