സാന്റീന സഖ്യം വീണ്ടും വരുന്നു

10:46 am 27/10/2016 ദില്ലി: സാനിയ മിർസയും മാർട്ടീന ഹിംഗിസും വീണ്ടും ഒന്നിക്കുന്നു. ഡബ്ല്യുടിഎ ഫൈനൽസ് കിരീടം നിലനിർത്താണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് ലോക ഒന്നാം നമ്പർ ജോഡിയായ ഇരുവരും വേർപിരിഞ്ഞത്. ഡബ്ല്യുടിഎ ഫൈനൽസിൽ സാനിയ-ഹിംഗിസ് സഖ്യം രണ്ടാം സീഡാണ്. ഫ്രാൻസിന്റെ കരോലിന ഗാർസ്യ-ക്രിസ്റ്റീന മ്ലാഡെനോവിച് സഖ്യമാണ് ഒന്നാം സീഡ്. ആദ്യ റൗണ്ടിൽ ആറാം സീഡ് യുംഗ്ജാൻ ചാൻ-ഹാവോചിംഗ് ചാൻ ടീമിനെയാണ് സാനിയ-ഹിംഗിസ് സഖ്യം നേരിടുക. തുടര്‍ച്ചയായി 41 മത്സരങ്ങള്‍ ജയിച്ച് റെക്കോര്‍ഡിട്ട സാനിയ ഹിംഗിസ് Read more about സാന്റീന സഖ്യം വീണ്ടും വരുന്നു[…]

പാക് ബാലികയുടെ ചികിത്സക്ക് യു.എസ് വിസ അനുവദിച്ചു

10:44 am 27/10/2016 ഇസ്ലാമാബാദ്: മോര്‍ക്വിയോ സിന്‍ഡ്രോം എന്ന ഗുരുതര ജനിതക രോഗം ബാധിച്ച പാക്ബാലിക മറിയയുടെ ചികിത്സക്ക് ഒടുവില്‍ പാകിസ്താനിലെ യു.എസ് എംബസി വിസ അനുവദിച്ചു. ചൊവ്വാഴ്ചയാണ് മറിയക്കും പിതാവ് ഷാഹിദുല്ലക്കും മാതാവിനും ചികിത്സക്കായി യു.എസിലേക്ക് പോവാന്‍ എംബസി വിസ നല്‍കിയത്. ഇക്കാര്യത്തില്‍ സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഷാഹിദുല്ല നന്ദി പറഞ്ഞു. റാവല്‍പിണ്ടിയില്‍ കമ്പിളിക്കച്ചവടം നടത്തുകയാണ് ഷാഹിദുല്ല. രണ്ടുതവണ അപേക്ഷിച്ചിട്ടും കുടുംബം യു.എസില്‍ സ്ഥിരതാമസമാക്കുമെന്ന് പേടിച്ച് അധികൃതര്‍ വിസ നല്‍കിയിരുന്നില്ല. പിന്നീട് സാമൂഹിക മാധ്യമങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും Read more about പാക് ബാലികയുടെ ചികിത്സക്ക് യു.എസ് വിസ അനുവദിച്ചു[…]

സച്ചിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകന്‍

10:37 am 27/10/2016 സച്ചി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്‍ത സിനിമ. അതേസമയം ദിലീപിന്റെയും ബിജു മേനോന്റെയും സിനിമകളുടെ തിരക്കഥാരചനയുടെ തിരക്കിലാണ് ഇപ്പോള്‍ സച്ചി. ദിലീപ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. ബിജു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷാഫിയും.

ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; ജാഗ്രത നിർദേശം

10:35 AM 27/10/2016 ന്യൂഡൽഹി∙ ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരം ലക്ഷ്യമാക്കിയാണ് കെന്റിന്റെ സഞ്ചാരം. കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളിലെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാൽ, ബംഗാൾ ഉൾക്കടലിൽ ശക്തിയാർജിക്കുന്ന ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കില്ലെന്നു നിഗമനം. ചുഴലിക്കാറ്റ് കടലിൽത്തന്നെ ദുർബലമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട അറിയിപ്പിൽ വിശദീകരിച്ചു. തീരത്തോട് അടുക്കുമ്പോഴേക്ക് കാറ്റിന്റെ വേഗം 45 മുതല്‍ മുതല്‍ Read more about ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; ജാഗ്രത നിർദേശം[…]

ജേക്കബ് തോമസിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

10:32 am 27/10/2016 തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ സിബിഐ സത്യവാങ്മൂലത്തെ ചൊല്ലി ബിജെപിയില്‍ തര്‍ക്കവും ആശയക്കുഴപ്പവും. മാണിയെയും വെള്ളാപ്പള്ളിയെയും പ്രീതിപ്പെടുത്താനുള്ള നീക്കമാണോയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ സംശയം. അതേസമയം സിബിഐ നടപടിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. ജേക്കബ് തോമസിനെതിരായ സര്‍വ്വീസ് ചട്ടലംഘനകേസിനെ ചൊല്ലി സര്‍ക്കാര്‍ സിബിഐ പോര് മുറുകുന്നതിനിടെയാണ് പ്രശ്‌നം ബിജെപിയിലും ചര്‍ച്ചയാകുന്നത്. മാറാട് അടക്കമുള്ള പ്രമാദ കേസുകളില്‍ വിമുഖത കാണിക്കുന്ന സിബിഐ സര്‍വ്വീസ് ചട്ടലംഘന കേസില്‍ കാണിച്ച താല്പര്യം Read more about ജേക്കബ് തോമസിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം[…]

വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

10:27 am 27/10/2016 തിരുവനന്തപുരം: അഴിമതിവിരുദ്ധ പോരാട്ടം കാര്യക്ഷമമാക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കുക തുടങ്ങി വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായി. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലേക്ക് വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ Read more about വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം[…]

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

10:24 am 27/10/2016 കൊച്ചി: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ, ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും. വൈകീട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹത്തെ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സിയാല്‍ മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അദ്ദേഹം സന്ദര്‍ശിക്കും. ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ് റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം Read more about ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും[…]

മിസ്ട്രിയെ പുറത്താക്കിയത് ടാറ്റയുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താന്‍

10:08 am 27/10/2016 മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റ നേരിടുന്നത് ചരിത്രത്തിലെ പ്രക്ഷുബ്ധ നാളുകള്‍. തങ്ങളുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പുറത്താക്കിയതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്്. സൈറസ് മിസ്ട്രിയുടെ നേതൃത്വത്തില്‍ അസ്വസ്ഥനായ രത്തന്‍ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്‍െറ തലപ്പത്ത് തിരിച്ചത്തെുകയായിരുന്നു. സാമ്പത്തിക തിരിച്ചടിക്കിടെ പെട്ടെന്നുണ്ടായ പുറത്താക്കല്‍ തീരുമാനം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ടാറ്റ ഗ്രൂപ്പിന്‍െറ വരുമാനം 4.6 ശതമാനം നഷ്ടത്തിലായിരുന്നു. കഴിഞ്ഞ മാസം Read more about മിസ്ട്രിയെ പുറത്താക്കിയത് ടാറ്റയുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താന്‍[…]

അതിർത്തിയിൽ വെടിവെപ്പ്: ഏഴു പേർക്ക് പരിക്ക്

10:11 AM 27/10/2016 കശ്മീർ: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഏഴു ഗ്രാമീണർക്ക് പരിക്കേറ്റു. ആർ.എസ് പുര സെക്ടറിലാണ് വെടിവെപ്പുണ്ടായത്. 82 എം.എം മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷം നിലനിൽക്കുന്നതിനാൽ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകി. ബുധനാഴ്ച രാത്രി മുതല്‍ പാക് ഷെല്ലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ Read more about അതിർത്തിയിൽ വെടിവെപ്പ്: ഏഴു പേർക്ക് പരിക്ക്[…]

സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 17-ന്

10:02 am 27/102/016 മയാമി: സൗത്ത് ഫ്‌ളോറിഡ മലയാളി സമൂഹത്തിനുവേണ്ടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടുകൂടി ഡിസംബര്‍ 17-നു വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്. വിശുദ്ധ കന്യകാമറിയത്തിന് ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍ മിസ്രേമിലേക്കുള്ള പലയായനം വരെയുള്ള യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നാടകം, പാട്ടുകള്‍. ഡാന്‍സുകള്‍ എന്നിവ കോര്‍ത്തിണക്കിക്കൊണ്ട് അവതരിപിപ്പിക്കുന്ന ‘ഫീസ്റ്റ് ഓഫ് ലൗ’ എന്ന മെഗാ ഷോ അരങ്ങേറും. നൂറിലധികം Read more about സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 17-ന്[…]