കലയുടെ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സെപ്റ്റംബര്‍ 3-ന്
11:28 am 18/8/2016 ഫിലഡല്‍ഫിയ: ഡെലവെയര്‍വാലിയിലെ മലയാളികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ കല (മലയാളി അസോസിയേഷന് ഓഫ് ഡെലവെയര്‍വാലി) യുടെ 2016-ലെ ഓണാഘോഷവും, എഴുപതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി സെപ്റ്റംബര്‍ മൂന്നിന് ശനിയാഴ്ച ആഘോഷിക്കുന്നു. ആഘോഷപരിപാടികള്‍ ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. വിഭവസമൃദ്ധമായ ഓണസദ്യകൊണ്ടും, വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍കൊണ്ടും ധന്യമാക്കപ്പെടുന്ന ആഘോഷപരിപാടികളില്‍ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അഡ്രസ്: 1009 Unruh Ave, Philadelphia, PA Read more about കലയുടെ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സെപ്റ്റംബര്‍ 3-ന്[…]










