പ്രിയങ്ക ചോപ്രയുടെ ഒരു ചൂടന്‍ രംഗമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത.

10:14 am 8/10/2016 ക്വണ്ടിക്കോ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അമേരിക്കന്‍ ഹൃദയത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ പോലും ബോളിവുഡിന്‍റെ പി.സിക്ക് അവസരം നല്‍കിയ ഈ പരമ്പരയുടെ രണ്ടാം സീസണില്‍ അതീവ ഗ്ലമറസായും, ആക്ഷന്‍ നായികയുമായാണ് പ്രിയങ്ക എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതിയ സീസണിലെ ഒരു ചൂടന്‍ രംഗമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. റയന്‍ബൂത്ത് എന്ന നായകകഥാപാത്രം അവതരിപ്പിക്കുന്ന ജാക് മക്വാലിനുമായുള്ള സ്വകാര്യ രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ലിഞ്ഞു.

10:11am 8/10/2016 തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക. ക്വട്ടേഷൻ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയിൽ ഒരു യുവാവിന്‍റെ ജീവൻ കൂടി പൊലിഞ്ഞു. കണ്ണമ്മൂലയിൽ വിഷ്ണുവിനെ വെട്ടികൊലപ്പെടുത്തുന്നതിനിടെ രണ്ടു സ്ത്രീകള്‍ക്കു കൂടി വെട്ടേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരുവന്തപുരം നഗരപരിധിയില്‍ ബിജെപി ശനിയാഴ്ച 12 മണിമുതല്‍ 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കും. കുപ്രസിദ്ധ ഗുണ്ടകളായ പുത്തൻപാലം രാജേഷന്‍റെയും ഡിനിബാബുവിന്‍റെയും കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനിബാബുവിന്എറ സഹോദരൻ സുനിൽബാബുവിനെ പുത്തനപാലം രാജേഷന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരം തീർക്കാൻ ഡിനിബാബവും സംഘം നാളുകളായി Read more about യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ലിഞ്ഞു.[…]

ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി

10:09 am 8/10/2016 ദില്ലി: ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവക്ക് ഏകീകൃത നിയമമല്ലേ അഭികാമ്യം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം അറിയിക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭരണഘടനയുടെ 44ാം അനുഛേദം ഏകികൃതസിവില്‍ നിയമത്തിനായി ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയനിയമകമ്മീഷന്‍ ജനങ്ങള്‍ക്ക് മുന്‍പാകെ അഭ്യര്‍ത്ഥയും ചോദ്യവലിയും മുന്നോട്ട് വച്ചിരിക്കുന്നത്. സാമുഹ്യനീതി Read more about ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി[…]

ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് പടയൊരുക്കം.

10:08 am 8/10/2016 പി.എസ്.സി അംഗത്തിന്റെ നിയമനം മുതല്‍ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ തീരുമാനിക്കുന്നതില്‍ വരെ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് പ്രധാന പരാതി. പാര്‍ട്ടിക്ക് നിയമിക്കാവുന്ന പി.എസ്.സി അംഗം മുതല്‍ തുടങ്ങി തൊട്ടതെല്ലാം ഏകപക്ഷീയ നിലപാടുകളായിരുന്നെന്ന ആരോപണമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള പടയൊരുക്കത്തിന് പിന്നില്‍. പി.എസ്.സി അംഗമായി കൊല്ലത്തെ അഭിഭാഷകനെ നിയമിച്ചത് ജില്ലാ കമ്മിറ്റി പോലും അറിഞ്ഞില്ല. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയോഗങ്ങളില്‍ ഉയര്‍ന്നത്. പ്ലാനിംഗ് ബോര്‍ഡ് അംഗമായി ഡോ. രഘുരാമനെ നിയമിച്ചപ്പോഴും Read more about ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് പടയൊരുക്കം.[…]

നാല് മക്കളെ വീടിനു പുറത്താക്കിയ സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍.

10:07 am 8/10/2016 തിരൂര്‍: തിരുനാവായ വൈരങ്കോട് സ്വദേശിനി റഷീദയെയാണ് (32) തിരൂര്‍ എസ്.ഐ കെ.ആര്‍. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. സ്വവസതിയിലായിരുന്ന ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. അതേസമയം, കുട്ടികളുടെ സംരക്ഷണം മാതൃപിതാവും സഹോദരിയും ഏറ്റെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. കവിതയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കുട്ടികളെ ഇവരുടെ മുമ്പാകെ വെള്ളിയാഴ്ച ഹാജരാക്കിയിരുന്നു. 12 ദിവസം ജില്ലാ ചൈല്‍ഡ് ലൈനിന്‍െറ നിരീക്ഷണമുണ്ടാകും. പ്രതിയുടെ ബന്ധുക്കള്‍ കുട്ടികളുമായി ബന്ധപ്പെടരുത്, ഭക്ഷണം, ആരോഗ്യം എന്നിവ കൃത്യമായി Read more about നാല് മക്കളെ വീടിനു പുറത്താക്കിയ സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍.[…]

ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്.

10:06 am 8/10/2016 ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ദ് വാഷിങ്ടൺ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനാ‍യി ട്രംപ് സ്ത്രീയെ പ്രലോഭിക്കുന്ന പരാമർശങ്ങൾ 2005ൽ റെക്കോർഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാൽ ആലിംഗനം Read more about ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്.[…]

ഷിക്കാഗോ മാരത്തണ്‍ ഞായറാഴ്ച്ച; മലയാളികള്‍ക്ക് അഭിമാനമായി സോജനും എബിയും എത്തി

10:04 am 8/10/2016 ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലായാളികള്‍ ഷിക്കാഗോയില്‍ എത്തി ചേര്‍ന്നു. ഒക്ടോബര്‍ 9 ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാര്‍ക്കില്‍ ആരംഭിച്ച് ഗ്രാന്റ് പാര്‍ക്കില്‍ തന്നെ അവസാനിക്കുന്ന പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായികൊണ്ട് മലയാളികള്‍ക്ക് അഭിമാനമാകുവാന്‍ വേണ്ടി കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ടു ലണ്ടന്‍ മലയാളികളാണ് എത്തിയിരിക്കുന്നത്. യു കെ യിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫും Read more about ഷിക്കാഗോ മാരത്തണ്‍ ഞായറാഴ്ച്ച; മലയാളികള്‍ക്ക് അഭിമാനമായി സോജനും എബിയും എത്തി[…]

കത്തി ജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും

10:02 am 8/10/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ പാക് ഭീകരര്‍ കാശ്മീരില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിനു നേരെ അവര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ഇത് ആദ്യത്തെ സംഭവമല്ല. നിരവധി തവണ പാക് ഭീകരര്‍ കാശ്മീരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട് അത് യുദ്ധത്തില്‍ കലാശിക്കുകയും ചെ യ്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം അ തിന്റെ ഉത്തമോദാഹരണമാണ്. അന്നും ഇതിനുസമാനമായ സംഭവമായിരുന്നു തുടക്കം. ശക്തമായി ഇന്ത്യന്‍സേന തിരിച്ചടിച്ചതിനോട് പാക് സൈന്യം കീഴടങ്ങി പിന്‍വാങ്ങുകയാണുണ്ടായത്. Read more about കത്തി ജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും[…]

മാത്യു സംഹാരം തുടരുന്നു, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

10:00 am 8/10/2016 – സജി കരിമ്പന്നൂര്‍ ഫ്‌­ളോറിഡ : ശക്തമായ പേമാരിയും കൊടുംകാറ്റും സൃഷ്ടിച്ചുകൊണ്ട്, ഒരു ന്യൂനമര്‍ദ്ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിയടിച്ചുകൊണ്ട് ഹരി കെയിന്‍ “മാത്യൂ’ ഫ്‌­ളോറിഡായിലും സമീപപ്രദേശങ്ങളിലും ദുരിതം പെയ്യിച്ചുകൊണ്ടിരിക്കുകയാണ്. ഫ്‌­ളോറിഡായുടെ കിഴക്കന്‍ തീരമായ സൗത്ത് കരോലിന, നോര്‍ത്ത് കരോലിന തുടങ്ങിയ പ്രദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതും അധികൃതര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്. ചുഴലിക്കാറ്റും മഴയുമായി യോജിച്ച് ഇതിനോടകം ക്യൂബ, ഹെയ്ത്തി, ഡോമിനിക്കല്‍ റിപ്പബ്ലിക്കന്‍ എന്നിവിടങ്ങളില്‍ വന്‍ കെടുതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 108 പേരുടെ Read more about മാത്യു സംഹാരം തുടരുന്നു, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക[…]

കുഞ്ഞമ്മ മാത്തന്‍ (മറിയാമ്മ-103) നിര്യാതയായി

10:00 am 8/10/2016 ചെങ്ങന്നൂര്‍: പെണ്ണുക്കര തകടിയില്‍ പരേതനായ ടി.വി. മാത്തന്റെ ഭാര്യ കുഞ്ഞമ്മ (മറിയാമ്മ- 103 വയസ്) നിര്യാതയായി. പരേത പേരിശേരി – ചെങ്ങന്നൂര്‍ ഡാണാംപടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടി.എം. വര്‍ക്കി (യു.എസ്.എ), ടി.എം. ജോസഫ് (ബംഗളൂരൂ), ടി.എം. മാത്യു (യു.എസ്.എ), ടി.എം. ജോണ്‍ (യു.എസ്.എ). മരുമക്കള്‍: ലിലിക്കുട്ടി മുണ്ടുകുഴി (കുന്നന്താനം), രമണി തൂമ്പുങ്കല്‍ (അടൂര്‍), ബേബി കിണറ്റിന്‍കര (പുത്തന്‍കാവ്), പൊന്നമ്മ ആനിക്കാട്ടില്‍ (ഇടയാറന്മുള). പരേതയ്ക്ക് പത്ത് കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്. സംസ്കാരം ഒക്‌ടോബര്‍ Read more about കുഞ്ഞമ്മ മാത്തന്‍ (മറിയാമ്മ-103) നിര്യാതയായി[…]