മൊസൂളില്‍ ഐഎസിന്റെ കൂട്ടക്കുരുതി

10.29 PM 27/10/2016 ബാഗ്ദാദ്: മൊസൂള്‍ പിടിച്ചെടുക്കാന്‍ ഇറാക്ക് സൈന്യം ശക്തമായ ആക്രമണം നടത്തുന്നതിനിടെ തെക്കന്‍ മൊസൂളില്‍ സൈന്യത്തില്‍ ചേരാന്‍ തയാറാകാത്ത 232 പേരെ ഐഎസ് വധിച്ചു. ഇറാക്ക് പാര്‍ലമെന്റ് നിയോഗിച്ച മനുഷ്യാവകാശ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാം അല്‍ അലില്‍, അല്‍ അരിജ് എന്നീ ഗ്രാമങ്ങളിലാണ് കൂട്ടക്കുരുതി നടന്നത്. മൊസൂളിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയത്. ഹമാമില്‍ 192 പേരും അല്‍ അരിജില്‍ 42 പേരുമാണ് ഐഎസിന്റെ കൊലക്കത്തിക്ക് ഇരയായത്.

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

10.27 PM 27/10/2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 30-നു ഞായറാഴ്ച നടത്തപ്പെടുന്നതാണ്. റവ.ഫാ. ജോസ് ചെമ്മനം ആണ് ഈവര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു എന്നിവര്‍ ഓര്‍മ്മപ്പെരുന്നാളിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിവരുന്നു.

ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് ഗാംഗുലി

10.26PM 27/10/2016 കോല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റു ചെയ്യാനിറങ്ങുന്ന ധോണിക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. കിവീസിനെതിരായ നാലാം ഏകദിനത്തിലെ തോല്‍വിക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയെ നാലാം നമ്പറില്‍ കളിക്കാന്‍ അനുവദിക്കൂ. അദ്ദേഹത്തിന് ആ സ്ഥാനത്തു മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയും. ഫിനിഷറായി വരുന്ന ബാറ്റ്‌സ്മാന്‍ 40ാം ഓവറിനു ശേഷം Read more about ധോണി നാലാം നമ്പറില്‍ തന്നെ ബാറ്റു ചെയ്യാന്‍ ഇറങ്ങണമെന്ന് ഗാംഗുലി[…]

ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

10.24 PM 27/10/2016 ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തവാങിലെ ബുദ്ധവിഹാരത്തില്‍ അദ്ദേഹം പ്രസംഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദലൈലാമ തവാങില്‍ സന്ദര്‍ശനം നടത്തുന്നതിനെ അയല്‍രാജ്യമായ ചൈന മുമ്പ് എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കുറിയും ചൈന എതിര്‍പ്പുയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. അരുണാചല്‍ പ്രദേശില്‍ രണ്ടാഴ്ചക്കാലം തങ്ങുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ യുഎസ് Read more about ദലൈലാമ അടുത്തവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്[…]

മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം

10.22 PM 27/10/2016 റോം: മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം. മഷിറാത്ത പ്രവിശ്യയിലായിരുന്നു സംഭവം. റിക്ടര്‍സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം ആദ്യം അനുഭവപ്പെട്ടു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം അതേ സ്ഥലത്ത് റിക്ടര്‍സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ മറ്റൊരു ഭൂചലനവും ഉണ്ടായി. നിരവധി കെട്ടിടങ്ങളും തകര്‍ന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റോമില്‍നിന്ന് 80 മൈല്‍ അകലെ പെറൂജിയയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. Read more about മധ്യ ഇറ്റലിയില്‍ ശക്തമായ ഇരട്ട ഭൂചലനം[…]

ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണം കൊണ്ട് ഒരു നാനോടെക്‌നോളജി

10.21 PM 27/10/2016 ജോയിച്ചന്‍ പുതുക്കുളം അതി സൂക്ഷ്മമായ സ്വര്‍ണ പദാര്‍ഥങ്ങള്‍ക്ക് (ഗോള്‍ഡ് നാനോപാര്‍റ്റിക്ലസ്) പാന്‍ക്രിയാറ്റിക് കാന്‍സര്‍ പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. നാലു വര്‍ഷത്തോളമായി കോശങ്ങളിലും, എലികളിലും നടത്തിയ പരീക്ഷണങ്ങളാല്‍ ഇത് തെളിയിച്ചിരിക്കുന്നത്. ഒക്കലഹോമ യൂണിവേഴ്‌സിറ്റി, മൗണ്ട് സീനായ് മെഡിസിന്‍, മായോ ക്ലിനിക്, മിസോറി യൂണിവേഴ്‌സിറ്റി തുടങ്ങിയ മികച്ച അക്കാഡമിക് ഗവേഷണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന പതിനഞ്ചോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നനാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. തീര്‍ത്തും സുക്ഷമമായ Read more about ക്യാന്‍സറിനെ തുരത്താന്‍ സ്വര്‍ണം കൊണ്ട് ഒരു നാനോടെക്‌നോളജി[…]

മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ വി.മുരളീധരന്‍

10.16 PM 27/10/2016 തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് മുരളീധരന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസമാണ് മേനക ഗാന്ധി നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന പ്രസ്താവനയിറക്കിയത്. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും മന്ത്രിക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

10.14 PM 27/10/2016 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

കോട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

10.13 PM 27/10/2016 കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. കഞ്ഞിക്കുഴി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ഏഴു ഹോട്ടലുകളില്‍ ഇന്നു രാവിലെയാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍, ചോറ്, ബീഫ്കറി, മീന്‍ കറി, വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടികൂടി. പരിശോധന നടത്തിയ ഹോട്ടലുകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ആരോഗ്യ വിഭാഗം Read more about കോട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി[…]

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 28ന് തുടങ്ങും

10.04 PM 27/10/2016 കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് 28ന് എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. രാവിലെ 6.30ന് ജൂനിയര്‍ പുരുഷന്‍മാരുടെ 10000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. 34 ഇനങ്ങളിലാണ് ആദ്യദിനം ഫൈനല്‍. ഉച്ചക്ക് 1.30ന് കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ മീറ്റ് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ Read more about സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 28ന് തുടങ്ങും[…]