കശ്മീർ ശാന്തതയിലേക്ക്; നിരോധനാജ്ഞ പിൻവലിച്ചു
04:25 pm 29/08/2016 ശ്രീനഗര്‍: കശ്മീർ താഴ്വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിൻവലിച്ചു. പുൽവാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്നത്. കശ്മീർ താഴ്വരയിലുണ്ടായ സംഘർഷത്തിന് അയവ്വന്നതോടെയാണ് ജമ്മുകശ്മീർ സർക്കാർ കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 52 ദിവസം നീണ്ടുനിന്ന കശ്മീർ താഴ്വര കണ്ട ഏറ്റവും വലിയ നിരോധനാജ്ഞയാണ് ഇതോട് കൂടി അവസാനിക്കുന്നത്. കശ്മീര്‍ താഴ്വരക്ക് നിരോധനാജ്ഞ Read more about കശ്മീർ ശാന്തതയിലേക്ക്; നിരോധനാജ്ഞ പിൻവലിച്ചു[…]










