യു.ഡി.എഫിലെ ചിലർ ഗൂഢാലോചന നടത്തിയെന്ന് മാണി
05:39 pm 14/08/2016 കോട്ടയം: യു.ഡി.എഫിലെ ചിലർ ശത്രുക്കൾക്കൊപ്പം ചേർന്ന് പാർട്ടിയെ ഒറ്റപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസിെൻറ സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുത്ത സ്നേഹം തിരിച്ച് ലഭിച്ചില്ല. പാർട്ടിക്ക് കിട്ടിയ സ്വീകാര്യത പലർക്കും തലവേദന സൃഷ്ടിച്ചു. എതിരാളികൾ കൂടിയതുകൊണ്ട് ജോലി ഭാരം കൂടി. മുന്നണി വിടാനെടുത്ത തീരുമാനത്തിൽ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പ് ഉയർന്നില്ല. കൂടെ നിന്നവർ ശത്രുക്കളാകുന്നുവെന്ന് കണ്ടപ്പോഴാണ് മുന്നണി വിട്ടത്. Read more about യു.ഡി.എഫിലെ ചിലർ ഗൂഢാലോചന നടത്തിയെന്ന് മാണി[…]










