നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി

12:00 pm 26/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായര്‍ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ) വച്ചു നടന്ന നായര്‍ സംഗമം സ്വാമി ഉദിത് ചൈതന്യജി, രാജ്യസഭാംഗവും സിനിമാതാവുമായ സുരേഷ് ഗോപി, സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ട്രഷറര്‍ പൊന്നുപിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ കുമാര്‍, കോണ്‍സല്‍ ജനറല്‍ Read more about നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി[…]

അ​വ​താ​ര​ക​യെ​ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തു

11:59 am 26/08/2016 ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർ തിരുവനന്തപുരം: കേരള ​പൊലീസി​െൻറ ആഭിമുഖ്യത്തിൽ കൊല്ലത്ത്​ നടന്ന സൈബർ ക്രൈം സെക്യൂരിറ്റി കോൺഫറൻസിനിടെ അ​വ​താ​ര​ക​യെ​ അപമാനിക്കാൻ ​ശ്രമിച്ച ഹൈടെക് സെല്‍ ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർക്കെതിരെ കേസെടുത്തു. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസെടുത്തത്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. നേരത്തേ തിരുവനന്തപുരം നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയെ മാറ്റിനിർത്താൻ ഡി.ജി.പി നിർദേശം നൽകിയിരുന്നു. അന്താരാഷ്ട്ര Read more about അ​വ​താ​ര​ക​യെ​ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തു[…]

പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബര്‍ 3, 4 തീയതികളില്‍

11:59 am 26/8/2016 ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും 2016 സെപ്റ്റംബര്‍ 3, 4 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സുവിശേഷ പ്രാസംഗികനും ഫാമിലി കൗണ്‍സിലറുമായ ബഹു: ഡോ: എ. പി ജോര്‍ജ് അച്ചന്‍ (ന്യൂജേഴ്‌സി), ഷിജി അലക്‌സ് (ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്) എന്നിവര്‍ നയിക്കുന്ന കുടുംബ ധ്യാനയോഗവും ഉണ്ടായിരിക്കും. Read more about പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബര്‍ 3, 4 തീയതികളില്‍[…]

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണംണ്ട നല്‍കി

11:59 am 26/8/2016 ന്യൂയോര്‍ക്ക്: 15 ദിവസം നീണ്ട് നില്‍ക്കുന്ന അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌­സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ വരവേല്‍പ്പ് നല്‍കി. ഉച്ചക്ക് 3 മണിക്ക് ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്ക ബാവായെയും,നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഉൃ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയെയും നോര്‍ത്ത് ഈസ്‌ററ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപോലീത്തയുടെ Read more about പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണംണ്ട നല്‍കി[…]

ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാളും, കരുണാവര്‍ഷ തീര്‍ത്ഥാടനവും സെപ്തംബര്‍ മൂന്നിന്

11:45 am 26/8/2016 – ­ജോസ് മാളേയ്ക്കല്‍ ഫിലഡല്‍ഫിയ: ആഗോള സഭ 2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെ ദൈവികകരുണയുടെ പ്രത്യേക ജൂബിലിവര്‍ഷമായി ആചരിക്കുന്ന പശ്ച്ചാത്തലത്തില്‍ ഫിലാഡല്‍ഫിയാ സീറോമലബര്‍ ഫൊറോനാപള്ളിയില്‍ നിന്നും ദണ്ഡവിമോചനപ്രാപ്തിക്കുതകുന്ന കരുണയുടെ പ്രാത്യേക കവാടം സ്ഥിതിചെയ്യുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്നു. 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച്ചയാണു ജര്‍മ്മന്‍ടൗണിനു തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് (Miraculous Medal Shrine; 500 East Read more about ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാളും, കരുണാവര്‍ഷ തീര്‍ത്ഥാടനവും സെപ്തംബര്‍ മൂന്നിന്[…]

ചൊവ്വയില്‍ അന്യഗ്രഹജീവികളുടെ സാന്നിധ്യത്തിനു തെളിവ്

03:50 pm 5/8/2016 </a നാസയുടെ ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂണിറ്റി അയച്ചുകൊടുത്ത ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്കു കാരണം. ചൊവ്വയില്‍ വംശനാശം സംഭവിച്ചു പോയ ഒരു ജീവിവര്‍ഗത്തിന്റെ ഷൂസ് കണ്ടുകിട്ടിയെന്ന…

ഫയർ അലാറം മുഴങ്ങി; എയര്‍ ഇന്ത്യ വിമാനം കസാഖ്സ്താനില്‍ ഇറക്കി

03:49 pm 25/08/2016 ന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖ്സ്താനില്‍ ഇറക്കി. വിമാനം പറന്നുകൊണ്ടിരിക്കെ കാര്‍ഗോ വിഭാഗത്തിലെ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് മുന്‍കരുതലായി വിമാനം കസഖ്സ്താനില്‍ ഇറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.25 നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 എ.എല്‍ 191 വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ഇത് രാവിലെ എട്ടു മണിയോടെ കസ്ഖ്സ്താനില്‍ ഇറക്കുകയായിരുന്നു. Read more about ഫയർ അലാറം മുഴങ്ങി; എയര്‍ ഇന്ത്യ വിമാനം കസാഖ്സ്താനില്‍ ഇറക്കി[…]

മാനന്തവാടിയില്‍ തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

03:48 pm 25/8/2016 വയനാട്: മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

03:48 pm 25/8/2016 കണ്ണൂര്‍: മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മണ്ഡലം കാര്യവാഹക് സുഗേഷിനാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും വെട്ടേറ്റ സുഗേഷിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നില്‍ നിര്‍മാണം നടക്കുന്ന വീട്ടിലേയ്ക്ക് ഇരച്ചുകയറിയ 30 അംഗ അക്രമി സംഘം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് ആക്രമണം നടത്തിയത്. സുഗേഷിനൊപ്പം മറ്റ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്.

ലഹരിയില്‍ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

03:45 pm 25/8/2016 പി. പി. ചെറിയാന്‍ അലബാമ : പീഡനം സഹിക്കവയ്യാതെ കാമുകനില്‍ നിന്നും രക്ഷപ്പെടുന്നതിന് അഭയം തേടിയെത്തിയ കുടുംബത്തിലെ ഗര്‍ഭിണിയടക്കം അ!ഞ്ചു പേരെ കൊലപ്പെടുത്തിയ 27കാരന്‍ കാമുകന്‍ ഡെറിക് ഡിയര്‍മാനെ അലബാമ ഗ്രീന്‍ കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തതായി ഓഗസ്റ്റ് 22 തിങ്കളാഴ്ച ഷെറിഫ് ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്ചയായിരുന്നു ഗ്രാമത്തെ മുഴുവന്‍ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. കൊല നടത്തിയത് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് സംഭവത്തിനുശേഷം പൊലീസില്‍ കീഴടങ്ങിയ പ്രതി സമ്മതിച്ചു. എന്താണ് ചെയ്തതെന്നു Read more about ലഹരിയില്‍ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി[…]