കൈ എത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നിഖിത തുക്രാല്‍ വിവാഹിതയായി.

01:49 pm 12/10/2016 കൈ എത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നിഖിത തുക്രാല്‍ വിവാഹിതയായി. മുംബൈ സ്വദേശി ഗഗന്‍ദഗീപ് സിങ് മഗോയാണ് വരന്‍. ദീര്‍ഘകാലത്തെ സൗഹൃദത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മുംബയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഗഗന്‍ നിഖിതയോട് വിവാഹഭ്യര്‍ഥന നടത്തിയത്. സമ്മതം അറിയിച്ചപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലിണയിച്ചുവെന്നും നിഖിത പറഞ്ഞിരുന്നു.

ജയലളിതയ്‍ക്ക് ഇനി വകുപ്പില്ല.

01:44 pm 12/11/2016 തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയ്‍ക്ക് ഇനി വകുപ്പില്ല. ജയലളിത കൈകാര്യം ചെയ്‍തിരുന്ന വകുപ്പുകൾ ധനമന്ത്രി പനീർസെൽവത്തിന് കൈമാറി . ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി . മന്ത്രിസഭായോഗങ്ങളിൽ പനീർസെൽവം അധ്യക്ഷനാകും. ജയലളിത ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം.

ബി.എം.ഡബ്ല്യൂ കാർ, ദിപ കർമാകർ മടക്കിനൽകുന്നു.

01:44 pm 12/10/2016 അഗർത്തല:റിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മികച്ച പ്രകടനം കാഴ്ചവെച്ചതിന്​ സച്ചിൻ തെൻഡുൽക്കർ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാർ, ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ മടക്കിനൽകുന്നു. കോടികൾ വിലമതിക്കുന്ന ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ്​ മടക്കി നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​. കാറി​െൻറ യഥാർഥ ഉടമസ്ഥനായ ഹൈദരാബാദ്​ ബാഡ്​മിൻറൺ അസോസിയേഷൻ പ്രസിഡൻറ്​ വി.ചാമുണ്ഡേശ്വര നാഥിന്​മടക്കി നല്‍കാനാണ്​ ദീപയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം. റിയോ ഒളിംപിക്സ്​ വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ പി.വി.സിന്ധു, വനിതാവിഭാഗം ഗുസ്തിയിൽ Read more about ബി.എം.ഡബ്ല്യൂ കാർ, ദിപ കർമാകർ മടക്കിനൽകുന്നു.[…]

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഒ. രാജഗോപാൽ

01:40 pm 12/10/2016 തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ. നിഷ്പക്ഷവും മുൻവധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാൽ പറഞ്ഞു.

ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന.

01:38 pm 12/10/2016 ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ അയക്കുന്നതിനോ അവരെ പരിഗണിക്കുന്നതിനോ നിലവിലെ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാര്‍ക്ക് തുല്യനീതിയും തുല്യപരിഗണനയും നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധം. തിരുവനന്തപുരം: ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന. ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ അയക്കുന്നതിനോ അവരെ പരിഗണിക്കുന്നതിനോ നിലവിലെ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാര്‍ക്ക് തുല്യനീതിയും തുല്യപരിഗണനയും നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ Read more about ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന.[…]

ദീപ്​തി നിഷാദ്​ രാജിവെച്ചു.

01:38 pm 12/10/2016 കണ്ണൂർ: വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജ​െൻറ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദ്​ രാജിവെച്ചു. രാജിക്കത്ത്​ ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ചെയർമാന്​ നാളെ കൈമാറും. ഇ.പി ജയരാജ​െൻറ ജേഷ്​ഠ​െൻറ മക​െൻറ ഭാര്യയാണ്​ ദീപ്​തി നിഷാദ്​ . ദീപ്​തി നിഷാദിനെ നിയമിച്ചത്​ മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്​ഥാന നേതൃത്വത്തിന്​ കത്തയക്കുകയും ചെയ്​തിരുന്നു. ബന്ധു നിയമനം Read more about ദീപ്​തി നിഷാദ്​ രാജിവെച്ചു.[…]

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് പരാജയവും.

01:36 pm 12/10/2016 കൊർഡോബ: ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് അപ്രതീക്ഷിത പരാജയവും. നായകന്‍ നെയ്മറുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ മഞ്ഞപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെനിസ്വേലയെ തകർത്തത്​. ഗ്രബിയേല്‍ ജീസസും, വില്ലിയനുമായിരുന്നു സ്കോറര്‍മാര്‍. ഒരു ഗോള്‍ മികവിലാണ് പരാഗ്വേ അര്‍ജന്‍റീനയെ വീഴ്ത്തിയത്. ഡെര്‍ലിസ് ഗോണ്‍സാലസാണ് പരാഗ്വേക്ക്​ വേണ്ടി ഗോളടിച്ചത്​. സൂപ്പര്‍താരം മെസിയെ കൂടാതെയാണ്​ സ്വന്തം കാണികളുടെ മുന്നില്‍ അർജൻറീന പോരിനിറങ്ങിയത്​. ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി വൈദ്യുതിബന്ധം നഷ്ടമായതിനെ തുടര്‍ന്ന് മത്സരം നീണ്ട നേരം തടസപ്പെട്ട ചരിത്രവും Read more about ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് പരാജയവും.[…]

പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.

01:34 pm 12/10/2016 കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്.

തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു.

01:32 pm 12/10/2016 ചെന്നൈ: തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു. കറുപ്പസ്വാമി എന്നയാളാണ്​ മരിച്ചത്​. ബസിൽ വെടിവെപ്പ്​ നടത്തിയ രണ്ടുപേർ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മധുരക്ക്​ 80 കിലോമീറ്റർ അകലെ വിരുദനഗർ ജില്ലയിലെ സത്തൂരിലാണ്​ സംഭവം. കോവിൽപ്പട്ടിയിൽ നിന്നും നിന്നും കറുപ്പസ്വാമിക്കൊപ്പം ബസിൽ കയറിയ രണ്ടുപേരാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. കോവിൽപ്പട്ടിയിൽ നിന്നും 25 കിലോമീറ്ററോളം യാത്രചെയ്​ത്​ സത്തൂരിൽ എത്തിയ ശേഷമാണ്​ കറുപ്പസ്വാമിക്കെതിരെ വെടിയുതിർത്തത്​. ബസിലെ മറ്റു യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. Read more about തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു.[…]

മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു.

09:40 am 12/10/2016 മുംബൈ: ഐഎസ്എല്ലിൽ മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത മത്സരത്തിൽ ഇരുപത്തിയേഴാം മിനിറ്റിൽ മുബൈയുടെ മാത്തിയാസ് ഡിഫെഡറിഗോയാണ് ആദ്യഗോൾ നേടിയത്. എൺപത്തി രണ്ടാം മിനിറ്റിൽ കൊൽകത്തയുടെ ലാറ ഗ്രാന്റെ ഗോൾ മടക്കി. തുടർന്ന് ഇരുടീമുകളും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളവസരങ്ങളൊന്നും തുറന്നില്ല. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുംബൈ നയം വ്യക്തമാക്കി. ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചര്‍ കൊല്‍ക്കത്ത പോസ്റ്റിന് മുകളിലൂടെ പറന്നു. മൂന്ന് മിനിറ്റിനുശേഷം Read more about മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു.[…]