യു.ഡി.എഫിൽ പ്രശ്നങ്ങളുണ്ട്; തിരുത്തൽ വേണമെന്ന് കുഞ്ഞാലിക്കുട്ടി
08:45 PM 19/08/2016 തിരുവനന്തപുരം: കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശവുമായി മുസ്ലിം ലീഗ്. യു.ഡി.എഫില്‍ പ്രശ്നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്നപരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്നങ്ങളുമാണ്. ചര്‍ച്ചക്ക് ഇനിയും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Read more about യു.ഡി.എഫിൽ പ്രശ്നങ്ങളുണ്ട്; തിരുത്തൽ വേണമെന്ന് കുഞ്ഞാലിക്കുട്ടി[…]










