പട്ടി കാറിലിരുന്നു ചൂടേറ്റ് കൊല്ലപ്പെട്ടു­ പത്തൊമ്പതുകാരി അറസ്റ്റില്‍

– പി.പി ചെറിയാന്‍ വെര്‍ജിനിയ: ആര്‍ലിംഗ്ടണ്‍ ബിലവഡിലുള്ള പെറ്റ്‌­സ് മാര്‍ട്ടിനു മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ കാറിലുണ്ടായിരുന്ന 5 വയസ് പ്രായമുള്ള പട്ടിയുടെ കാര്യം മെഗന്‍ മറന്നിരുന്നു. ജൂലായ് 26 തിങ്കളാഴ്ച ഉച്ചയോടെ കാറിനു സമീപത്തിലൂടെ കടന്നു പോയ ആരോ കാറിലിരിക്കുന്ന പട്ടിയെ കുറിച്ചു പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കാര്‍ തുറന്നു അബോധാവസ്ഥയിലായിരുന്ന പട്ടിയെ പെറ്റ്‌­സ് മാര്‍ട്ടിനുള്ളിലെ വെറ്ററിനേറിയന്‍ ഓഫീസില്‍ എത്തിച്ചുവെങ്കിലും ഇതിനകം കൊല്ലപ്പെട്ടിരുന്നു. പട്ടിയുടെ മരണം ചൂടേറ്റാണ് എന്ന് സ്ഥിരീകരിച്ചതോടെ കാറിന്റെ ഉടമയെ Read more about പട്ടി കാറിലിരുന്നു ചൂടേറ്റ് കൊല്ലപ്പെട്ടു­ പത്തൊമ്പതുകാരി അറസ്റ്റില്‍[…]

ലോസ്ആഞ്ചലസ് വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി

12:29pm 28/72016 ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ച് ആദ്യവിശുദ്ധ പദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വാടാന ജൂലൈ 22 നു വൈകീട്ട് 7:30 നു നിര്‍വഹിച്ചു. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നുകടന്നു വന്ന വിശ്വാസികളും പ്രസുദേന്തിമാരായ വാഴ്ത്തപ്പെട്ട മറിയം ത്രേസിയാ ഫാമിലി യൂണിറ്റ് അംഗങ്ങളും ഇടവക ജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം സന്നിഹിതരായിരുന്നു. Read more about ലോസ്ആഞ്ചലസ് വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി[…]

വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

12:27pm 28/7/2016 ഷിക്കാഗോ: കേരളാ സെറിഫെഡ് ചെയര്‍മാനും, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ഉന്നതാധികാര സമിതയംഗവും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു മോര്‍ട്ടന്‍ഗ്രോവില്‍ തോമസ് ജോര്‍ജിന്റെ (റോയി) ഭവനാങ്കണത്തില്‍ ചേര്‍ന്ന ഷിക്കാഗോ മലയാളി കമ്യൂണിറ്റിയുടെ സൗഹൃദ കൂട്ടായ്മ ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നല്‍കി. ഓവര്‍സീസ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജെയ്ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ തോമസ് ജോര്‍ജ് സ്വാഗതവും, ഫോമാ മുന്‍ Read more about വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി[…]

നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു

12.57 AM 28-07-2016 കൊച്ചി: ഇന്ത്യന്‍ നേവിയുടെ നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു. റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ്(ആര്‍പിഎ) വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. ബുധനാഴ്ച്ച വൈകുന്നേരം 6.35 ന് നേവിയുടെ എയര്‍സ്‌റ്റേഷന്‍ ഐഎന്‍എസ് ഗരുഡില്‍ നിന്ന് പുറപ്പെട്ട ആളില്ലാ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 7.30 ടെ ഒമ്പത് മൈല്‍ ദൂരത്ത് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

12.54 Am 28-07-2016 അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. അഗളിയിലെ ആശുപത്രി ജീവനക്കാരിക്കും ആനക്കട്ടിയിലെ മറ്റു രണ്്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി

12.49 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ, ഫ്‌ളോറിഡ: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലും തുടര്‍ന്നു ഫ്‌ളോറിഡയിലും താമസിച്ചുവന്നിരുന്ന തോമസ് കുര്യന്‍ (സ്റ്റാറ്റന്‍ഐലന്റ് സണ്ണി- 57) ജൂലൈ 24-നു ഫ്‌ളോറിഡയില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍, വലിയകിഴക്കേക്കര പാമ്പാടിക്കണ്ടത്തിലായ ചെത്തിമറ്റം കുടുംബാംഗമാണ്. കുര്യന്‍ തോമസ് – ഏലിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം ദോഹയില്‍ ജോലി ചെയ്തശേഷം 1987-ല്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിച്ചുവരികയും, തുടര്‍ന്ന് 2002 -ല്‍ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവില്‍ താമ്പാ Read more about തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ

12.45 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ മലയാളം ഫിലിം ആവാര്‍ഡ് നൈറ്റ് താരസമ്പുഷ്ടമായ, ആസ്വാദനത്തിന് പുതിയ നിര്‍വചനം തന്നെ സൃഷ്ടിച്ച കലാസന്ധ്യയോടെ ഉജ്ജ്വല പരിസമാപ്തി. കുഞാക്കോ ബോബനും പിഷാരടിയും കാഞ്ചനമാലയായി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ പാര്‍വതിയുമൊക്കെയായി ഒരു വലിയ താര നിരയാണ് നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഷിക്കാഗോയില്‍ കലയുടെ ഉത്സവത്തിന് തിരികൊളുത്തിയത്. കനത്ത മഴയെ പോലും നിഷ്പ്രഭമാക്കികൊണ്ട് ഷിക്കാഗോ കപ്പര്‍ണിക്കസ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയ മലയാളി സമൂഹത്തിനെ ഒട്ടും Read more about ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ[…]

നര്‍സിങ് യാദവിന്‍റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.

01:55pm 27/07/2016 ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരീക്ഷണത്തില്‍ പരാജയപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന്‍റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സോനപതിലെ പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് ഭക്ഷണത്തില്‍ മരുന്ന് കലര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഗുസ്തിതാരമായ കൗമാരക്കാരനെതിരെയുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റെസ്റ്റ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജി ഭൂഷണ്‍ സാരണ്‍ സിങ് അറിയിച്ചു. ജൂനിയര്‍ തലത്തില്‍ 65 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന താരമാണിയാള്‍. അന്തരാഷ്ട്രതലത്തില്‍ ഹെവി വെയിറ്റ് വിഭാഗത്തില്‍ മത്സരിക്കുന്ന ഗുസ്തി താരത്തിന്‍റെ സഹോദരന്‍ കൂടിയാണ് ഇയാളെന്ന് Read more about നര്‍സിങ് യാദവിന്‍റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.[…]

15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

12:17pm 27/07/2016 റിയോ ഡെ ജനിറോ: അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ (ഐ.ഒ.സി) കനിഞ്ഞെങ്കിലും റഷ്യക്ക് രക്ഷയില്ളെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. റിയോ ഒളിമ്പിക്സില്‍ സമ്പൂര്‍ണ വിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റഷ്യക്കുമേല്‍ ഓരോ ഇനത്തിലെയും രാജ്യാന്തര ഫെഡറേഷനുകള്‍ പിടിമുറുക്കുകയാണ്. ഏഴ് നീന്തല്‍ താരങ്ങള്‍ക്കും അഞ്ച് കനോയിങ് താരങ്ങള്‍ക്കും മൂന്ന് റോവേഴ്സ് താരങ്ങള്‍ക്കും ഫെഡറേഷനുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സോചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ റഷ്യന്‍ അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് കഴിച്ച് മെഡല്‍ നേടിയെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 56 ട്രാക് ആന്‍ഡ് Read more about 15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്[…]

കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു

12:06am 27/7/2016 കോട്ടയം: രജനീകാന്ത് ചിത്രം കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്താണ് സിഡികള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശി ഷാമോനെ പോലീസ് അറസ്റ്റ് ചെയ്തു.