പണിമുടക്ക് എറണാകുളത്ത് സംഘര്‍ഷം

09.41 AM 02.09.2016 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ചു. പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷം. എറണാകുളം നോര്‍ത്തില്‍ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു

09.38 AM 02-09-206 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസപ്പെടുത്തില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. എന്‍ജിഒ യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വീസ് സംഘടനകളും മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ, ട്രക്കര്‍, ജീപ്പ്, Read more about ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു[…]

ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്

09.37 AM 02-09-2016 ബ്രിട്ടീഷ് മാധ്യമം ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപ് രംഗത്ത്. തന്നെ ലൈംഗീക തൊഴിലാളിയായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മെലാനിയ ഡെയ്‌ലി മെയിലിനും യുഎസ് ബോഗ്ലര്‍ വെബ്‌സ്റ്റെര്‍ ടാര്‍പ്ലെയ്ക്കും എതിരെ കേസ് നല്‍കിയത്. 150 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മെലാനിയ മെരിലാന്‍ഡ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെന്ന് അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡര്‍ പറഞ്ഞു. 1990-കളില്‍ മെലാനിയ ലൈംഗീക തൊഴിലാളിയായിരുന്നെന്ന് ആരോപണം Read more about ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്[…]

മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി

10.13 PM 01-09-2016 മാവേലിക്കര കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതേതുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മാവേലിക്കര എസ്‌ഐയ്ക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് വഴിയാണ് ഫോണ്‍ ചെയ്തിരിക്കുന്നതെന്നും കോള്‍ വന്നത് സൗദി അറേബ്യയില്‍ നിന്നാണെന്നും വ്യക്തമായി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവി കസ്റ്റഡിയില്‍

10.10 PM 01-09-2016 സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവി കസ്റ്റഡിയില്‍ പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു ശ്രമിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍നിന്നും വൈകിട്ട് ഏഴോടെ സ്റ്റേഷനിലേക്കു ചെല്ലണമെന്നും ചെന്നില്ലെങ്കില്‍ വനിതാ പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്കു Read more about പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവി കസ്റ്റഡിയില്‍[…]

ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാനില്‍ നിരോധനം

10.08 PM 01-09-2016 ഡയറക്ട്് ടു ഹോം സര്‍വീസ് (ഡിടിഎച്ച്) വഴിയുള്ള ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാനില്‍ നിരോധനം. പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) യാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ ബലൂചി ഭാഷയില്‍ കൂടുതല്‍ സമയദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായാണ് പാക് സര്‍ക്കാരിന്റെ നടപടിയെന്നാണ് കണക്കാക്കപ്പെടുന്നത്. ചാനലുകളില്‍ ചട്ടങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം Read more about ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാനില്‍ നിരോധനം[…]

നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

10.05 PM 01-09-2016 നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. 1945 ഓഗസ്റ്റ് 18നുണ്്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതായാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ ജാപ്പനീസ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും കണ്ടെത്തലുകളില്‍ ചിലത് പുറത്തായതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. അടുത്തമാസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഏഴു പേജുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. വിമാനാപകടത്തില്‍ പരിക്കേറ്റ നേതാജി ആശുപ്രതിയില്‍ മരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് 19ന് Read more about നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്[…]

ഹില്ലരി ക്ലിന്റനെതിരെ മറൈന്‍ ലീ പെന്‍

10.02 PM 01-09-2016 യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മറൈന്‍ ലീ പെന്‍. ഹില്ലരി യുഎസ് പ്രസിഡന്റാവുന്നതിനോട് തനിക്കു യോജിക്കാനാവില്ലെന്നു അവര്‍ പറഞ്ഞു. ”ഹില്ലരിയെന്നാല്‍ യുദ്ധമെന്നേ കരുതാനാകൂ, ഹില്ലരിയെന്നാല്‍ സര്‍വനാശമെന്നേ പറയാനാകൂ” ലീ പെന്‍ തുറന്നടിച്ചു. ഹില്ലരിയുടെ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാനും മറൈന്‍ ലീ പെന്‍ മറന്നില്ല. താനും ട്രംപും തമ്മില്‍ വളരെയേറെ സാമ്യതകളുണ്ടെന്നു ലീപെന്‍ പറഞ്ഞു. പഴഞ്ചന്‍ സമ്പ്രദായങ്ങളുടെ വക്താക്കളല്ല തങ്ങളിരുവരും, ആരുടെയും അടിമകളുമല്ല തങ്ങള്‍, Read more about ഹില്ലരി ക്ലിന്റനെതിരെ മറൈന്‍ ലീ പെന്‍[…]

ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് പിണറായി

10.00 PM 01-09-2016 ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേ്രന്ദസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയ്‌ക്കെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വിമാന ഇന്ധനവിലയില്‍ വന്‍ കുറവ് വരുത്തുമ്പോഴാണ് സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇന്ധനങ്ങളായ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ വ്യക്തമാക്കുന്നതായും പിണറായി ആരോപിച്ചു. ജനദ്രോഹപരമായ ഇത്തരം നടപടികളില്‍നിന്നു എണ്ണ കമ്പനികളും കേന്ദ്ര സര്‍ക്കാരും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് പി.സി.ചാക്കോ

09.58 PM 01-09-2016 കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് എഐസിസി വക്താവ് പി.സി.ചാക്കോ രംഗത്ത്. ഗ്രൂപ്പുകള്‍ നല്ലതാണെന്നു അദ്ദേഹം പറഞ്ഞു. സമാന മനസുള്ളവര്‍ ഒന്നിച്ചു ചേരുമ്പോഴാണ് ഗ്രൂപ്പുകള്‍ ഉണ്ടടാകുന്നത്. ഇതില്‍ തെറ്റില്ല. കോണ്‍ഗ്രസിലായത് കൊണ്ടാണ് ബല്‍റാമിനു കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്നതെന്നും. ബല്‍റാമിന്റെ പ്രസ്താവനയോട് യോജിക്കാനോ വിയോജിക്കാനോ താനില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉടച്ചുവാര്‍ക്കലുകള്‍ക്ക് സമയമായെന്നു വ്യക്തമായ സന്ദേശം നല്‍കി, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കെഎസ്‌യുവിന്റെ സമാന്തര രീതിയിലുള്ള അംഗത്വ വിതരണ പരിപാടിയില്‍ സംസാരിക്കവെയാണ് Read more about കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് പി.സി.ചാക്കോ[…]