നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം

09.55 AM 01-09-2016 ഇടതു സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റിയും അദ്ദേഹം വിവരിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കുമെന്നും പിണറായി പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ മാതാപിതാക്കളും അധ്യാപകരും അണിചേരണം. Read more about നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം[…]

സാമൂഹ്യമേഖലയിലെ പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകം ഹമീദ് അന്‌സാരി

07.00 AM 01-09-2016 href=”http://www.truemaxmedia.com/wp-content/uploads/2016/09/Hamid.jpg”> വിദ്യാഭ്യാസമുള്‌പ്പെടെ സാമൂഹ്യമേഖലയിലെ സുപ്രധാന പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‌സാരി. പ്രൊഫ.കെ.വി.തോമസ് എം.പി.നേതൃത്വം നല്കുന്ന വിദ്യാധനം സ്‌കോളര്ഷിപ്പ് പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനം കൊച്ചിയില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കുട്ടിക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തികം തടസ്സമാകരുത്. വിദ്യാഭ്യാസത്തിനുള്ള വിഹിതം ഇന്ത്യയില് അപര്യാപതമാണ്. മാതാപിതാക്കളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന് സര്ക്കാര് വിഹിതം ഉയര്‌ത്തേണ്ടതുണ്ട്. രാജ്യത്തെ പ്രൈമറി സ്‌കൂള് വിദ്യാര്ത്ഥികളില് 66 ശതമാനവും വിദ്യാഭ്യാസത്തിന് സര്ക്കാര് സ്‌കൂളുകളേയോ Read more about സാമൂഹ്യമേഖലയിലെ പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകം ഹമീദ് അന്‌സാരി[…]

ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു

06.55 AM 01-09-2016 കോട്ടയത്ത് ഗുണ്ടാ സംഘം ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു. മുണ്ടക്കയത്താണ് സംഭവം. ആയുര്‍വേദ തെറാപ്പിസ്റ്റായ തൊടുപുഴ പുത്തന്‍ വീട്ടില്‍ അനീഷാണ് പത്തംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത് . ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം അനീഷ് മുണ്ടക്കയത്ത് എത്തിയത് .ടൗണിന് സമീപത്തെ ഒരു ഹോട്ടലിലേയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം . തടസം പിടിച്ച സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു . ഏഴംഗ സംഘമാണ് അനീഷിന്റെ സുഹൃത്തുക്കളായ പാര്‍ഥ സാരഥി സോണി Read more about ആളു മാറി യുവാവിന്റെ കൈ തല്ലിയൊടിച്ചു[…]

സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു വി.എം.സുധീരന്‍

06.09 AM 01-09-2016 സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടും പോലീസ് കേസെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അണികള്‍ ആഹ്വാനം ഏറ്റെടുത്തുവെന്നതിന് തെളിവാണ് അസ്‌ലം വധമെന്നും അദ്ദേഹം ആരോപിച്ചു. ഇടതു ഭരണത്തില്‍ കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് ബിജെപിയും അക്രമം Read more about സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു വി.എം.സുധീരന്‍[…]

തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

06.42 AM 01-09-2016 ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം വന്ധ്യം കരണമാണെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്ധ്യംകരണം നടപ്പിലാക്കുന്ന നടപടിയുമായി മുന്നോട്ട് പോകണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. വൈല്‍ഡ് ആനിമല്‍ പ്രൊട്ടെക്ഷന്‍ ആക്ടിലെ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമ ബോര്‍ഡ് പറയുന്നത്.

ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം

06.36 Am 01-09-2016 ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പില്ല. ഗിസ്‌ബോണിന് 188 കിലോമീറ്റര്‍ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവം കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എം.പിമാരുടെ ശമ്പളം കൂട്ടുന്നു

06:23 am 01/09/2016 ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സും ഉടന്‍ വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും നിര്‍ദേശം വൈകാതെ പ്രധാനമന്ത്രിയുടെ ഓഫിസിന് സമര്‍പ്പിക്കുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രാലയം അറിയിച്ചു. എം.പിമാരുടെ ശമ്പളവും അലവന്‍സും നിശ്ചയിക്കുന്നതിനുള്ള പാര്‍ലമെന്‍ററികാര്യ സമിതി മുമ്പാകെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കിയതിനാല്‍ തങ്ങളുടെ ശമ്പളവും പുതുക്കണമെന്ന് ചില എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ശമ്പളം കൂട്ടുന്നത്. ശമ്പളം 50000, മണ്ഡല Read more about എം.പിമാരുടെ ശമ്പളം കൂട്ടുന്നു[…]

ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്

06.24 AM 01-09-2016 ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് ഗുസ്തിതാരം യോഗേശ്വര്‍ ദത്ത്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യനാക്കപ്പെട്ട റഷ്യയുടെ ബെസിക് കുഡുഖോവിന് തന്നെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ യോഗേശ്വര്‍ സമര്‍പ്പിച്ചു. കാറപകടത്തില്‍ കൊല്ലപ്പെട്ട കുഡുഖോവിനോടുള്ള ആദരമായാണ് യോഗേശ്വര്‍ മെഡല്‍ നിരസിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ രാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ Read more about ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്[…]

കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു

06:27 am 01/09//2016 ശ്രീനഗര്‍: കശ്​മീരിൽ ഇന്നുണ്ടായ സംഘർഷത്തിൽ 15കാരൻ കൊല്ലപ്പെടുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ബാരമുല്ലയിൽ സൈന്യവും പ്രക്ഷോഭകാരുമായുണ്ടായ ഏറ്റുമുട്ടലിൽ നന്ദേഹാൽ സ്വദേശി ഡാനിഷ്​ മൻസൂറാണ് കൊല്ലപ്പെട്ടത്​. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇവരുടെ നില ഗുരുതരമാണ്​. താഴ്​വരയിലെ സംഘർഷത്തിൽ അയവു വന്നതിനെ തുടർന്ന്​ പുൽവാമ ഉൾപ്പെടെയുള്ള സ്​ഥലത്തുനിന്ന്​ കർഫ്യൂ പിൻവലിച്ചിരുന്നു. എന്നാൽ മേഖലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്​. കശ്​മീരിലേക്ക്​ നാലാം തീയതിയാണ്​ സർവകക്ഷി സംഘം പോകുന്നത്​. ഹിസ്ബുള്‍ മുജാഹിദീൻ കമാന്‍ഡര്‍ Read more about കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു[…]

ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു

06-18 AM 01-09-2016 പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ ബലൂചി ഭാഷയില്‍ കൂടുതല്‍ സമയ ദൈര്‍ഘ്യമുള്ള വാര്‍ത്ത ബുള്ളറ്റിന്‍ ആരംഭിക്കും. ആകാശ വാണിയുടെ റേഡിയോ കാഷ്മീര്‍ ആണ് ബലൂചി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്. 1974 മുതല്‍ ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാല്‍, പുതിയതായി വാര്‍ത്താ പരിപാടികള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണു ആകാശവാണിയുടെ പുതിയ നീക്കമെന്ന് ഓള്‍ ഇന്ത്യ റേഡിയോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ വാര്‍ത്ത ഉള്‍പ്പടെ വിവിധ പരിപാടികള്‍ ബലൂചി Read more about ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു[…]