ഫെഡററെയും മറികടന്ന് ചരിത്ര നേട്ടത്തില്‍ സെറീന

12.21 PM 06-09-2016 ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്‌ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്. റോജര്‍ ഫെഡററിന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ യറൊസഌവ ഷെവ്‌ഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതോടെയാണ് സെറീന ചരിത്രത്താളില്‍ ഇടംപിടിച്ചത്. അമേരിക്കന്‍ താരത്തിന്റെ 308-ാം ഗ്രാന്‍ഡ് സ്‌ലാം മത്സര ജയമായിരുന്നു ഇത്. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ പ്രീക്വാര്‍ട്ടര്‍ ജയം. 16-ാം വയസില്‍ 1998ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് സെറീനയുടെ ഗ്രാന്‍ഡ് Read more about ഫെഡററെയും മറികടന്ന് ചരിത്ര നേട്ടത്തില്‍ സെറീന[…]

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്‌കോ

12.19 PM 06-09-2016 ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്‌കോയുടെ റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് യുനെസ്‌കോ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ കാല്‍നൂറ്റാണ്ട്് പിന്നിലാണ്. 2030ല്‍ എങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍കുതിച്ചുചാട്ടം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുനെസ്‌കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദക്ഷിണേഷ്യയില്‍ നിലവിലെ സ്ഥിതിഗതി അനുസരിച്ച് ആഗോള വിദ്യാഭ്യാസം രംഗത്ത് ഏറെ പിന്നിലാണ്. 2051ല്‍ മാത്രമേ Read more about വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്‌കോ[…]

കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചു: അന്നാ ഹസാരെ

12.13 PM 06-09-2016 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. അന്നാ ഹസാരെയുടെ സംഘത്തില്‍നിന്ന് വഴിപിരിഞ്ഞാണ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സംഘം ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതും ഡല്‍ഹിയില്‍ ഭരണം പിടിച്ചതും. കേജരിവാള്‍ സര്‍ക്കാരിലുള്ളവര്‍ തെറ്റായ മാര്‍ഗത്തലൂടെ ചരിച്ച് ജയിലില്‍ കഴിയുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. കേജരിവാള്‍ തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരില്‍ കാണുന്നതാണോ കേജരിവാള്‍ ഉദ്ദേശിച്ച ഗ്രാമ Read more about കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചു: അന്നാ ഹസാരെ[…]

സഹോദരന്റെ ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു

12.08 PM 06-09-2016 സഹോദരന്റെ 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. കുട്ടിയുടെ ആന്റിതന്നെയാണ് കൊടുംക്രൂരത ചെയ്തതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സഹോദരന്റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നല്കിയതില്‍ അസൂയമൂത്തതാണ് ക്രൂരതയ്ക്കു കാരണം. ക്രൂരത ചെയ്ത സ്ത്രീക്ക് മൂന്നു പെണ്‍കുട്ടികളാണ്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തവെ നെറ്റില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ ആശുപത്രി അധികൃതരാണ് ആദ്യം Read more about സഹോദരന്റെ ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു[…]

ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

12.02 PM 06-09-2016 പി. പി. ചെറിയാന്‍ ഒക്കലഹോമ : സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയില്‍ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടര്‍ന്ന് ഗവര്‍ണര്‍ മേരി ഫോളിന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയടികള്‍ ഷിക്കാഗോ വരെയെത്തിയിരുന്നു. 2011 നവംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവര്‍ണര്‍ ഫാളിന്‍ പറഞ്ഞു. ലിങ്കണ്‍ കൗണ്ടിയിലായിരുന്നു അത്. ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ദുരിതത്തിലകപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെ തുടര്‍ന്ന് ഓയില്‍ മില്ലുകളുടെ Read more about ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു[…]

ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ രാജി പ്രഖ്യാപിച്ചു

12.01 PM 06-09-2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.33 വര്‍ഷമായി ഡാലസ് പൊലീസില്‍ സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ബ്രൗണ്‍ രാജിക്കുളള കാരണങ്ങള്‍ വ്യക്തമാക്കിയില്ല. ഒക്ടോബര്‍ 22 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. രാജിയെ കുറിച്ചു സെപ്റ്റംബര്‍ 8ന് മാധ്യമങ്ങളെ അറിയിക്കുമെന്ന് ബ്രൗണ്‍ പറഞ്ഞു. അസിസ്റ്റന്റ് ചീഫ് ഡേവിഡ് ഫ്യൂഗ്‌സ് ഇടക്കാല പൊലീസ് ചീഫായി ചുമതലയേല്ക്കും. ഡാലസില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പൊലീസ് Read more about ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ രാജി പ്രഖ്യാപിച്ചു[…]

അഞ്ചു വയസ്സുകാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

11.51 Am 06-09-2016 പി. ചെറിയാന്‍ വാഷിങ്ടണ്‍ : അഞ്ചു വയസ്സുകാരന്‍ ഓടിച്ച വാഹനം വോള്‍വൊയുമായി കൂട്ടിയിടിച്ച് അപകടം. അമ്മൂമയെ കാണാന്‍ മോഹം തോന്നിയതിനെ തുടര്‍ന്ന് കുട്ടി രണ്ടു വയസ്സുളള അനുജനേയും കൂട്ടി അമ്മയുടെ എസ്യുവി ഓടിച്ചതാണ് അപകടത്തിനു കാരണമായത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ താക്കോല്‍ മാതാവ് ഉറങ്ങിയ സമയത്താണ് കുട്ടി കൈക്കലാക്കിയത്. സഹോദരനേയും വാഹനത്തില്‍ കയറ്റി സ്റ്റാര്‍ട്ട് ചെയ്തു. വാഹനം മുന്നോട്ട് നീങ്ങി വീടിനടുത്തുളള ഇന്റര്‍ സെക്ഷനിലെത്തിയപ്പോള്‍ മുമ്പില്‍ പോയിരുന്ന വോള്‍വൊയുടെ പുറകില്‍ Read more about അഞ്ചു വയസ്സുകാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു[…]

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും

11.49 AM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദിവസം, കിഴക്കിന്റെ കാതോലിക്കയും, മലങ്കരയുടെ യാക്കോബ് ബുര്‍ദാനയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിന്റെ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിക്കും. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലകളിലെ ബഹു. വൈദീകരുടെ Read more about വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും[…]

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് ഒരുക്കുന്ന ഓണം സെപ്റ്റംബര്‍ 17ന് ഡാളസില്‍

11.48 AM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എന്‍എസ്എസ് ഓണം സെപ്റ്റംബര്‍ 17ന് ഇര്‍വിംഗ് ഡി.എഫ്.ഡബ്ല്യൂ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണെന്ന് എന്‍. എസ്. എസ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഓണം ഡാല്ലസ്സിലെ എല്ലാ മലയാളികള്‍ക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി എന്‍. എസ്. എസും ഡി. എഫ്. ഡബ്ല്യൂ. ടെമ്പിളും ചേര്‍ന്ന് നടത്തി വരികയാണ്. എന്‍ എസ് എസ് അംഗങ്ങള്‍ Read more about എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് ഒരുക്കുന്ന ഓണം സെപ്റ്റംബര്‍ 17ന് ഡാളസില്‍[…]

മാര്‍ ജോര്‍ജ് ആലഞ്ചേരി വെളളിയാഴ്ച സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിക്കുന്നു

11.46 AM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി സെപ്തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സന്ദര്‍ശനത്തിനെത്തുന്നു. സോമര്‍സെറ്റില്‍ പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന ശ്രേഷ്ഠ മെത്രാപ്പോലീത്തയെ സ്വീകരിക്കാനായുള്ള തയ്യാറെടുപ്പിലാണ് ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയോടൊപ്പം ഇടവക സമൂഹം. ഇന്നേ ദിവസം മാതാവിന്റെ ജനന തിരുനാളും, ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീര്‍വ്വാദ Read more about മാര്‍ ജോര്‍ജ് ആലഞ്ചേരി വെളളിയാഴ്ച സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിക്കുന്നു[…]