തൊഴില്‍ നിയമപരിഷ്‌ക്കരണങ്ങള്‍ കേരളവും ത്രിപുരയും നടപ്പാക്കില്ലെന്ന് യെച്ചൂരി

10.14 AM 02-09-2016 കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ കേരളവും ത്രിപുരയും തള്ളിക്കളയുമെന്ന് സി പി ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ കേരളവും ത്രിപുരയും തള്ളിക്കളയുമെന്ന് സി പി ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. നിയമപരിഷ്‌കരങ്ങളെകുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എപ്പോഴും കൂടെ നില്‍ക്കുമെന്നും യെച്ചൂരി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന Read more about തൊഴില്‍ നിയമപരിഷ്‌ക്കരണങ്ങള്‍ കേരളവും ത്രിപുരയും നടപ്പാക്കില്ലെന്ന് യെച്ചൂരി[…]

കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം: കിക്ക്ഓഫ് നടത്തി. പദ്മശ്രീ ഭരത് ബാലചന്ദ്രമേനോന്‍ മുഖ്യാതിഥി

10.36 AM 02-09-2016 ജോയിച്ചന്‍ പുതുക്കുളം ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ (KSNJ) ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 നു ഗ്രാന്‍ഡ് റെസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് ബോബി തോമസില്‍ നിന്നും ആദ്യ ടിക്കറ്റ് വാങ്ങിക്കൊണ്ട് പ്രസിദ്ധ നര്‍ത്തകിയും മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ് പ്രിന്‍സിപ്പലും ആയ ബിന്ദിയ പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. അന്നെദിവസം തന്നെ പരിപാടികളുടെ ഫ്‌ളയര്‍ നിയുക്ത എഛങഅഅ ദേശീയ Read more about കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം: കിക്ക്ഓഫ് നടത്തി. പദ്മശ്രീ ഭരത് ബാലചന്ദ്രമേനോന്‍ മുഖ്യാതിഥി[…]

ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍

10.43 AM 02-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍ വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിക്കപ്പെടുന്നു. മലങ്കരയുടെ പ്രകാശഗോപുരം എന്ന് അറിയപ്പെടുന്ന പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിക്കപ്പെടുന്നു. വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയുടെ വളര്‍ച്ച ഏറെ Read more about ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍[…]

ഭക്തിയുടെ നിര്‍വൃതിയില്‍ ഗീതാ മണ്ഡലത്തില്‍ ശിവലിംഗ സ്ഥാപനം

10.32 AM 02-09-2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ. ഗീതാമണ്ഡലം കുടുംബ ക്ഷേത്രത്തില്‍ ആര്യ ദ്രാവിഡ വേദമന്ത്ര ധ്വനികളാല്‍ ശിവലിംഗ പ്രതിഷ്ഠ നടത്തി. മംഗളസ്വരൂപിയായ മഹാദേവ ലിംഗ പ്രതിഷ്ഠ 1192 ചിങ്ങം 11 (August 27th Saturday 2016) നു ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര നാളില്‍ അഭിജിത്ത് മുഹുര്‍ത്തതില്‍, ചിക്കാഗോ ഹിന്ദു സമൂഹത്തിന് സമര്‍പ്പിച്ചു. 1192 ചിങ്ങം 11 നു സൂര്യോദയത്തില്‍ ഗണപതി പൂജ നടത്തിയ ശേഷം മുഖ്യ പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികളുടെയും ശ്രീ രാജ ഹരിഹര Read more about ഭക്തിയുടെ നിര്‍വൃതിയില്‍ ഗീതാ മണ്ഡലത്തില്‍ ശിവലിംഗ സ്ഥാപനം[…]

പ്രായത്തെ ഓടി തോല്‍പ്പിച്ച് ഇന്ത്യന്‍ മുത്തശ്ശി

10.29 AM 02-09-2016 പി. പി. ചെറിയാന്‍ വാന്‍കോര്‍: ഓഗസ്റ്റ് 29ന് വാന്‍കൂറില്‍ നടന്ന അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംമില്‍ ഇന്ത്യയില്‍ നിന്നുളള മാന്‍ കൗര്‍ (100) സ്വര്‍ണ്ണ മെഡല്‍ നേടി. നൂറു മീറ്റര്‍ ഒന്നര മിനിറ്റുകൊണ്ടാണ് കൗര്‍ ഓടിയെത്തിയത്. പ്രായം കൂടിയ അത്ണ്ടലറ്റുകളില്‍ കൗറിന്റെ പ്രായ പരിധിയില്‍ പങ്കെടുത്തതു ഒരാള്‍ മാത്രമായിരുന്നു. കൗര്‍ ഒന്നാമതായി ഓടിയെത്തിയപ്പോള്‍ 70നും 80നും ഇടയില്‍ പ്രായമുളള താരങ്ങള്‍ കൗറിനെ അഭിനന്ദിക്കുവാന്‍ ഫിനിഷിങ് പോയിന്റില്‍ എത്തിയിരുന്നു. 30 വയസിനു മുകളിലുളള അത്ണ്ടലറ്റുകള്‍ക്കായി നടത്തിയ Read more about പ്രായത്തെ ഓടി തോല്‍പ്പിച്ച് ഇന്ത്യന്‍ മുത്തശ്ശി[…]

ജോണ്‍ മെക്കയ്‌നിന് ആറാം തവണയും ഉജ്വല വിജയം

10.28 AM 02-09-2016 പി. പി. ചെറിയാന്‍ അരിസോണ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും അരിസോണയില്‍ നിന്നുളളള സെനറ്ററുമായ ജോണ്‍ മെക്കയ്‌നിന് ഓഗസ്റ്റ് 30ന് നടന്ന റിപ്പബ്ലിക്കന്‍ ്രൈപമറിയില്‍ ഉജ്വല വിജയം. 30 വര്‍ഷമായി അരിസോണയെ പ്രതിനിധീകരിച്ചു സെനറ്റില്‍ അംഗമാണ് ജോണ്‍ മെക്കയ്ന്‍. സ്‌റ്റേറ്റ് സെനറ്ററായ കെല്ലി വാര്‍ഡിനെയാണ് (47) 80വയസുകാരനായ ജോണ്‍ മെക്കയ്ന്‍ പരാജയപ്പെടുത്തിയത്. 80 വയസുളള മെക്കയ്‌നിന് സെനറ്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല എന്ന കെല്ലിയുടെ പ്രചാരണത്തെ അട്ടിമറിച്ചാണ് അദ്ദേഹം ്രൈപമറിയില്‍ വിജയിച്ചത്. Read more about ജോണ്‍ മെക്കയ്‌നിന് ആറാം തവണയും ഉജ്വല വിജയം[…]

ഷിക്കാഗോയില്‍ ഒറ്റ മാസത്തിനുളളില്‍ നടന്നത് 83 കൊലപാതകങ്ങള്‍

10.26 AM 02-09-2016 പി. പി. ചെറിയാന്‍ ഷിക്കഗോ : 1996നു ശേഷം ആദ്യമായി ഷിക്കാഗോ ഒരു മാസത്തിനുളളില്‍ 83 കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2016 ഓഗസ്റ്റ് ഷിക്കാഗോയുടെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടേണ്ട മാസമാണ്. 2016 ജൂലൈ മാസം ഷിക്കാഗോയില്‍ മാത്രം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസം 83ലേയ്ക്ക് സംഖ്യ ഉയര്‍ന്നു. ഈ വര്‍ഷം ഷിക്കാഗോയില്‍ ഇതുവരെ 478 കൊലപാതകങ്ങള്‍ നടന്നതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ വലിയ നഗരങ്ങളായ ന്യുയോര്‍ക്ക്, ലൊസാഞ്ചലസ് Read more about ഷിക്കാഗോയില്‍ ഒറ്റ മാസത്തിനുളളില്‍ നടന്നത് 83 കൊലപാതകങ്ങള്‍[…]

ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റംബര്‍ 4 മുതല്‍

10.25 AM 02-09-2016 പി. പി. ചെറിയാന്‍ ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്‍ഷം തോറും നടത്തി വരാറുളള ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റബര്‍ 4 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തും. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മസ്‌കിറ്റ്, ഗാര്‍ലന്റ് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ യുവ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന ആറ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ജോഫി (ടസ്‌ക്കേഴ്‌സ്), റെയ്ത്ത് (സ്പാര്‍ക്ക്‌സ്), ബാബു പി. സൈമന്‍ (ഫ്രണ്ടസ് ഓഫ് Read more about ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റംബര്‍ 4 മുതല്‍[…]

ഡാലസില്‍ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ സിറ്റി കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചു

10.11 AM 02-09-2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസിന്റെ പരിസരങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ക്രിയാത്മക നടപടികളുമായി സിറ്റി കൗണ്‍സില്‍. ഓഗസ്റ്റ് 30ന് ഡാലസ് സിറ്റി ഹോളില്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിനുശേഷം കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഭേദഗതി കൂടാതെ അംഗീകരിച്ചത്. സൗത്ത് ഡാലസിലെ 52 വയസ്സുളള സ്ത്രീയെ നായ്ക്കള്‍ ചേര്‍ന്ന് നൂറോളം മുറിവുകള്‍ ഏല്പിച്ചു മരിക്കാനിടയായ Read more about ഡാലസില്‍ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ സിറ്റി കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചു[…]

തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്

10.09 AM 02-09-2016 പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ : ഒരൊറ്റ മാസത്തില്‍ 325 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് ഒബാമ റിക്കാര്‍ഡിട്ടു. ഓഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുകാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും ശിക്ഷ ഇളവുചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. മയക്കുമരുന്നു കേസില്‍ കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത്രയും കഠിനമായ ശിക്ഷ നല്‍കുന്നതിനെതിരെ ഒബാമ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീര്‍ഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ Read more about തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്[…]