കാഷ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

10.02 PM 27/10/2016 ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുള്ള ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ദാര്‍ സെക്ടറിലായിരുന്നു വെടിവയ്പ് നടന്നത്. നേരത്തെ പാക് ഷെല്ലാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ബിഹാര്‍ മോത്തിഹാരി സ്വദേശിയും ഹെഡ്‌കോണ്‍സ്റ്റബിളുമായ ജിതേന്ദര്‍ കുമാറാണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ ആര്‍എസ്പുര അരണിയ സെക്ടറിലായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്. പാക് ആക്രമണത്തില്‍ ആര്‍എസ് പുര മേഖലയില്‍ ആറ് ഗ്രാമീണര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ത്യ-ന്യൂസിലാന്‍ഡ് സഹകരണം മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ

09.58PM 27/10/2016 കൊച്ചി: ഇന്ത്യയും ന്യൂസിലാന്‍സുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ.നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമായി. ലോകത്തെ തന്നെ ഏറ്റവും മനോഹരവും മികച്ചതുമായ രാജ്യാന്തര വിമാനത്താവളമാണ് കൊച്ചിയിലേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിന് ഇത് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്റിലെ രാജ്യാന്തര പൈലറ്റ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കാവുന്നതാണെന്നും ജോണ്‍ Read more about ഇന്ത്യ-ന്യൂസിലാന്‍ഡ് സഹകരണം മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍കീ[…]

ഭാഗ ഉടമ്പടികൾക്ക് ഏർപ്പെടുത്തിയ നികുതി വർധനവ് പിൻവലിച്ചു

09.52 PM 27/10/2016 ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് Read more about ഭാഗ ഉടമ്പടികൾക്ക് ഏർപ്പെടുത്തിയ നികുതി വർധനവ് പിൻവലിച്ചു[…]

കെജ്​രിവാളിന്​ വധഭീഷണി

11:34 AM 27/10/2016 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട്​ 6.16ന് ഡൽഹി പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ വിളിച്ചാണ്​ അജ്ഞാതൻ ഭീഷണി മുഴക്കിയത്​. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ്​ സ്വദേശി രവീന്ദർ കുമാർ തിവാരിയാണ്​ ​േഫാൺ വിളിച്ചതെന്ന്​​​ പൊലീസ്​ കണ്ടെത്തി. ഉടൻ പൊലീസ്​ ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്​ഥമു​ള്ളയാളാണെന്നുമാണ്​​ അയൽക്കാർ നൽകുന്ന വിവരം. കെജ്​രിവാളിനെ വെടിവെക്കുമെന്നറിയിച്ചാണ്​ ഇയാൾ​ ​ഫോൺ ചെയ്​തത്​. ആരാണ്​ ഫോൺചെയ്യുന്നതെന്ന്​ പൊലീസ്​ ചോദിച്ചെങ്കിലും Read more about കെജ്​രിവാളിന്​ വധഭീഷണി[…]

മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

11:10 AM 27/10/2016 തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കണമെന്നും ചാനൽ അഭിമുഖത്തിൽ മേനക പറഞ്ഞിരുന്നു. Read more about മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല[…]

നായയുടെ ആക്രമണത്തില്‍ 4 വയസ്സുകാരി കൊല്ലപ്പെട്ടു : മാതാവിനു പരുക്ക്

11:05 am 27/10/2016 – പി. പി. ചെറിയാന്‍ മിഷിഗന്‍ : വീട്ടിലേക്ക് പുതിയതായി കൊണ്ടുവന്ന ഡൊബര്‍മാന്റെ (നായ) ആക്രമണത്തില്‍ നാലു വയസ്സുകാരി കൊല്ലപ്പെടുകയും മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 23 ന് ഞായറാഴ്ച സെന്റ് ജോസഫ്‌സ് കൗണ്ടിയിലെ വീട്ടിലേക്ക് മുന്‍ ഉടമസ്ഥനാണ് നായയെ കൂട്ടികൊണ്ടുവന്നത്. വളര്‍ത്തു മൃഗങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്ന കായാന എന്ന നാലു വയസ്സുകാരിയുടെ അടുക്കല്‍ മണം പിടിച്ചു നിന്നിരുന്ന നായ പെട്ടെന്ന് അക്രമാസക്തമായി ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. Read more about നായയുടെ ആക്രമണത്തില്‍ 4 വയസ്സുകാരി കൊല്ലപ്പെട്ടു : മാതാവിനു പരുക്ക്[…]

കൈക്കൂലിക്കേസ്: യെദിയൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി

10:57 am 27/10/2016 നാല്‍പ്പതു കോടി രൂപ കൈക്കൂലി വാങ്ങി അനധികൃത ഖനനത്തിന് അനുമതി നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബംഗലൂരു സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. നീതി നടപ്പിലായെന്ന് വിധിക്ക് ശേഷം യെദിയൂരപ്പ പ്രതികരിച്ചു. ഇതോടെ സംസ്ഥാന ബിജെപിയില്‍ യെദിയൂരപ്പ കൂടുതല്‍ കരുത്തനാകും. രണ്ടായിരത്തി എട്ട് മുതല്‍ രണ്ടായിരത്തി പതിനൊന്ന് വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ബിഎസ് യെദ്യുരപ്പ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ലൂ സ്റ്റീലിന് ബെല്ലാരിയില്‍ അനധികൃത ഖനനത്തിന് അനുമതി Read more about കൈക്കൂലിക്കേസ്: യെദിയൂരപ്പയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി[…]

അഗാപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് വാര്‍ഷിക സമ്മേളനം; ഡാലസില്‍ ഒക്ടോബര്‍ 27 മുതല്‍ 30 വരെ

10:57 am 27/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : അഗാപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് 10ാം വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 27 മുതല്‍ 30 വരെ. സണ്ണി വെയ്ല്‍ ബെല്‍റ്റ് ലൈനിലുളള അഗാപ്പെ ചര്‍ച്ചില്‍ നടക്കും. 2635 ചീൃവേ ആൃറശോല ഞറ, ടൗിി്യ്മശഹല. വ്യാഴം മുതല്‍ ഞായര്‍ വരെ വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടക്കുന്ന മീറ്റിങ്ങുകളില്‍ സുവിശേഷ പ്രാസംഗികരായ റവ. ടോമി ബാണറ്റ്(അരിസോണ) റവ. ഷൈജു മാത്യു(കാനഡ), റവ. ഒ. ഇ. Read more about അഗാപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് വാര്‍ഷിക സമ്മേളനം; ഡാലസില്‍ ഒക്ടോബര്‍ 27 മുതല്‍ 30 വരെ[…]

പൊതു തിരഞ്ഞെടുപ്പ് ; ടെക്സസിൽ റിക്കോർഡ് പോളിങ്ങ്–

10:54 am 27/10/2016 -പി. പി. ചെറിയാന്‍ ഓസ്റ്റിൻ ∙ നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ടെക്സാസ് ‘സംസ്ഥാനത്ത് റിക്കോർഡ് വർധന ! ഒക്ടോബർ 24 നാണ് ടെക്സാസ് സംസ്ഥാനത്ത് ഏർലി വോട്ടിങ്ങ് ആരംഭിച്ചത്. ഓരോ കൗണ്ടിയിലേയും തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ ഏർലി വോട്ടിങ്ങിന് എത്തിയവർ മണിക്കൂറുകളോളം ക്യു നിന്നാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് സമയം. 2008, 2012 വർഷങ്ങളിൽ നടന്ന Read more about പൊതു തിരഞ്ഞെടുപ്പ് ; ടെക്സസിൽ റിക്കോർഡ് പോളിങ്ങ്–[…]

ബി.പി.എല്‍–എ.എ.വൈ വിഭാഗങ്ങള്‍ക്കും സൗജന്യനിരക്കില്‍ അരി വിതരണം തുടരും

10:48 AM 27/10/2016 തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ബി.പി.എല്‍- എ.എ.വൈ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കുന്ന അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണം തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന നിലവിലെ ബി.പി.എല്‍- എ.എ.വൈ വിഭാഗത്തില്‍പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എത്രത്തോളം അരി വിതരണം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. അതിന് ഭക്ഷ്യ- സിവില്‍ സപൈ്ളസ് മന്ത്രിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അപ്രകാരം വിതരണം ചെയ്യുന്ന അരിക്ക് വരുന്ന സബ്സിഡി തുക സംസ്ഥാനം വഹിക്കും. നിലവിലെ റേഷന്‍ Read more about ബി.പി.എല്‍–എ.എ.വൈ വിഭാഗങ്ങള്‍ക്കും സൗജന്യനിരക്കില്‍ അരി വിതരണം തുടരും[…]